ന്യായാധിപന്മാർ 13:1
യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ[46] അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:2
എന്നാല്‍ ദാന്‍ ഗോത്രത്തില്‍ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്‍ ; അവന്‍റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:3
ആ സ്ത്രീക്കു യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:4
ആകയാല്‍ നീ സൂക്ഷിച്ചു കൊള്‍ക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:5
നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്‍റെ തലയില്‍ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ദൈവത്തിന്നു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ തുടങ്ങും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:6
സ്ത്രീ ചെന്നു ഭര്‍ത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷന്‍ എന്‍റെ അടുക്കല്‍ വന്നു; അവന്‍റെ ആകൃതി ഒരു ദൈവദൂതന്‍റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന്‍ എവിടെനിന്നെന്നു ഞാന്‍ അവനോടു ചോദിച്ചില്ല; തന്‍റെ പേര്‍ അവന്‍ എന്നോടു പറഞ്ഞതും ഇല്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:7
അവന്‍ എന്നോടു നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാല്‍ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:8
മാനോഹ യഹോവയോടു പ്രാര്‍ത്ഥിച്ചു: കര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കല്‍ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്‍റെ കാര്യത്തില്‍ ഞങ്ങള്‍ക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:9
ദൈവം മാനോഹയുടെ പ്രാര്‍ത്ഥന കേട്ടു; ദൈവദൂതന്‍ വീണ്ടും അവളുടെ അടുക്കല്‍ വന്നു; അവള്‍ വയലില്‍ ഇരിക്കയായിരുന്നു; അവളുടെ ഭര്‍ത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:10
ഉടനെ സ്ത്രീ ഓടിച്ചെന്നു ഭര്‍ത്താവിനെ അറിയിച്ചു; അന്നു എന്‍റെ അടുക്കല്‍ വന്ന ആള്‍ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:11
മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്‍റെ അടുക്കല്‍ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള്‍ നീയോ എന്നു അവനോടു ചോദിച്ചു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:12
മാനോഹ അവനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോള്‍ ബാലന്‍റെ കാര്യത്തില്‍ ഞങ്ങള്‍ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:13
യഹോവയുടെ ദൂതന്‍ മാനോഹയോടു: ഞാന്‍ സ്ത്രീയോടു പറഞ്ഞതൊക്കെയും അവള്‍ സൂക്ഷിച്ചുകൊള്ളട്ടെ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:14
മുന്തിരിവള്ളിയില്‍ ഉണ്ടാകുന്ന യാതൊന്നും അവള്‍ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള്‍ ആചരിക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:15
മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങള്‍ ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:16
യഹോവയുടെ ദൂതന്‍ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്‍റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില്‍ അതു യഹോവെക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:17
മാനോഹ യഹോവയുടെ ദൂതനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്‍റെ പേരെന്തു എന്നു ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:18
യഹോവയുടെ ദൂതന്‍ അവനോടു: എന്‍റെ പേര്‍ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:19
അങ്ങനെ മാനോഹ ഒരു കോലാട്ടിന്‍ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേല്‍ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന്‍ ഒരു അതിശയം പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:20
അഗ്നിജ്വാല യാഗപീഠത്തിന്മേല്‍നിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്‍റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:21
യഹോവയുടെ ദൂതന്‍ മാനോഹെക്കും ഭാര്യെക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:22
ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:23
ഭാര്യ അവനോടു: നമ്മെ കൊല്ലുവാന്‍ യഹോവേക്കു ഇഷ്ടമായിരുന്നു എങ്കില്‍ അവന്‍ നമ്മുടെ കയ്യില്‍നിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:24
അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോന്‍ എന്നു പേരിട്ടു ബാലന്‍ വളര്‍ന്നു; യഹോവ[46] അവനെ അനുഗ്രഹിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 13:25
സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനില്‍വെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.(Add Ref)|(Add Notes)