📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 18 >>

ന്യായാധിപന്മാർ 18:1
അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അക്കാലം തങ്ങള്␍ക്കു കുടിപാര്‍പ്പാന്‍ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവര്‍ക്കും അന്നുവരെ അവകാശം സ്വാധീനമായ്‍വന്നിരുന്നില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:2
അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യര്‍ തങ്ങളുടെ ഗോത്രത്തില്‍ നിന്നു കൂട്ടത്തില്‍ പരാക്രമശാലികളായ അഞ്ചുപേരെ സോരയില്‍നിന്നും എസ്തായോലില്‍ നിന്നും അയച്ചു, അവരോടു: നിങ്ങള്‍ ചെന്നു ദേശം ശോധനചെയ്‍വിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:3
അവര്‍ എഫ്രയീംമലനാട്ടില്‍ മീഖാവിന്‍റെ വീടുവരെ എത്തി രാത്രി അവിടെ പാര്‍ത്തു. മീഖാവിന്‍റെ വീട്ടിന്നരികെ എത്തിയപ്പോള്‍ അവര്‍ ആ ലേവ്യയുവാവിന്‍റെ ശബ്ദം കേട്ടറിഞ്ഞു അവിടെ കയറിച്ചെന്നു അവനോടു: നിന്നെ ഇവിടെ കൊണ്ടുവന്നതു ആര്‍ ? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്കു ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:4
അവന്‍ അവരോടു: മീഖാവു എനിക്കു ഇന്നിന്നതു ചെയ്തിരിക്കുന്നു; അവന്‍ എന്നെ ശമ്പളത്തിന്നു നിര്‍ത്തി; ഞാന്‍ അവന്‍റെ പുരോഹിതന്‍ ആകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:5
അവര്‍ അവനോടു: ഞങ്ങള്‍ പോകുന്ന യാത്ര ശുഭമാകുമോ എന്നു അറിയേണ്ടതിന്നു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:6
പുരോഹിതന്‍ അവരോടു: സമാധാനത്തോടെ പോകുവിന്‍ ; നിങ്ങള്‍ പോകുന്ന യാത്ര യഹോവെക്കു സമ്മതം തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:7
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിര്‍ഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവര്‍ക്കും ദോഷം ചെയ്‍വാന്‍ പ്രാപ്തിയുള്ളവന്‍ ദേശത്തു ആരുമില്ല; അവര്‍ സീദോന്യര്‍ക്കും അകലെ പാര്‍ക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവര്‍ക്കും സംസര്‍ഗ്ഗവുമില്ല എന്നു കണ്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:8
പിന്നെ അവര്‍ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കല്‍ വന്നു; സഹോദരന്മാര്‍ അവരോടു: നിങ്ങള്‍ എന്തു വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:9
അതിന്നു അവര്‍ : എഴുന്നേല്പിന്‍ ; നാം അവരുടെ നേരെ ചെല്ലുക; ആ ദേശം ബഹുവിശേഷം എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങള്‍ അനങ്ങാതിരിക്കുന്നതു എന്തു? ആ ദേശം കൈവശമാക്കേണ്ടതിന്നു പോകുവാന്‍ മടിക്കരുതു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:10
നിങ്ങള്‍ ചെല്ലുമ്പോള്‍ നിര്‍ഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കയ്യില്‍ തിന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:11
അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാന്‍ ഗോത്രക്കാരില്‍ അറുനൂറു പേ‍ര്‍ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:12
അവര്‍ ചെന്നു യെഹൂദയിലെ കിര്യാത്ത്-യയാരീമില്‍ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ--ദാന്‍ എന്നു പേ‍ര്‍ പറയുന്നു; അതു കിര്യാത്ത്--യയാരീമിന്‍റെ പിന്‍ വശത്തു ഇരിക്കുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:13
അവിടെനിന്നു അവര്‍ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്‍റെ വീട്ടിന്നരികെ എത്തി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:14
അപ്പോള്‍ ലയീശ് ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടു: ഈ വീടുകളില്‍ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാല്‍ നിങ്ങള്‍ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:15
അവര്‍ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്‍റെ വീട്ടിനോടു ചേര്‍ന്ന ലേവ്യയുവാവിന്‍റെ വീട്ടില്‍ ചെന്നു അവനോടു കുശലം ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:16
