📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 11 >>

ന്യായാധിപന്മാർ 11:1
ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രന്‍ ആയിരുന്നു; യിഫ്താഹിന്‍റെ ജനകനോ ഗിലെയാദ് ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:2
ഗിലെയാദിന്‍റെ ഭാര്യയും അവന്നു പുത്രന്മാരെ പ്രസവിച്ചു; അവന്‍റെ ഭാര്യയുടെ പുത്രന്മാര്‍ വളര്‍ന്നശേഷം അവര്‍ യിഫ്താഹിനോടു: നീ ഞങ്ങളുടെ പിതൃഭവനത്തില്‍ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു അവനെ നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:3
അങ്ങനെ യിഫ്താഹ് തന്‍റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാര്‍ത്തു; നിസ്സാരന്മാരായ ചിലര്‍ യിഫ്താഹിനോടു ചേര്‍ന്നു അവനുമായി സഞ്ചരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:4
കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:5
അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോള്‍ ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാന്‍ ചെന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:6
അവര്‍ യിഫ്താഹിനോടു: അമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:7
യിഫ്താഹ് ഗിലെയാദ്യരോടു: നിങ്ങള്‍ എന്നെ പകെച്ചു പിതൃഭവനത്തില്‍ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോള്‍ നിങ്ങള്‍ കഷ്ടത്തില്‍ ആയ സമയം എന്‍റെ അടുക്കല്‍ എന്തിന്നു വരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:8
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടു: നീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികള്‍ക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ ഇപ്പോള്‍ നിന്‍റെ അടുക്കല്‍ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:9
യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു: അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോയിട്ടു യഹോവ[46] അവരെ എന്‍റെ കയ്യില്‍ ഏല്പിച്ചാല്‍ നിങ്ങള്‍ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:10
ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോടു: യഹോവ[46] നമ്മുടെ മദ്ധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:11
അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പയില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ തന്‍റെ കാര്യമെല്ലാം പ്രസ്താവിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:12
അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധംചെയ്‍വാന്‍ എന്‍റെ ദേശത്തു വരേണ്ടതിന്നു എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:13
അമ്മോന്യരുടെ രാജാവു യിഫ്താഹിന്‍റെ ദൂതന്മാരോടു: യിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ അവര്‍ അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും യോര്‍ദ്ദാന്‍ വരെയും ഉള്ള എന്‍റെ ദേശം അടക്കിയതുകൊണ്ടു തന്നേ; ഇപ്പോള്‍ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:14
യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു,(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:15
അവനോടു പറയിച്ചതെന്തെന്നാല്‍ : യിഫ്താഹ് ഇപ്രകാരം പറയുന്നു;(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:16
യിസ്രായേല്‍ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു മരുഭൂമിയില്‍കൂടി ചെങ്കടല്‍വരെ സഞ്ചരിച്ചു കാദേശില്‍ എത്തി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:17
യിസ്രായേല്‍ എദോം രാജാവിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്‍റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേല്‍ കാദേശില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:18
അവര്‍ മരുഭൂമിയില്‍കൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്‍റെ കിഴക്കു എത്തി അര്‍ന്നോന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്‍റെ അതിരായിരുന്നു. മോവാബിന്‍റെ അതിര്‍ക്കകത്തു അവര്‍ കടന്നില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:19
പിന്നെ യിസ്രായേല്‍ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു: നിന്‍റെ ദേശത്തുകൂടി എന്‍റെ സ്ഥലത്തേക്കു കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:20
എങ്കിലും സീഹോന്‍ യിസ്രായേല്‍ തന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്‍റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസില്‍ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:21
