ന്യായാധിപന്മാർ 21:1
എന്നാല്‍ നമ്മില്‍ ആരും തന്‍റെ മകളെ ഒരു ബെന്യാമീന്യന്നു ഭാര്യയായി കൊടുക്കരുതു എന്നു യിസ്രായേല്യര്‍ മിസ്പയില്‍വെച്ചു ശപഥം ചെയ്തിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:2
ആകയാല്‍ ജനം ബേഥേലില്‍ ചെന്നു അവിടെ ദൈവസന്നിധിയില്‍ സന്ധ്യവരെ ഇരുന്നു ഉച്ചത്തില്‍ മഹാവിലാപം കഴിച്ചു:(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:3
യിസ്രായേലിന്‍റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലില്‍ ഒരുഗോത്രം ഇല്ലാതെപോകുവാന്‍ തക്കവണ്ണം യിസ്രായേലില്‍ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:4
പിറ്റെന്നാള്‍ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:5
പിന്നെ യിസ്രായേല്‍മക്കള്‍ : എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:6
എന്നാല്‍ യിസ്രായേല്‍മക്കള്‍ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചു: ഇന്നു യിസ്രായേലില്‍നിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:7
ശേഷിച്ചിരിക്കുന്നവര്‍ക്കും നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തില്‍ സത്യംചെയ്തിരിക്കകൊണ്ടു അവര്‍ക്കും ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:8
യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശില്‍ നിന്നു ആരും പാളയത്തില്‍ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:9
ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളില്‍ ആരും അവിടെ ഇല്ല എന്നു കണ്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:10
അപ്പോള്‍ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതു: നിങ്ങള്‍ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്‍പടെ വാളിന്‍റെ വായ്ത്തലയാല്‍ കൊല്ലുവിന്‍ .(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:11
അതില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതു ഇവ്വണ്ണം: സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങള്‍ നിര്‍മ്മൂലമാക്കേണം.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:12
അങ്ങനെ ചെയ്തതില്‍ ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയില്‍ പുരുഷനുമായി ശയിച്ചു പുരുഷസംസര്‍ഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന്‍ ദേശത്തിലെ ശീലോവില്‍ പാളയത്തിലേക്കു കൊണ്ടുവന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:13
സര്‍വ്വസഭയും രിമ്മോന്‍ പാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാന്‍ ആളയച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:14
അപ്പോള്‍ ബെന്യാമീന്യര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളില്‍വെച്ചു അവര്‍ ജീവനോടെ രക്ഷിച്ചിരുന്നവരെ അവര്‍ക്കും കൊടുത്തു;(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:15
അവര്‍ക്കും അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ[46] യിസ്രായേല്‍ഗോത്രങ്ങളില്‍ ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:16
ശേഷിച്ചവര്‍ക്കും സ്ത്രീകളെ കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടു? ബെന്യാമീന്‍ ഗോത്രത്തില്‍നിന്നു സ്ത്രീകള്‍ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാര്‍ പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:17
യിസ്രായേലില്‍നിന്നു ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന്നു ബെന്യാമീന്യരില്‍ രക്ഷപ്പെട്ടവര്‍ക്കും അവരുടെ അവകാശം നില്‍ക്കേണം.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:18
എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്‍ക്കും ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്‍ക്കും സ്ത്രീയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു യിസ്രായേല്‍മക്കള്‍ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:19
അപ്പോള്‍ അവര്‍ : ബേഥേലിന്നു വടക്കും ബേഥേലില്‍നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവില്‍ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:20
ആകയാല്‍ അവര്‍ ബെന്യാമീന്യരോടു: നിങ്ങള്‍ ചെന്നു മുന്തിരിത്തോട്ടങ്ങളില്‍ പതിയിരിപ്പിന്‍ .(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:21
ശീലോവിലെ കന്യകമാര്‍ നിരനിരയായി നൃത്തംചെയ്‍വാന്‍ പുറപ്പെട്ടു വരുന്നതു നിങ്ങള്‍ കാണുമ്പോള്‍ മുന്തിരിത്തോട്ടങ്ങളില്‍നിന്നു പുറപ്പെട്ടു ഓരോരുത്തന്‍ ശീലോവിലെ കന്യകമാരില്‍നിന്നു ഭാര്യയെ പിടിച്ചു ബെന്യാമീന്‍ ദേശത്തേക്കു പൊയ്ക്കൊള്‍വിന്‍ എന്നു കല്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:22
അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കല്‍ വന്നു സങ്കടം പറഞ്ഞാല്‍ ഞങ്ങള്‍ അവരോടു: അവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍ ; നാം പടയില്‍ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്തു അവര്‍ക്കും കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:23
ബെന്യാമിന്യര്‍ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:24
യിസ്രായേല്‍മക്കളും ആ കാലത്തു അവിടം വിട്ടു ഓരോരുത്തന്‍ താന്താന്‍റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര്‍ അവിടം വിട്ടു ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തിലേക്കു ചെന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 21:25
ആ കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഓരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു.(Add Ref)|(Add Notes)