📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 3 >>

ന്യായാധിപന്മാർ 3:1
കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:2
യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേല്‍മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന്നുമായി യഹോവ[46] വെച്ചിരുന്ന ജാതികളാവിതു:(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:3
ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംമുതല്‍ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന്‍ പര്‍വ്വതത്തില്‍ പാര്‍ത്തിരുന്ന ഹിവ്യരും തന്നേ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:4
മോശെമുഖാന്തരം യഹോവ[46] അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകള്‍ അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാന്‍ ആയിരുന്നു ഇവരെ വെച്ചിരുന്നതു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:5
കനാന്യര്‍ , ഹിത്യര്‍ , അമോര്‍യ്യര്‍ , പെരിസ്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നിവരുടെ ഇടയില്‍ യിസ്രായേല്‍മക്കള്‍ പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:6
അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:7
ഇങ്ങനെ യിസ്രായേല്‍മക്കള്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാല്‍വിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:8
അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവന്‍ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്‍മക്കള്‍ കൂശന്‍ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:9
എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ[46] കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകന്‍ ഒത്നിയേലിനെ യിസ്രായേല്‍മക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:10
അവന്‍റെ മേല്‍ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ[46] മെസോപൊത്താമ്യയിലെ രാജാവായ കൂശന്‍ രിശാഥയീമിനെ അവന്‍റെ കയ്യില്‍ ഏല്പിച്ചു; അവന്‍ കൂശന്‍ രീശാഥയീമിനെ ജയിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:11
ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:12
കെനസിന്‍റെ മകനായ ഒത്നീയേല്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ[46] മോവാബ്രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:13
അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപട്ടണവും കൈവശമാക്കി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:14
അങ്ങനെ യിസ്രായേല്‍ മക്കള്‍ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:15
യിസ്രായേല്‍ മക്കള്‍ യഹോയോടു നിലവിളിച്ചപ്പോള്‍ യഹോവ[46] അവര്‍ക്കും ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍റെ കൈവശം യിസ്രായേല്‍മക്കള്‍ മോവാബ് രാജാവായ എഗ്ളോന്നു കാഴ്ച കൊടുത്തയച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:16
എന്നാല്‍ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്‍റെ ഉള്ളില്‍ വലത്തെ തുടെക്കു കെട്ടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:17
അവന്‍ മോവാബ് രാജാവായ എഗ്ളോന്‍റെ അടുക്കല്‍ കാഴ്ച കൊണ്ടു ചെന്നു; എഗ്ളോന്‍ ഏറ്റവും സ്ഥൂലിച്ചവന്‍ ആയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:18
കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവന്‍ അയച്ചുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:19
എന്നാല്‍ അവന്‍ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവന്‍ പറഞ്ഞു; ഉടനെ അടുക്കല്‍ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:20
ഏഹൂദ് അടുത്തുചെന്നു. എന്നാല്‍ അവന്‍ തന്‍റെ ഗ്രീഷ്മഗൃഹത്തില്‍ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്‍റെ അരുളപ്പാടു അറിയിപ്പാന്‍ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവന്‍ ആസനത്തില്‍നിന്നു എഴുന്നേറ്റു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:21
എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയില്‍ നിന്നു ചുരിക ഊരി അവന്‍റെ വയറ്റില്‍ കുത്തിക്കടത്തി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:22
അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്‍റെ വയറ്റില്‍നിന്നു ചുരിക അവന്‍ വലിച്ചെടുക്കായ്കയാല്‍ മേദസ്സു അലകിന്മേല്‍ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:23
പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതില്‍ അടെച്ചുപൂട്ടി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:24
അവന്‍ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ളോന്‍റെ ഭൃത്യന്മാര്‍ വന്നു; അവര്‍ നോക്കി മാളികയുടെ വാതില്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ : അവന്‍ ഗ്രീഷ്മഗൃഹത്തില്‍ വിസര്‍ജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവര്‍ പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:25
അവര്‍ കാത്തിരുന്നു വിഷമിച്ചു; അവന്‍ മുറിയുടെ വാതില്‍ തുറക്കായ്കകൊണ്ടു അവര്‍ താക്കോല്‍ എടുത്തു തുറന്നു;(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:26
തമ്പുരാന്‍ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാല്‍ അവര്‍ കാത്തിരുന്നതിന്നിടയില്‍ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയില്‍ ചെന്നുചേര്‍ന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:27
അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:28
അവന്‍ അവരോടു: എന്‍റെ പിന്നാലെ വരുവിന്‍ ; ശത്രുക്കളായ മോവാബ്യരെ യഹോവ[46] നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്‍റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്‍ദ്ദാന്‍റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:29
അവര്‍ ആ സമയം മോവാബ്യരില്‍ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവര്‍ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:30
ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു..(Add Ref)|(Add Notes)
ന്യായാധിപന്മാർ 3:31
അവന്‍റെ ശേഷം അനാത്തിന്‍റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന്‍ ഒരു മുടിങ്കോല്‍കൊണ്ടു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.(Add Ref)|(Add Notes)