📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 22 >>

2 ശമൂവേൽ 22:1
യഹോവ[46] ദാവീദിനെ സകലശത്രുക്കളുടെ കയ്യില്‍നിന്നും ശൌലിന്‍റെ കയ്യില്‍ നിന്നും വിടുവിച്ചശേഷം അവന്‍ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാല്‍ .(Add Ref)|(Add Notes)
2 ശമൂവേൽ 22:2
യഹോവ[46] എന്‍റെ ശൈലവും എന്‍ കോട്ടയും എന്‍റെ രക്ഷകനും ആകുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:3
എന്‍റെ പാറയായ ദൈവം; അവനില്‍ ഞാന്‍ ആശ്രയിക്കും; എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ ഗോപുരവും എന്‍റെ സങ്കേതവും തന്നേ. എന്‍റെ രക്ഷിതാവേ, നീ എന്നെ സാഹസത്തില്‍നിന്നു രക്ഷിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:4
സ്തുത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കും; എന്‍റെ ശത്രുക്കളില്‍നിന്നു താന്‍ എന്നെ രക്ഷിക്കും.(Add Ref)|(Add Notes)
2 ശമൂവേൽ 22:5
മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു;(Add Ref)|(Add Notes)
2 ശമൂവേൽ 22:6
പാതാളപാശങ്ങള്‍ എന്നെ ചുഴന്നു; മരണത്തിന്‍റെ കണികള്‍ എന്‍റെമേല്‍ വീണു.(Add Ref)|(Add Notes)
2 ശമൂവേൽ 22:7
എന്‍റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചു, എന്‍റെ ദൈവത്തോടു തന്നേ നിലവിളിച്ചു; അവന്‍ തന്‍റെ മന്ദിരത്തില്‍നിന്നു എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവന്‍റെ ചെവികളില്‍ എത്തി.(Add Ref)|(Add Notes)
2 ശമൂവേൽ 22:8
ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇളകി, അവന്‍ കോപിക്കയാല്‍ അവ കുലുങ്ങിപ്പോയി.(Add Ref)|(Add Notes)
2 ശമൂവേൽ 22:9
അവന്‍റെ മൂക്കില്‍നിന്നു പുക പൊങ്ങി, അവന്‍റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 22:10
അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്‍റെ കാല്‍ക്കീഴുണ്ടായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:11
അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിന്‍ ചിറകിന്മേല്‍ പ്രത്യക്ഷനായി.(Add Ref)|(Add Notes)
2 ശമൂവേൽ 22:12
അവന്‍ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.(Add Ref)|(Add Notes)
2 ശമൂവേൽ 22:13
അവന്‍റെ മുമ്പിലുള്ള പ്രകാശത്താല്‍ തീക്കനല്‍ ജ്വലിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 22:14
യഹോവ[46] ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്‍ തന്‍റെ നാദം കേള്‍പ്പിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 22:15
അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 22:16
യഹോവയുടെ ഭത്സനത്താല്‍ , തിരുമൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാല്‍ കടലിന്‍റെ ചാലുകള്‍ കാണായ്‍വന്നു ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 22:17
അവന്‍ ഉയരത്തില്‍നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 22:18
ബലമുള്ള ശത്രുവിന്‍റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവര്‍ ആയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:19
എന്‍റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ[46] എനിക്കു തുണയായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:20
അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 22:21
യഹോവ[46] എന്‍റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്‍റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:22
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്‍റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 22:23
അവന്‍റെ വിധികള്‍ ഒക്കെയും എന്‍റെ മുമ്പിലുണ്ടു; അവന്‍റെ ചട്ടങ്ങള്‍ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 22:24
ഞാന്‍ അവന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 22:25
യഹോവ[46] എന്‍റെ നീതിക്കു തക്കവണ്ണവും അവന്‍റെ കാഴ്ചയില്‍ എന്‍റെ നിര്‍മ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.(Add Ref)|(Add Notes)
2 ശമൂവേൽ 22:26
ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ .(Add Ref)|(Add Notes)
2 ശമൂവേൽ 22:27
നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:28
എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:29
യഹോവേ, നീ എന്‍റെ ദീപം ആകുന്നു; യഹോവ[46] എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും.(Add Ref)|(Add Notes)
2 ശമൂവേൽ 22:30
നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.(Add Ref)|(Add Notes)
2 ശമൂവേൽ 22:31
ദൈവത്തിന്‍റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിച ആകുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:32
യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?(Add Ref)|(Add Notes)
2 ശമൂവേൽ 22:33
ദൈവം എന്‍റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവന്‍ വഴി നടത്തുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:34
അവന്‍ എന്‍റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി എന്‍റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:35
അവന്‍ എന്‍റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്‍റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:36
നിന്‍റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്‍റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:37
ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്‍റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 22:38
ഞാന്‍ എന്‍റെ ശത്രുക്കളെ പിന്തുടര്‍ന്നൊടുക്കി അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 22:39
അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തൊടുക്കി; അവര്‍ എന്‍റെ കാല്‍ക്കീഴില്‍ വീണിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:40
യുദ്ധത്തിന്നായി നീ എന്‍റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:41
എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്‍റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.(Add Ref)|(Add Notes)
2 ശമൂവേൽ 22:42
അവര്‍ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവന്‍ ഉത്തരം അരുളിയതുമില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 22:43
ഞാന്‍ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ ചവിട്ടി ചിതറിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 22:44
എന്‍റെ ജനത്തിന്‍റെ കലഹങ്ങളില്‍നിന്നും നീ എന്നെ വിടുവിച്ചു, ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:45
അന്യജാതിക്കാര്‍ എന്നോടു അനസരണഭാവം കാണിക്കും; അവര്‍ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.(Add Ref)|(Add Notes)
2 ശമൂവേൽ 22:46
അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചു കൊണ്ടുവരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:47
യഹോവ[46] ജീവിക്കുന്നു; എന്‍ പാറ വാഴ്ത്തപ്പെട്ടവന്‍ . എന്‍ രക്ഷയുടെ പാറയായ ദൈവം ഉന്നതന്‍ തന്നേ.(Add Ref)|(Add Notes)
2 ശമൂവേൽ 22:48
ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:49
അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്‍റെ കയ്യില്‍നിന്നു നീ എന്നെ വിടുവിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 22:50
അതുകൊണ്ടു, യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്‍റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.(Add Ref)|(Add Notes)
2 ശമൂവേൽ 22:51
അവന്‍ തന്‍റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്‍റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നേ.(Add Ref)|(Add Notes)