📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 19 >>

2 ശമൂവേൽ 19:1
രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 19:2
എന്നാല്‍ രാജാവു തന്‍റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീര്‍ന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:3
ആകയാല്‍ യുദ്ധത്തില്‍ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:4
രാജാവു മുഖം മൂടി: എന്‍റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്‍റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:5
അപ്പോള്‍ യോവാബ് അരമനയില്‍ രാജാവിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞതു: ഇന്നു നിന്‍റെയും നിന്‍റെ പുത്രീപുത്രന്മാരുടെയും നിന്‍റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്‍റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;(Add Ref)|(Add Notes)
2 ശമൂവേൽ 19:6
പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള്‍ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കില്‍ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.(Add Ref)|(Add Notes)
2 ശമൂവേൽ 19:7
ആകയാല്‍ ഇപ്പോള്‍ എഴുന്നേറ്റു പുറത്തുവന്നു നിന്‍റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്‍റെ ബാല്യംമുതല്‍ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ത്ഥത്തെക്കാളും വലിയ അനര്‍ത്ഥമായ്തീരും.(Add Ref)|(Add Notes)
2 ശമൂവേൽ 19:8
അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്‍ക്കല്‍ ഇരുന്നു. രാജാവു പടിവാതില്‍ക്കല്‍ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്‍റെ മുമ്പില്‍ വന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:9
യിസ്രായേല്യര്‍ താന്താങ്ങളുടെ വീടുകളിലേക്കു ഓടിപ്പോയിരുന്നു. എല്ലായിസ്രായേല്‍ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മില്‍ തര്‍ക്കിച്ചു: രാജാവു നമ്മെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു നമ്മെ വിടുവിച്ചതും അവന്‍ തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവന്‍ നാടുവിട്ടു ഓടിപ്പോയിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:10
നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയില്‍ പട്ടുപോയി. ആകയാല്‍ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:11
അനന്തരം ദാവീദ്‍രാജാവു പുരോഹിതന്മാരായ സാദോക്കിന്‍റെയും അബ്യാഥാരിന്‍റെയും അടുക്കല്‍ ആളയച്ചു പറയിച്ചതെന്തെന്നാല്‍ : നിങ്ങള്‍ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതു: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പന്മാരായി നില്ക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ എല്ലായിസ്രായേലിന്‍റെയും സംസാരം അവന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:12
നിങ്ങള്‍ എന്‍റെ സഹോദരന്മാര്‍ ; എന്‍റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കി വരുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പരായി നില്ക്കുന്നതു എന്തു?(Add Ref)|(Add Notes)
2 ശമൂവേൽ 19:13
നിങ്ങള്‍ അമാസയോടു: നീ എന്‍റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്‍റെ മുമ്പില്‍ സേനാപതിയായിരിക്കുന്നില്ല എങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിന്‍ .(Add Ref)|(Add Notes)
2 ശമൂവേൽ 19:14
ഇങ്ങനെ അവന്‍ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകര്‍ഷിച്ചു. ആകയാല്‍ അവര്‍ : നീയും നിന്‍റെ സകലഭൃത്യന്മാരും മടങ്ങിവരുവിന്‍ എന്നു രാജാവിന്‍റെ അടുക്കല്‍ പറഞ്ഞയച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 19:15
അങ്ങനെ രാജാവു മടങ്ങി യോര്‍ദ്ദാങ്കല്‍ എത്തി. രാജാവിനെ എതിരേറ്റു യോര്‍ദ്ദാന്‍ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാര്‍ ഗില്ഗാലില്‍ ചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:16
ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ് രാജാവിനെ എതിരേല്പാന്‍ ബദ്ധപ്പെട്ടു ചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:17
അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്‍റെ ഗൃഹവിചാരകനായ സീബയും അവന്‍റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവര്‍ രാജാവു കാണ്‍കെ യോര്‍ദ്ദാന്‍ കടന്നു ചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:18
രാജാവിന്‍റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്‍റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോള്‍ ഗേരയുടെ മകനായ ശിമെയി യോര്‍ദ്ദാന്‍ കടപ്പാന്‍ പോകുന്ന രാജാവിന്‍റെ മുമ്പില്‍ വീണു രാജാവിനോടു:(Add Ref)|(Add Notes)
2 ശമൂവേൽ 19:19
എന്‍റെ യജമാനന്‍ എന്‍റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമില്‍നിന്നു പുറപ്പെട്ട ദിവസം അടിയന്‍ ചെയ്ത ദോഷം രാജാവു മനസ്സില്‍ വെക്കയും ഓര്‍ക്കയും അരുതേ.(Add Ref)|(Add Notes)
2 ശമൂവേൽ 19:20
അടിയന്‍ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേല്‍ക്കേണ്ടതിന്നു ഇറങ്ങി വരുവാന്‍ യോസേഫിന്‍റെ സകലഗൃഹത്തിലുംവെച്ചു അടിയന്‍ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:21
എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 19:22
അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? ഇന്നു യിസ്രായേലില്‍ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിന്നു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:23
പിന്നെ ശിമെയിയോടു: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.(Add Ref)|(Add Notes)
2 ശമൂവേൽ 19:24
ശൌലിന്‍റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാന്‍ വന്നു; രാജാവു പോയ ദിവസം മുതല്‍ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവന്‍ തന്‍റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.(Add Ref)|(Add Notes)
2 ശമൂവേൽ 19:25
എന്നാല്‍ അവന്‍ രാജാവിനെ എതിരേല്പാന്‍ യെരൂശലേമില്‍ നിന്നു വന്നപ്പോള്‍ രാജാവു അവനോടു: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 19:26
അതിന്നു അവന്‍ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, എന്‍റെ ഭൃത്യന്‍ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയന്‍ പറഞ്ഞു; അടിയന്‍ മുടന്തനല്ലോ.(Add Ref)|(Add Notes)
2 ശമൂവേൽ 19:27
അവന്‍ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യന്‍ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക.(Add Ref)|(Add Notes)
2 ശമൂവേൽ 19:28
യജമാനനായ രാജാവിന്‍റെ മുമ്പാകെ അടിയന്‍റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി; രാജാവിനോടു ആവലാധി പറവാന്‍ അടിയന്നു ഇനി എന്തു അവകാശമുള്ളു?(Add Ref)|(Add Notes)
2 ശമൂവേൽ 19:29
രാജാവു അവനോടു: നീ നിന്‍റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:30
മെഫീബോശെത്ത് രാജാവിനോടു: അല്ല, അവന്‍ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയില്‍ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:31
ഗിലെയാദ്യനായ ബര്‍സില്ലായിയും രോഗെലീമില്‍നിന്നു വന്നു, രാജാവിനെ യോര്‍ദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാന്‍ അവനോടുകൂടെ യോര്‍ദ്ദാന്‍ കടന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:32
ബര്‍സില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു അവന്‍ ഭക്ഷണസാധനങ്ങള്‍ അയച്ചുകൊടുത്തു; അവന്‍ മഹാധനികന്‍ ആയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:33
രാജാവു ബര്‍സില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാന്‍ നിന്നെ യെരൂശലേമില്‍ എന്‍റെ അടുക്കല്‍ പാര്‍പ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:34
ബര്‍സില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാല്‍ : ഞാന്‍ രാജാവിനോടുകൂടെ യെരൂശലേമില്‍ വരുന്നതെന്തിന്നു? ഞാന്‍ ഇനി എത്ര നാള്‍ ജീവിച്ചിരിക്കും?(Add Ref)|(Add Notes)
2 ശമൂവേൽ 19:35
എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയന്‍ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?(Add Ref)|(Add Notes)
2 ശമൂവേൽ 19:36
അടിയന്‍ രാജാവിനോടുകൂടെ യോര്‍ദ്ദാന്‍ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?(Add Ref)|(Add Notes)
2 ശമൂവേൽ 19:37
എന്‍റെ പട്ടണത്തില്‍ എന്‍റെ അപ്പന്‍റെയും അമ്മയുടെയും കല്ലറയുടെ അടുക്കല്‍വെച്ചു മരിക്കേണ്ടതിന്നു അടിയന്‍ വിടകൊള്ളട്ടെ; എന്നാല്‍ നിന്‍റെ ദാസനായ കിംഹാം ഇതാ; അവന്‍ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.(Add Ref)|(Add Notes)
2 ശമൂവേൽ 19:38
അതിന്നു രാജാവു: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്‍റെ ഇഷ്ടപ്രകാരം ഞാന്‍ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാന്‍ നിനക്കായി ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:39
പിന്നെ സകലജനവും യോര്‍ദ്ദാന്‍ കടന്നു. രാജാവു യോര്‍ദ്ദാന്‍ കടന്നശേഷം ബര്‍സില്ലായിയെ ചുംബനംചെയ്തു അനുഗ്രഹിച്ചു; അവന്‍ സ്വദേശത്തേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
2 ശമൂവേൽ 19:40
രാജാവു ഗില്ഗാലില്‍ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേല്‍ജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 19:41
അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ ഒക്കെയും രാജാവിന്‍റെ അടുക്കല്‍ വന്നു രാജാവിനോടു: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാര്‍ രാജാവിനെയും അവന്‍റെ കുടുംബത്തെയും ദാവീദിന്‍റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോര്‍ദ്ദാന്‍ കടത്തിയതു എന്തു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:42
അതിന്നു യെഹൂദാപുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍ പുരുഷന്മാരോടു: രാജാവു ഞങ്ങള്‍ക്കു അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങള്‍ കോപിക്കുന്നതു എന്തിന്നു? ഞങ്ങള്‍ രാജാവിന്‍റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 19:43
യിസ്രായേല്‍പുരുഷന്മാര്‍ യെഹൂദാപുരുഷന്മാരോടു: രാജാവിങ്കല്‍ ഞങ്ങള്‍ക്കു പത്തു ഓഹരി ഉണ്ടു; ദാവീദിങ്കല്‍ ഞങ്ങള്‍ക്കു നിങ്ങളെക്കാള്‍ അധികം അവകാശവും ഉണ്ടു; നിങ്ങള്‍ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേല്‍ പുരുഷന്മാരുടെ വാക്കിനെക്കാള്‍ അധികം കഠിനമായിരുന്നു.(Add Ref)|(Add Notes)