📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 13 >>

2 ശമൂവേൽ 13:1
അതിന്‍റെ ശേഷം സംഭവിച്ചതു: ദാവീദിന്‍റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവള്‍ക്കു താമാര്‍ എന്നു പേ‍ര്‍ ; ദാവീദിന്‍റെ മകനായ അമ്നോന്നു അവളില്‍ പ്രേമം ജനിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:2
തന്‍റെ സഹോദരിയായ താമാര്‍ നിമിത്തം മാല്‍ മുഴുത്തിട്ടു അമ്നോന്‍ രോഗിയായ്തീര്‍ന്നു. അവള്‍ കന്യകയാകയാല്‍ അവളോടു വല്ലതും ചെയ്‍വാന്‍ അമ്നോന്നു പ്രയാസം തോന്നി.(Add Ref)|(Add Notes)
2 ശമൂവേൽ 13:3
എന്നാല്‍ അമ്നോന്നു ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതന്‍ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 13:4
അവന്‍ അവനോടു: നീ നാള്‍ക്കുനാള്‍ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന്‍ അവനോടു എന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ പെങ്ങള്‍ താമാരില്‍ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:5
യോനാദാബ് അവനോടു: നീ രോഗം നടിച്ചു കിടക്കയില്‍ കിടന്നുകൊള്‍ക; നിന്നെ കാണ്മാന്‍ നിന്‍റെ അപ്പന്‍ വരുമ്പോള്‍ നീ അവനോടു: എന്‍റെ സഹോദരിയായ താമാര്‍ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യില്‍ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാന്‍ കാണ്‍കെ അവള്‍ എന്‍റെ മുമ്പില്‍വെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:6
അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാന്‍ വന്നപ്പോള്‍ അമ്നോന്‍ രാജാവിനോടു: എന്‍റെ സഹോദരിയായ താമാര്‍ വന്നു ഞാന്‍ അവളുടെ കയ്യില്‍ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്‍റെ മുമ്പില്‍വെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:7
ഉടനെ ദാവീദ് അരമനയില്‍ താമാരിന്‍റെ അടുക്കല്‍ ആളയച്ചു: നിന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:8
താമാര്‍ തന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടില്‍ ചെന്നു; അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവു എടുത്തു കുഴച്ചു അവന്‍റെ മുമ്പില്‍വെച്ചു തന്നെ വടകളായി ചുട്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 13:9
ഉരുളിയോടെ എടുത്തു അവന്‍റെ മുമ്പില്‍ വിളമ്പി; എന്നാല്‍ ഭക്ഷിപ്പാന്‍ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്‍റെ അടുക്കല്‍നിന്നു പുറത്താക്കുവിന്‍ എന്നു അമ്നോന്‍ പറഞ്ഞു. എല്ലാവരും അവന്‍റെ അടുക്കല്‍നിന്നു പുറത്തുപോയി.(Add Ref)|(Add Notes)
2 ശമൂവേൽ 13:10
അപ്പോള്‍ അമ്നോന്‍ താമാരിനോടു: ഞാന്‍ നിന്‍റെ കയ്യില്‍നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉള്‍മുറിയില്‍ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍ താന്‍ ഉണ്ടാക്കിയ വടകളെ എടുത്തു ഉള്‍മുറിയില്‍ സഹോദരനായ അമ്നോന്‍റെ അടുക്കല്‍കൊണ്ടുചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 13:11
അവന്‍ ഭക്ഷിക്കേണ്ടതിന്നു അവള്‍ അവയെ അവന്‍റെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:12
അവള്‍ അവനോടു: എന്‍റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലില്‍ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.(Add Ref)|(Add Notes)
2 ശമൂവേൽ 13:13
എന്‍റെ അവമാനം ഞാന്‍ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലില്‍ വഷളന്മാരുടെ കൂട്ടത്തില്‍ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന്‍ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:14
എന്നാല്‍ അവന്‍ , അവളുടെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ, അവളെക്കാള്‍ ബലമുള്ളവനാകകൊണ്ടു ബലാല്‍ക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:15
പിന്നെ അമ്നോന്‍ അവളെ അത്യന്തം വെറുത്തു; അവന്‍ അവളെ സ്നേഹിച്ച സ്നേഹത്തെക്കാള്‍ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോന്‍ അവളോടു പറഞ്ഞു;(Add Ref)|(Add Notes)
2 ശമൂവേൽ 13:16
അവള്‍ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാള്‍ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍ അവന്നു അവളുടെ വാക്കു കേള്‍പ്പാന്‍ മനസ്സായില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 13:17
അവന്‍ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതില്‍ അടെച്ചുകളക എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:18