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] സീഹോനെയും അവന്‍റെ സകലജനത്തെയും യിസ്രായേലിന്‍റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേല്‍ ആദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:22
അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും മരുഭൂമിയില്‍ യോര്‍ദ്ദാന്‍ വരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവര്‍ പിടിച്ചടക്കി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:23
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] തന്‍റെ ജനമായ യിസ്രായേലിന്‍റെ മുമ്പില്‍നിന്നു അമോര്‍യ്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാന്‍ പോകുന്നുവോ?(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:24
നിന്‍റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ[46] ഞങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:25
സിപ്പോരിന്‍റെ മകനായ ബാലാക്‍ എന്ന മോവാബ് രാജാവിനെക്കാളും നീ യോഗ്യനോ? അവന്‍ യിസ്രായേലിനോടു എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:26
യിസ്രായേല്‍ ഹെശ്ബോനിലും അതിന്‍റെ പട്ടണങ്ങളിലും അരോവേരിലും അതിന്‍റെ പട്ടണങ്ങളിലും അര്‍ന്നോന്‍ തീരത്തുള്ള എല്ലാപട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിന്നിടയില്‍ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നതു എന്തു?(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:27
ആകയാല്‍ ഞാന്‍ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാല്‍ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ[46] ഇന്നു യിസ്രായേല്‍മക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:28
എന്നാല്‍ യിഫ്താഹ് പറഞ്ഞയച്ച വാക്കു അമ്മോന്യരുടെ രാജാവു കൂട്ടാക്കിയില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:29
അപ്പോള്‍ യഹോവയുടെ ആത്മാവു യിഫ്താഹിന്‍ മേല്‍ വന്നു; അവന്‍ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പയില്‍ എത്തി ഗിലെയാദിലെ മിസ്പയില്‍നിന്നു അമ്മോന്യരുടെ നേരെ ചെന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:30
യിഫ്താഹ് യഹോവെക്കു ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്‍റെ കയ്യില്‍ ഏല്പിക്കുമെങ്കില്‍(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:31
ഞാന്‍ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്‍റെ വീട്ടുവാതില്‍ക്കല്‍നിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവേക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:32
ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ അവരുടെ നേരെ ചെന്നു; യഹോവ[46] അവരെ അവന്‍റെ കയ്യില്‍ ഏല്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:33
അവന്‍ അവര്‍ക്കും അരോവേര്‍മുതല്‍ മിന്നീത്ത്വരെയും ആബേല്‍-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:34
എന്നാല്‍ യിഫ്താഹ് മിസ്പയില്‍ തന്‍റെ വീട്ടിലക്കു ചെല്ലുമ്പോള്‍ ഇതാ, അവന്‍റെ മകള്‍ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവള്‍ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:35
അവളെ കണ്ടയുടനെ അവന്‍ തന്‍റെ വസ്ത്രം കീറി: അയ്യോ എന്‍റെ മകളേ, നീ എന്‍റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കിയല്ലോ; യഹോവയോടു ഞാന്‍ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:36
അവള്‍ അവനോടു: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ യഹോവ[46] നിനക്കുവേണ്ടി നിന്‍റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാല്‍ നിന്‍റെ വായില്‍നിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:37
എന്നാല്‍ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു; ഞാന്‍ പര്‍വ്വതങ്ങളില്‍ ചെന്നു എന്‍റെ സഖിമാരുമായി എന്‍റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്നു അവള്‍ തന്‍റെ അപ്പനോടു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:38
അതിന്നു അവന്‍ : പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവള്‍ തന്‍റെ സഖിമാരുമായി ചെന്നു തന്‍റെ കന്യാത്വത്തെക്കുറിച്ചു പര്‍വ്വതങ്ങളില്‍ വിലാപംകഴിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:39
രണ്ടു മാസം കഴിഞ്ഞിട്ടു അവള്‍ തന്‍റെ അപ്പന്‍റെ അടുക്കലേക്കു മടങ്ങിവന്നു; അവന്‍ നേര്‍ന്നിരുന്ന നേര്‍ച്ചപോലെ അവളോടു ചെയ്തു; അവള്‍ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 11:40
പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാര്‍ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്‍റെ മകളെ കീര്‍ത്തിപ്പാന്‍ പോകുന്നതു യിസ്രായേലില്‍ ഒരു ആചാരമായ്തീര്‍ന്നു.(Add Ref)|(Add Notes)