📚 എല്ലാ പുസ്തകങ്ങളും

📖 2 ശമൂവേൽ : അധ്യായം 16

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ശമൂവേൽ : അധ്യായം 16 >>

2 ശമൂവേൽ 16:1
ദാവീദ് മലമുകള്‍ കടന്നു കുറെ അപ്പുറം ചെന്നപ്പോള്‍ മെഫീബോശെത്തിന്‍റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 16:2
രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകള്‍ രാജാവിന്‍റെ കുടുംബക്കാര്‍ക്കും കയറുവാനും അപ്പവും പഴവും ബാല്യക്കാര്‍ക്കും തിന്മാനും വീഞ്ഞു മരുഭൂമിയില്‍ ക്ഷീണിച്ചവര്‍ക്കും കുടിപ്പാനും തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:3
നിന്‍റെ യജമാനന്‍റെ മകന്‍ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവന്‍ യെരൂശലേമില്‍ പാര്‍ക്കുന്നു; യിസ്രായേല്‍ഗൃഹം എന്‍റെ അപ്പന്‍റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവന്‍ പറയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:4
രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാന്‍ നമസ്കരിക്കുന്നു; തിരുമുമ്പില്‍ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:5
ദാവീദ് രാജാവു ബഹൂരീമില്‍ എത്തിയപ്പോള്‍ ശൌലിന്‍റെ കുലത്തില്‍ ഗേരയുടെ മകന്‍ ശീമെയി എന്നു പേരുള്ള ഒരുത്തന്‍ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.(Add Ref)|(Add Notes)
2 ശമൂവേൽ 16:6
അവന്‍ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 16:7
ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ.(Add Ref)|(Add Notes)
2 ശമൂവേൽ 16:8
ശൌല്‍ ഗൃഹത്തിന്‍റെ രക്തം യഹോവ[46] നിന്‍റെമേല്‍ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ[46] രാജത്വം നിന്‍റെ മകനായ അബ്ശാലോമിന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാല്‍ ഇപ്പോള്‍ ഇതാ, നിന്‍റെ ദോഷത്തിന്‍റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 16:9
അപ്പോള്‍ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്‍റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാന്‍ ചെന്നു അവന്‍റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:10
അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? അവന്‍ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ[46] അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആര്‍ ചോദിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:11
പിന്നെ ദാവീദ് അബീശായിയോടും തന്‍റെ സകല ഭൃത്യന്മാരോടും പറഞ്ഞതു: എന്‍റെ ഉദരത്തില്‍ നിന്നു പറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു എങ്കില്‍ ഈ ബെന്യാമീന്യന്‍ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിന്‍ ; അവന്‍ ശപിക്കട്ടെ; യഹോവ[46] അവനോടു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 16:12
പക്ഷേ യഹോവ[46] എന്‍റെ സങ്കടം നോക്കി ഇന്നത്തെ ഇവന്‍റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നലകും.(Add Ref)|(Add Notes)
2 ശമൂവേൽ 16:13
ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും വഴിനടന്നു പോകുമ്പോള്‍ ശിമെയിയും മലഞ്ചരിവില്‍ കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.(Add Ref)|(Add Notes)
2 ശമൂവേൽ 16:14
രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 16:15
എന്നാല്‍ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമില്‍ എത്തി.(Add Ref)|(Add Notes)
2 ശമൂവേൽ 16:16
ദാവീദിന്‍റെ സ്നേഹിതന്‍ അര്‍ഖ്യനായ ഹൂശായി അബ്ശാലോമിന്‍റെ അടുക്കല്‍ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:17
അപ്പോള്‍ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്‍റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 16:18
അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവന്‍ ആകന്നു ഞാന്‍ ; അവന്‍റെ പക്ഷത്തില്‍ ഞാന്‍ ഇരിക്കും.(Add Ref)|(Add Notes)
2 ശമൂവേൽ 16:19
ഞാന്‍ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്‍റെ മകനെ അല്ലയോ? ഞാന്‍ നിന്‍റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:20
അനന്തരം അബ്ശാലോം അഹിഥോഫെലിനോടു: നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങള്‍ ആലോചിച്ചു പറവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:21
അഹീഥോഫെല്‍ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാന്‍ നിന്‍റെ അപ്പന്‍ പാര്‍പ്പിച്ചിട്ടുള്ള അവന്‍റെ വെപ്പാട്ടികളുടെ അടുക്കല്‍ നീ ചെല്ലുക; എന്നാല്‍ നീ നിന്‍റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേള്‍ക്കും; നിന്നോടുകൂടെയുള്ളവര്‍ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 16:22
അങ്ങനെ അവര്‍ അബ്ശാലോമിന്നു വെണ്‍മാടിത്തിന്മേല്‍ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാണ്‍കെ തന്‍റെ അപ്പന്‍റെ വെപ്പാട്ടികളുടെ അടുക്കല്‍ ചെന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 16:23
അക്കാലത്തു അഹീഥോഫെല്‍ പറയുന്ന ആലോചന ദൈവത്തിന്‍റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്‍റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.(Add Ref)|(Add Notes)