📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 16

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 16 >>

ന്യായാധിപന്മാർ 16:1
അനന്തരം ശിംശോന്‍ ഗസ്സയില്‍ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല്‍ ചെന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:2
ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്കും അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞു അവനെ പിടിപ്പാന്‍ രാത്രിമുഴുവനും പട്ടണവാതില്‍ക്കല്‍ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:3
ശിംശോന്‍ അര്‍ദ്ധരാത്രിവരെ കിടന്നുറങ്ങി അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു പട്ടണവാതിലിന്‍റെ കതകും കട്ടളക്കാല്‍ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലില്‍വെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളില്‍ കൊണ്ടുപോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:4
അതിന്‍റെശേഷം അവന്‍ സോരേക്‍ താഴ്വരയില്‍ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:5
ഫെലിസ്ത പ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു അവളോടു: നീ അവനെ വശീകരിച്ചു അവന്‍റെ മഹാശക്തി ഏതില്‍ എന്നും ഞങ്ങള്‍ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഓ‍രോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:6
അങ്ങനെ ദെലീലാ ശിംശോനോടു: നിന്‍റെ മഹാശക്തി ഏതില്‍ ആകുന്നു? ഏതിനാല്‍ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:7
ശിംശോന്‍ അവളോടു: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്‍റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:8
ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കല്‍ കൊണ്ടുവന്നു; അവകൊണ്ടു അവള്‍ അവനെ ബന്ധിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:9
അവളുടെ ഉള്‍മുറിയില്‍ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോടു: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂല്‍പോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്‍റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:10
പിന്നെ ദെലീലാ ശിംശോനോടു: നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാം എന്നു ഇപ്പോള്‍ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:11
അവന്‍ അവളോടു: ഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയര്‍കൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്‍റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:12
ദെലീലാ പുതിയ കയര്‍ വാങ്ങി അവനെ ബന്ധിച്ചിട്ടു: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാര്‍ ഉള്‍മുറിയില്‍ ഉണ്ടായിരുന്നു. അവനോ ഒരു നൂല്‍പോലെ തന്‍റെ കൈമേല്‍നിന്നു അതു പൊട്ടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:13
ദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷ്ക്കു പറഞ്ഞു; നിന്നെ ഏതിനാല്‍ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവന്‍ അവളോടു: എന്‍റെ തലയിലെ ഏഴു ജട നൂല്പാവില്‍ ചേര്‍ത്തു നെയ്താല്‍ സാധിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:14
അവള്‍ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടു: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു അവന്‍ ഉറക്കമുണര്‍ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:15
അപ്പോള്‍ അവള്‍ അവനോടു: നിന്‍റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്‍റെ മഹാശക്തി ഏതില്‍ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:16
ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാല്‍ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീര്‍ന്നിട്ടു തന്‍റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:17
ക്ഷൌരക്കത്തി എന്‍റെ തലയില്‍ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതല്‍ ദൈവത്തിന്നു വ്രതസ്ഥന്‍ ആകുന്നു; ക്ഷൌരം ചെയ്താല്‍ എന്‍റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:18
തന്‍റെ ഉള്ളം മുഴുവനും അവന്‍ അറിയിച്ചു എന്നു കണ്ടപ്പോള്‍ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന്‍ ആളയച്ചു: ഇന്നു വരുവിന്‍ ; അവന്‍ തന്‍റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കല്‍ വന്നു, പണവും കയ്യില്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:19
അവള്‍ അവനെ മടിയില്‍ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള്‍ അവനെ ഒതുക്കിത്തുടങ്ങി; അവന്‍റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവള്‍ : ശിംശോനേ,(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:20
ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ[46] തന്നെ വിട്ടു എന്നറിയാതെ: ഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:21
ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തില്‍ മാവു പൊടിച്ചുകൊണ്ടിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:22
അവന്‍റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്‍ന്നുതുടങ്ങി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:23
അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്‍ : നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:24
പുരുഷാരം അവനെ കണ്ടപ്പോള്‍: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മില്‍ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന്‍ നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:25
അവര്‍ ആനന്ദത്തിലായപ്പോള്‍ : നമ്മുടെ മുമ്പില്‍ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തില്‍നിന്നു വരുത്തി; അവന്‍ അവരുടെ മുമ്പില്‍ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നതു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:26
ശിംശോന്‍ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോടു: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:27
എന്നാല്‍ ക്ഷേത്രത്തില്‍ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേ‍ര്‍ മാളികയില്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:28
അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു: കര്‍ത്താവായ യഹോവേ, എന്നെ ഓര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്‍റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:29
ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോന്‍ പിടിച്ചു അവയോടു ചാരി:(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:30
ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്‍റെയും മേല്‍ വീണു. അങ്ങനെ അവന്‍ മരണസമയത്തുകൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 16:31
അവന്‍റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്‍റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവന്‍ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.(Add Ref)|(Add Notes)