📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

ന്യായാധിപന്മാർ : അധ്യായം 1 >>

ന്യായാധിപന്മാർ 1:1
യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കല്‍ : ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:2
യെഹൂദാ പുറപ്പെടട്ടെ; ഞാന്‍[42] ദേശം അവന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ[46] കല്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:3
യെഹൂദാ തന്‍റെ സഹോദരനായ ശിമെയോനോടു: എന്‍റെ അവകാശദേശത്തു കനാന്യരോടു യുദ്ധംചെയ്‍വാന്‍ നീ എന്നോടുകൂടെ പോരേണം; നിന്‍റെ അവകാശദേശത്തു നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു ശിമെയോന്‍ അവനോടുകൂടെ പോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:4
അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ[46] കനാന്യരെയും പെരിസ്യരെയും അവരുടെ കയ്യില്‍ ഏല്പിച്ചു; അവര്‍ ബേസെക്കില്‍വെച്ചു അവരില്‍ പതിനായിരംപോരെ സംഹരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:5
ബേസെക്കില്‍വെച്ചു അവര്‍ അദോനി-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:6
എന്നാല്‍ അദോനീ-ബേസെക്‍ ഓടിപ്പോയി; അവര്‍ അവനെ പിന്തുടര്‍ന്നു പിടിച്ചു അവന്‍റെ കൈകാലുകളുടെ പെരുവിരല്‍ മുറിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:7
കൈകാലുകളുടെ പെരുവിരല്‍ മുറിച്ചു എഴുപതു രാജാക്കന്മാര്‍ എന്‍റെ മേശയിന്‍ കീഴില്‍നിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ--ബേസെക്‍ പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവന്‍ മരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:8
യെഹൂദാമക്കള്‍ യെരൂശലേമിന്‍റെ നേരെ യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്‍റെ വായ്ത്തലയാല്‍ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:9
അതിന്‍റെ ശേഷം യെഹൂദാമക്കള്‍ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്വീതിയിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാന്‍ പോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:10
യെഹൂദാ ഹെബ്രോനില്‍ പാര്‍ത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്യാത്ത്-അബ്ബാ എന്നു പേ‍ര്‍ , അവര്‍ ശേശായി, അഹിമാന്‍ , തല്‍മായി എന്നവരെ സംഹരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:11
അവിടെ നിന്നു അവര്‍ ദെബീര്‍ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്യാത്ത്--സേഫെര്‍ എന്നു പേ‍ര്‍ ,(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:12
അപ്പോള്‍ കാലേബ്: കിര്യാത്ത്--സേഫെര്‍ ജയിച്ചടക്കുന്നവന്നു ഞാന്‍ എന്‍റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:13
കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകന്‍ ഒത്നീയേല്‍ അതു പിടിച്ചു; അവന്‍ തന്‍റെ മകള്‍ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:14
അവള്‍ വന്നപ്പോള്‍ തന്‍റെ അപ്പനോടു ഒരു വയല്‍ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങിയപ്പോള്‍ കാലേബ് അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:15
അവള്‍ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:16
മോശെയുടെ അളിയനായ കേന്യന്‍റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തില്‍നിന്നു അരാദിന്നു തെക്കുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:17
പിന്നെ യെഹൂദാ തന്‍റെ സഹോദരനായ ശിമെയോനോടു കൂടെ പോയി, അവര്‍ സെഫാത്തില്‍ പാര്‍ത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കി; ആ പട്ടണത്തിന്നു ഹോര്‍മ്മ എന്നു പേ‍ര്‍ ഇട്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:18
യെഹൂദാ ഗസ്സയും അതിന്‍റെ അതിര്‍നാടും അസ്കലോനും അതിന്‍റെ അതിര്‍നാടും എക്രോനും അതിന്‍റെ അതിര്‍നാടും പിടിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:19
യഹോവ[46] യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മലനാടു കൈവശമാക്കി; എന്നാല്‍ താഴ്വരയിലെ നിവാസികള്‍ക്കു ഇരിമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:20
മോശെ കല്പിച്ചതുപോലെ അവര്‍ കാലേബിന്നു ഹെബ്രോന്‍ കൊടുത്തു; അവന്‍ അവിടെനിന്നു അനാക്കിന്‍റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:21
ബെന്യാമീന്‍ മക്കള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍ മക്കളോടു കൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:22
യോസേഫിന്‍റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ[46] അവരോടുകൂടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:23
യോസേഫിന്‍റെ ഗൃഹം ബേഥേല്‍ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:24
പട്ടണത്തില്‍നിന്നു ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ടു അവനോടു: പട്ടണത്തില്‍ കടപ്പാന്‍ ഒരു വഴി കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:25
അവന്‍ പട്ടണത്തില്‍ കടപ്പാനുള്ള വഴി അവര്‍ക്കും കാണിച്ചുകൊടുത്തു; അവര്‍ പട്ടണത്തെ വാളിന്‍റെ വായ്ത്തലയാല്‍ വെട്ടിക്കളഞ്ഞു, ആ മനുഷ്യനെയും അവന്‍റെ സകലകുടുംബത്തെയും വിട്ടയച്ചു;(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:26
അവന്‍ ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു; അതിന്നു ഇന്നുവരെ അതു തന്നേ പേ‍ര്‍ .(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:27
മനശ്ശെ ബേത്ത്--ശെയാനിലും അതിന്‍റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്‍റെ ഗ്രാമങ്ങളിലും ദോരിലും അതിന്‍റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്‍റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:28
എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:29
എഫ്രയീം ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരില്‍ അവരുടെ ഇടയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:30
സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്നു അവരുടെ ഇടയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:31
ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:32
അവരെ നീക്കിക്കളയാതെ ആശേര്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:33
നഫ്താലി ബേത്ത്--ശേമെശിലും ബേത്ത്--അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്--ശേമെശിലെയും ബേത്ത്--അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:34
അമോര്യര്‍ ദാന്‍ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:35
അങ്ങനെ അമോര്യര്‍ക്കും ഹര്‍ഹേരെസിലും അയ്യാലോനിലും ശാല്‍ബീമിലും പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍ യോസേഫിന്‍റെ ഗൃഹത്തിന്നു ബലംകൂടിയപ്പോള്‍ അവരെ ഊഴിയ വേലക്കാരാക്കിത്തീര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 1:36
അമോര്യരുടെ അതിര്‍ അക്രബ്ബിംകയറ്റവും സേലയും മുതല്‍ പിന്നെയും മേലോട്ടുണ്ടായിരുന്നു.(Add Ref)|(Add Notes)