📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 20

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 20 >>

ന്യായാധിപന്മാർ 20:1
അനന്തരം യിസ്രായേല്‍മക്കള്‍ ഒക്കെയും പുറപ്പെട്ടു ദാന്‍ മുതല്‍ ബേര്‍--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വന്നുകൂടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:2
യിസ്രായേലിന്‍റെ സകലഗോത്രങ്ങളുമായ സര്‍വ്വജനത്തിന്‍റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്‍റെ ജനസംഘത്തില്‍ വന്നുനിന്നു--(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:3
യിസ്രായേല്‍ മക്കള്‍ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യര്‍ കേട്ടു--അപ്പോള്‍ യിസ്രായേല്‍മക്കള്‍ : ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിന്‍ എന്നു പറഞ്ഞതിന്നു(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:4
കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ ഉത്തരം പറഞ്ഞതു: ഞാനും എന്‍റെ വെപ്പാട്ടിയും ബെന്യാമീന്‍ ദേശത്തു ഗിബെയയില്‍ രാപാര്‍പ്പാന്‍ ചെന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:5
എന്നാറെ ഗിബെയാനിവാസികള്‍ എന്‍റെ നേരെ എഴുന്നേറ്റു രാത്രിയില്‍ എന്‍റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്‍റെ വെപ്പാട്ടിയെ അവര്‍ ബലാല്‍ക്കാരം ചെയ്തതിനാല്‍ അവള്‍ മരിച്ചുപോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:6
അവര്‍ യിസ്രായേലില്‍ ദുഷ്കര്‍മ്മവും വഷളത്വവും പ്രവര്‍ത്തിച്ചതുകൊണ്ടു ഞാന്‍ എന്‍റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്‍റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:7
നിങ്ങള്‍ എല്ലാവരും യിസ്രായേല്യരല്ലോ; ഇതില്‍ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍ .(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:8
അപ്പോള്‍ സര്‍വ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മില്‍ ആരും തന്‍റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:9
നാം ഇപ്പോള്‍ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതു: നാം അതു സംബന്ധിച്ചു ചീട്ടിടേണം;(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:10
അവര്‍ യിസ്രായേലില്‍ പ്രവര്‍ത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കും വേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേല്‍ഗോത്രങ്ങളില്‍ നൂറ്റില്‍ പത്തുപേരെയും ആയിരത്തില്‍ നൂറുപേരെയും പതിനായിരത്തില്‍ ആയിരംപേരെയും എടുക്കേണം.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:11
അങ്ങനെ യിസ്രായേല്യര്‍ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:12
പിന്നെ യിസ്രായേല്‍ഗോത്രങ്ങള്‍ ബെന്യാമീന്‍ ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയില്‍ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:13
ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള്‍ കൊന്നു യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിന്‍ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേല്‍മക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന്‍ മനസ്സില്ലാതെ യിസ്രായേല്‍മക്കളോടു(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:14
യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളില്‍നിന്നു ഗിബെയയില്‍ വന്നുകൂടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:15
അന്നു ഗിബെയാനിവാസികളില്‍ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളില്‍ നിന്നു വന്ന ബെന്യാമീന്യര്‍ ഇരുപത്താറയിരം ആയുധപാണികള്‍ ഉണ്ടെന്നു എണ്ണം കണ്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:16
ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാര്‍ ഉണ്ടായിരുന്നു; അവര്‍ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാര്‍ ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:17
ബെന്യാമീന്‍ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നേ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:18
അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളില്‍ ആര്‍ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:19
അങ്ങനെ യിസ്രായേല്‍മക്കള്‍ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:20
യിസ്രായേല്യര്‍ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു ഗിബെയയില്‍ അവരുടെ നേരെ അണിനിരന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:21
ബെന്യാമീന്യരോ ഗിബെയയില്‍നിന്നു പുറപ്പെട്ടു യിസ്രായേല്യരില്‍ ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:22
യിസ്രായേല്‍മക്കള്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന്‍ എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:23
അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:24
യിസ്രായേല്‍മക്കള്‍ രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:25
ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയയില്‍നിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല്‍ മക്കളില്‍ പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:26
അപ്പോള്‍ യിസ്രായേല്‍മക്കള്‍ ഒക്കെയും സര്‍വ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയില്‍ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാര്‍ത്തു യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:27
പിന്നെ യിസ്രായേല്‍മക്കള്‍ യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്‍റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:28
അഹരോന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍ ചോദിച്ചതിന്നു: ചെല്ലുവിന്‍ ; നാളെ ഞാന്‍ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ[46] അരുളിച്ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:29
അങ്ങനെ യിസ്രായേല്യര്‍ ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:30
യിസ്രായേല്‍മക്കള്‍ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:31
ബെന്യാമീന്യര്‍ പടജ്ജനത്തിന്‍റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്‍ക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്‍വെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില്‍ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില്‍ ഏകദേശം മുപ്പതുപേരെ കൊന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:32
അവര്‍ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു ബെന്യാമീന്യര്‍ പറഞ്ഞു. യിസ്രായേല്‍മക്കളോ: നാം ഓടി അവരെ പട്ടണത്തില്‍നിന്നു പെരുവഴികളിലേക്കു ആകര്‍ഷിക്ക എന്നു പറഞ്ഞിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:33
യിസ്രായേല്യര്‍ ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്‍--താമാരില്‍ പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള്‍ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:34
എല്ലായിസ്രായേലില്‍നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേ‍ര്‍ ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര്‍ അറിഞ്ഞില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:35
യഹോവ[46] ബെന്യാമീന്യരെ യിസ്രായേലിന്‍റെ മുമ്പില്‍ തോലക്കുമാറാക്കി; അന്നു യിസ്രായേല്‍മക്കള്‍ ബെന്യമീന്യരില്‍ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:36
ഇങ്ങനെ ബെന്യാമീന്യര്‍ തങ്ങള്‍ തോറ്റു എന്നു കണ്ടു; എന്നാല്‍ യിസ്രായേല്യര്‍ ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്‍ക്കും സ്ഥലം കൊടുത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:37
ഉടനെ പതിയിരിപ്പുകാര്‍ ഗിബെയയില്‍ പാഞ്ഞുകയറി; പതിയിരിപ്പുകാര്‍ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്‍റെ വായ്ത്തലയാല്‍ സംഹരിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:38
പട്ടണത്തില്‍നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:39
യിസ്രായേല്യര്‍ പടയില്‍ പിന്‍ വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന്‍ കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പില്‍ തോറ്റോടുന്നു എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:40
എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:41
യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:42
അവര്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളില്‍നിന്നുള്ളവരെ അവര്‍ അതതിന്‍റെ മദ്ധ്യേവെച്ചു സംഹരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:43
അവര്‍ ബെന്യാമീന്യരെ വളഞ്ഞു ഓടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:44
അങ്ങനെ ബെന്യാമീന്യരില്‍ പതിനെണ്ണായിരംപേ‍ര്‍ പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:45
അപ്പോള്‍ അവര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറെക്കു ഓടി; അവരില്‍ അയ്യായിരംപേരെ പെരുവഴികളില്‍വെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:46
അങ്ങനെ ബെന്യാമീന്യരില്‍ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ തന്നേ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:47
എന്നാല്‍ അറുനൂറുപേ‍ര്‍ തിരിഞ്ഞു മരുഭൂമിയില്‍ രിമ്മോന്‍ പാറവരെ ഓടി, അവിടെ നാലു മാസം പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 20:48
യിസ്രായേല്യര്‍ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഓ‍രോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്‍റെ വായ്ത്തലയാല്‍ സംഹരിച്ചു; അവര്‍ കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)