2 ശമൂവേൽ 8:1
അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്‍റെ ഭരണം ഫെലിസ്ത്യരുടെ കയ്യില്‍നിന്നു കരസ്ഥമാക്കി.(Add Ref)|(Add Notes)
2 ശമൂവേൽ 8:2
അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 8:3
രെഹോബിന്‍റെ മകനായി സോബരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്‍റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 8:4
അവന്‍റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളില്‍ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
2 ശമൂവേൽ 8:5
സോബരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപത്തീരായിരംപേരെ സംഹരിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 8:6
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ[46] അവന്നു ജയം നല്കി.(Add Ref)|(Add Notes)
2 ശമൂവേൽ 8:7
ഹദദേസെരിന്‍റെ ഭൃധത്യന്മാര്‍ക്കും ഉണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 8:8
ഹദദേസെരിന്‍റെ പട്ടണങ്ങളായ ബേതഹില്‍നിന്നും ബെരോതായില്‍നിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 8:9
ദാവീദ് ഹദദേസെരിന്‍റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍(Add Ref)|(Add Notes)
2 ശമൂവേൽ 8:10
ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്‍റെ മകന്‍ യോരാമിനെ രാജാവിന്‍റെ അടുക്കല്‍ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 8:11
ദാവീദ്‍രാജാവു ഇവയെ അരാമ്യര്‍ , മോവാബ്യര്‍ , അമ്മോന്യര്‍ , ഫെലിസ്ത്യര്‍ , അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കല്‍നിന്നും(Add Ref)|(Add Notes)
2 ശമൂവേൽ 8:12
രെഹോബിന്‍റെ മകനായി സോബരാജാവായ ഹദദേസെരിന്‍റെ കൊള്ളയില്‍നിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 8:13
പിന്നെ ദാവീദ് ഉപ്പുതാഴ്വരയില്‍വെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു.(Add Ref)|(Add Notes)
2 ശമൂവേൽ 8:14
അവന്‍ എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമില്‍ എല്ലാടത്തും അവന്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ[46] അവന്നു ജയം നല്കി.(Add Ref)|(Add Notes)
2 ശമൂവേൽ 8:15
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്‍റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.(Add Ref)|(Add Notes)
2 ശമൂവേൽ 8:16
സെരൂയയുടെ മകന്‍ യോവാബ് സേനാധിപതിയും അഹീലൂദിന്‍റെ മകന്‍ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 8:17
അഹീതൂബിന്‍റെ മകന്‍ സാദോക്കും അബ്യാഥാരിന്‍റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.(Add Ref)|(Add Notes)
2 ശമൂവേൽ 8:18
യഹോയാദയുടെ മകന്‍ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതി ആയിരുന്നു; ദാവീദിന്‍റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.(Add Ref)|(Add Notes)