📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 10 >>

ന്യായാധിപന്മാർ 10:1
അബീമേലെക്കിന്‍റെ ശേഷം ദോദോവിന്‍റെ മകനായ പൂവാവിന്‍റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:2
അവന്‍ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരില്‍ അവനെ അടക്കംചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:3
അവന്‍റെ ശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:4
അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര്‍ എന്നു പേ‍ര്‍ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:5
യായീര്‍ മരിച്ചു കാമോനില്‍ അവനെ അടക്കംചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:6
യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:7
അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:8
അവര്‍ അന്നുമുതല്‍ പതിനെട്ടു സംവത്സരത്തോളം യിസ്രായേല്‍മക്കളെ യോര്‍ദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്‍യ്യദേശത്തുള്ള എല്ലായിസ്രായേല്‍മക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:9
അമ്മോന്യര്‍ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാന്‍ യോര്‍ദ്ദാന്‍ കടന്നു; അതുകൊണ്ടു യിസ്രായേല്‍ വളരെ കഷ്ടത്തില്‍ ആയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:10
യിസ്രായേല്‍ മക്കള്‍ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല്‍ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:11
യഹോവ[46] യിസ്രായേല്‍മക്കളോടു അരുളിച്ചെയ്തതു: മിസ്രയീമ്യര്‍ , അമോര്‍യ്യര്‍ , അമ്മോന്യര്‍ , ഫെലിസ്ത്യര്‍ എന്നിവരുടെ കയ്യില്‍നിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:12
സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കയ്യില്‍നിന്നും രക്ഷിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:13
എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:14
നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന്‍ ; അവര്‍ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:15
യിസ്രായേല്‍മക്കള്‍ യഹോവയോടു: ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്‍റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:16
അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്‍റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:17
അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദില്‍ പാളയമിറങ്ങി; യിസ്രായേല്‍ മക്കളും ഒരുമിച്ചുകൂടി മിസ്പയില്‍ പാളയമിറങ്ങി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 10:18
ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മില്‍ തമ്മില്‍ : അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ ആര്‍ ? അവന്‍ ഗിലെയാദിലെ സകലനിവാസികള്‍ക്കും തലവനാകും എന്നു പറഞ്ഞു.(Add Ref)|(Add Notes)