📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 4 >>

ന്യായാധിപന്മാർ 4:1
ഏഹൂദ് മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:2
യഹോവ[46] അവരെ ഹാസോരില്‍വാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്‍റെ സേനാപതി ജാതികളുടെ ഹരോശെത്തില്‍ പാര്‍ത്തിരുന്ന സീസെരാ ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:3
അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:4
ആ കാലത്തു ലപ്പീദോത്തിന്‍റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലില്‍ ന്യായപാലനം ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:5
അവള്‍ എഫ്രയീംപര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്നു; യിസ്രായേല്‍മക്കള്‍ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല്‍ ചെല്ലുക പതിവായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:6
അവള്‍ അബീനോവാമിന്‍റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്‍നിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോര്‍പര്‍വ്വതത്തില്‍ ചെന്നു നഫ്താലിയുടെയും സെബൂലൂന്‍റെയും മക്കളില്‍ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:7
ഞാന്‍ യാബീന്‍റെ സേനാപതി സീസെരയെയും അവന്‍റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍ തോട്ടിന്നരികെ നിന്‍റെ അടുക്കല്‍ കൊണ്ടുവന്നു നിന്‍റെ കയ്യില്‍ ഏല്പിക്കുമെന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:8
ബാരാക്‍ അവളോടു: നീ എന്നോടു കൂടെ വരുന്നെങ്കില്‍ ഞാന്‍ പോകാം; നീ വരുന്നില്ല എങ്കില്‍ ഞാന്‍ പോകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:9
അതിന്നു അവള്‍ : ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാല്‍ നീ പേകുന്ന യാത്രയാല്‍ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ[46] സീസെരയെ ഒരു സ്ത്രീയുടെ കയ്യില്‍ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:10
ബാരാക്‍ സെബൂലൂനെയും നഫ്താലിയെയും കേദെശില്‍ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേ‍ര്‍ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:11
എന്നാല്‍ കേന്യനായ ഹേബെര്‍ മോശെയുടെ അളിയന്‍ ഹോബാബിന്‍റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:12
അബീനോവാബിന്‍റെ മകനായ ബാരാക്‍ താബോര്‍പര്‍വ്വതത്തില്‍ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:13
സീസെരാ തന്‍റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്‍റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തില്‍നിന്നു കീശോന്‍ തോട്ടിന്നരികെ വിളിച്ചുകൂട്ടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:14
അപ്പോള്‍ ദെബോരാ ബാരാക്കിനോടു: പുറപ്പെട്ടുചെല്ലുക; യഹോവ[46] ഇന്നു സീസെരയെ നിന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; യഹോവ[46] നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്‍റെ പിന്നാലെ പതിനായിരംപേരും താബോര്‍പര്‍വ്വതത്തില്‍ നിന്നു ഇറങ്ങിച്ചെന്നു,(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:15
യഹോവ[46] സീസെരയെയും അവന്‍റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്‍റെ മുമ്പില്‍ വാളിന്‍റെ വായ്ത്തലയാല്‍ തോല്പിച്ചു; സീസെരാ രഥത്തില്‍നിന്നു ഇറങ്ങി കാല്‍നടയായി ഓടിപ്പോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:16
ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഓടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്‍റെ വായ്ത്തലയാല്‍ വീണു; ഒരുത്തനും ശേഷിച്ചില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:17
എന്നാല്‍ സീസെരാ കാല്‍നടയായി കേന്യനായ ഹേബെരിന്‍റെ ഭാര്യ യായേലിന്‍റെ കൂടാരത്തിലേക്കു ഓടിപ്പോയി; കേന്യനായ ഹേബെരിന്‍റെ ഗൃഹവും ഹാസോര്‍ രാജാവായ യാബീനും തമ്മില്‍ സമാധാനം ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:18
യായേല്‍ സീസെരയെ എതിരേറ്റുചെന്നു അവനോടു: ഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ കൂടാരത്തില്‍ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:19
അവന്‍ അവളോടു: എനിക്കു ദാഹിക്കുന്നു; കുടിപ്പാന്‍ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവള്‍ പാല്‍തുരുത്തി തുറന്നു അവന്നു കുടിപ്പാന്‍ കൊടുത്തു; പിന്നെയും അവനെ മൂടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:20
അവന്‍ അവളോടു: നീ കൂടാരവാതില്‍ക്കല്‍ നില്‍ക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:21
എന്നാല്‍ ഹേബെരിന്‍റെ ഭാര്യ യായേല്‍ കൂടാരത്തിന്‍റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്‍റെ അടുക്കല്‍ ചെന്നു കുറ്റി അവന്‍റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:22
ബാരാക്‍ സീസെരയെ തിരഞ്ഞു ചെല്ലുമ്പോള്‍ യായേല്‍ അവനെ എതിരേറ്റു അവനോടു: വരിക, നീ അന്വേഷിക്കുന്ന ആളെ ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ സീസെരാ ചെന്നിയില്‍ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:23
ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേല്‍മക്കള്‍ക്കു കീഴടക്കി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 4:24
യിസ്രായേല്‍മക്കള്‍ കനാന്യരാജാവായ യാബീനെ നിര്‍മ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേലക്കുമേല്‍ ഭാരമായിത്തീര്‍ന്നു.(Add Ref)|(Add Notes)