യുദ്ധസന്നദ്ധരായ ദാന്യര്‍ അറുനൂറുപേരും വാതില്‍ക്കല്‍ നിന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:17
ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്നവര്‍ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതന്‍ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കല്‍ നിന്നിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:18
ഇവര്‍ മീഖാവിന്‍റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തപ്പോള്‍ പുരോഹിതന്‍ അവരോടു: നിങ്ങള്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:19
അവര്‍ അവനോടു: മിണ്ടരുതു; നിന്‍റെ വായ് പൊത്തി ഞങ്ങളോടു കൂടെ വന്നു ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്‍റെ വീട്ടിന്നു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലില്‍ ഒരു ഗോത്രത്തിന്നും കുലത്തിന്നും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലതു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:20
അപ്പോള്‍ പുരോഹിതന്‍റെ മനം തെളിഞ്ഞു; അവന്‍ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്‍റെ നടുവില്‍ നടന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:21
ഇങ്ങനെ അവര്‍ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:22
അവര്‍ മീഖാവിന്‍റെ വീട്ടില്‍നിന്നു കുറെ ദൂരത്തായപ്പേള്‍ മീഖാവിന്‍റെ വീട്ടിനോടു ചേര്‍ന്ന വീടുകളിലുള്ളവര്‍ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടര്‍ന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:23
അവര്‍ ദാന്യരെ കൂകിവിളിച്ചപ്പോള്‍ അവര്‍ തിരിഞ്ഞുനോക്കി മീഖാവിനോടു: നീ ഇങ്ങനെ ആള്‍ക്കൂട്ടത്തോടുകൂടെ വരുവാന്‍ എന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:24
ഞാന്‍ ഉണ്ടാക്കിയ എന്‍റെ ദേവന്മാരെയും എന്‍റെ പുരോഹിതനെയും നിങ്ങള്‍ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്കു എന്തുള്ളു? നിനക്കു എന്തു എന്നു നിങ്ങള്‍ എന്നോടു ചോദിക്കുന്നതു എങ്ങനെ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:25
ദാന്യര്‍ അവനോടു: നിന്‍റെ ഒച്ച ഇവിടെ കേള്‍ക്കരുതു: അല്ലെങ്കില്‍ ദ്വേഷ്യക്കാര്‍ നിങ്ങളോടു കയര്‍ത്തിട്ടു നിന്‍റെ ജീവനും നിന്‍റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാന്‍ നീ സംഗതിവരുത്തും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:26
അങ്ങനെ ദാന്യര്‍ തങ്ങളുടെ വഴിക്കു പോയി; അവര്‍ തന്നിലും ബലവാന്മാര്‍ എന്നു മീഖാവു കണ്ടു വീട്ടിലേക്കു മടങ്ങിപ്പോന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:27
മീഖാവു തീര്‍പ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവര്‍ കൊണ്ടുപോയി, ലയീശില്‍ സ്വൈരവും നിര്‍ഭയവുമായിരുന്ന ജനത്തിന്‍റെ അടുക്കല്‍ എത്തി അവരെ വാളിന്‍റെ വായ്ത്തലയാല്‍ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:28
അതു സീദോന്നു അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവര്‍ക്കും സംസര്‍ഗ്ഗം ഇല്ലായ്കയാല്‍ അവരെ വിടുവിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്--രെഹോബ് താഴ്വരയില്‍ ആയിരുന്നു. അവര്‍ പട്ടണം വീണ്ടും പണിതു അവിടെ കുടിപാര്‍ക്കയും(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:29
യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്‍റെ പേരിന്‍ പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേ‍ര്‍ ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:30
ദാന്യര്‍ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേര്‍ശോമിന്‍റെ മകന്‍ യോനാഥാനും അവന്‍റെ പുത്രന്മാരും ആ ദേശത്തിന്‍റെ പ്രവാസകാലംവരെ ദാന്‍ ഗോത്രക്കാര്‍ക്കും പുരോഹിതന്മാരായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 18:31
ദൈവത്തിന്‍റെ ആലയം ശീലോവില്‍ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീര്‍പ്പിച്ച വിഗ്രഹം അവര്‍ വെച്ചു പൂജിച്ചുപോന്നു.(Add Ref)|(Add Notes)