അവള്‍ നിലയങ്കിധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാര്‍ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരന്‍ അവളെ പുറത്തിറക്കി വാതില്‍ അടെച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:19
അപ്പോള്‍ താമാര്‍ തലയില്‍ വെണ്ണീര്‍ വാരിയിട്ടു താന്‍ ധരിച്ചിരുന്ന നിലയങ്കി കീറി, തലയില്‍ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 13:20
അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്‍റെ സഹോദരനായ അമ്നോന്‍ നിന്‍റെ അടുക്കല്‍ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന്‍ നിന്‍റെ സഹോദരനല്ലോ; ഈ കാര്യം മനസ്സില്‍ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാര്‍ തന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ വീട്ടില്‍ ഏകാകിയായി പാര്‍ത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 13:21
ദാവീദ് രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോള്‍ അവന്‍റെ കോപം ഏറ്റവും ജ്വലിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:22
എന്നാല്‍ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്‍റെ സഹോദരിയായ താമാരിനെ അമ്നോന്‍ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:23
രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാല്‍ഹാസോരില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:24
അബ്ശാലോം രാജാവിന്‍റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:25
രാജാവു അബ്ശാലോമിനോടു: വേണ്ടാ മകനേ, ഞങ്ങള്‍ എല്ലാവരും വന്നാല്‍ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും പോകുവാന്‍ മനസ്സാകാതെ അവന്‍ അവനെ അനുഗ്രഹിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:26
അപ്പോള്‍ അബ്ശാലോം: അങ്ങനെയെങ്കില്‍ എന്‍റെ സഹോദരന്‍ അമ്നോന്‍ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവന്‍ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:27
എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:28
എന്നാല്‍ അബ്ശാലോം തന്‍റെ ബാല്യക്കാരോടു: നോക്കിക്കൊള്‍വിന്‍ ; അമ്നോന്‍ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ നിങ്ങളോടു: അമ്നോനെ അടിച്ചുകൊല്ലുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ അവനെ കൊല്ലുവിന്‍ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:29
അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്‍റെ ബാല്യക്കാര്‍ അമ്നോനോടു ചെയ്തു. അപ്പോള്‍ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്‍റെ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.(Add Ref)|(Add Notes)
2 ശമൂവേൽ 13:30
അവര്‍ വഴിയില്‍ ആയിരിക്കുമ്പോള്‍ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വര്‍ത്തമാനം എത്തി.(Add Ref)|(Add Notes)
2 ശമൂവേൽ 13:31
അപ്പോള്‍ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്‍റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 13:32
എന്നാല്‍ ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവര്‍ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന്‍ വിചാരിക്കരുതു; അമ്നോന്‍ മാത്രമെ മരിച്ചിട്ടുള്ളു; തന്‍റെ സഹോദരിയായ താമാരിനെ അവന്‍ അവമാനിച്ച നാള്‍മുതല്‍ അബ്ശാലോമിന്‍റെ മുഖത്തു ഈ നിര്‍ണ്ണയം കാണ്മാന്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 13:33
ആകയാല്‍ രാജകുമാരന്മാര്‍ ഒക്കെയും മരിച്ചുപോയി എന്നുള്ള വര്‍ത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ള.(Add Ref)|(Add Notes)
2 ശമൂവേൽ 13:34
എന്നാല്‍ അബ്ശാലോം ഓടിപ്പോയി. കാവല്‍നിന്നിരുന്ന ബാല്യക്കാരന്‍ തല ഉയര്‍ത്തിനോക്കിയപ്പോള്‍ വളരെ ജനം അവന്‍റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 13:35
അപ്പോള്‍ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാര്‍ വരുന്നു; അടിയന്‍റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:36
അവന്‍ സംസാരിച്ചു തീര്‍ന്നപ്പോഴെക്കു രാജകുമാരന്മാര്‍ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 13:37
എന്നാല്‍ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്‍റെ മകനായി ഗെശൂര്‍രാജാവായ താല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദോ ഇടവിടാതെ തന്‍റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 13:38
ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 13:39
എന്നാല്‍ ദാവീദ്‍രാജാവു അബ്ശാലോമിനെ കാണ്മാന്‍ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.(Add Ref)|(Add Notes)