ന്യായാധിപന്മാർ 8:1
എന്നാല്‍ എഫ്രയീമ്യര്‍ : നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:2
അതിന്നു അവന്‍ : നിങ്ങളോടു ഒത്തുനോക്കിയാല്‍ ഞാന്‍ ഈ ചെയ്തതു എന്തുള്ളു? അബിയേസെരിന്‍റെ മുന്തിരിയെടുപ്പിനെക്കാള്‍ എഫ്രയീമിന്‍റെ കാലാ പെറുക്കയല്ലയോ നല്ലതു?(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:3
നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്കും അവനോടുള്ള കോപം ശമിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:4
അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കല്‍ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:5
അവന്‍ സുക്കോത്തിലെ നിവാസികളോടു എന്‍റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവര്‍ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സല്‍മുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:6
നിന്‍റെ സൈന്യത്തിന്നു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്‍റെയും സല്‍മുന്നയുടെയും കൈകള്‍ നിന്‍റെ കക്ഷത്തില്‍ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:7
അതിന്നു ഗിദെയോന്‍ : ആകട്ടെ; യഹോവ[46] സേബഹിനെയും സല്‍മുന്നയെയും എന്‍റെ കയ്യില്‍ ഏല്പിച്ചശേഷം ഞാന്‍ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പരക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:8
അവിടെനിന്നു അവന്‍ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേല്‍നിവാസികളും പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:9
അവന്‍ പെനൂവേല്‍നിവാസികളോടു: ഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:10
എന്നാല്‍ സേബഹും സല്‍മുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരില്‍ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍ വീണുപോയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:11
ഗിദെയോന്‍ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:12
സേബഹും സല്‍മുന്നയും ഓടിപ്പോയി; അവന്‍ അവരെ പിന്തുടര്‍ന്നു, സേബഹ് സല്‍മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:13
അനന്തരം യോവാശിന്‍റെ മകനായ ഗിദെയോന്‍ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തില്‍നിന്നു മടങ്ങിവരുമ്പോള്‍(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:14
സുക്കോത്ത നിവാസികളില്‍ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവന്‍ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേര്‍ അവന്നു എഴുതിക്കൊടുത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:15
അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കല്‍ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്‍റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്‍റെയും സല്‍മുന്നയുടെയും കൈകള്‍ നിന്‍റെ കക്ഷത്തില്‍ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സല്‍മുന്നയും ഇതാ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:16
അവന്‍ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:17
അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:18
പിന്നെ അവന്‍ സേബഹിനോടും സല്‍മുന്നയോടും: നിങ്ങള്‍ താബോരില്‍വെച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചേദിച്ചു. അവര്‍ നിന്നെപ്പോലെ ഓരോരുത്തന്‍ രാജകുമാരന്നു തുല്യന്‍ ആയിരുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:19
അതിന്നു അവന്‍ : അവര്‍ എന്‍റെ സഹോദരന്മാര്‍ , എന്‍റെ അമ്മയുടെ മക്കള്‍ തന്നേ ആയിരുന്നു; അവരെ നിങ്ങള്‍ ജീവനോടെ വെച്ചിരുന്നു എങ്കില്‍ , യഹോവയാണ, ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:20
പിന്നെ അവന്‍ തന്‍റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാല്‍ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:21
അപ്പോള്‍ സേബഹും സല്‍മുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്‍റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന്‍ എഴുന്നേറ്റു സേബഹിനെയും സല്‍മുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ എടുത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:22
അനന്തരം യിസ്രായേല്യര്‍ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്‍റെ കയ്യില്‍ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്‍റെ മകനും മകന്‍റെ മകനും എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:23
ഗിദെയോന്‍ അവരോടു: ഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്‍റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:24
പിന്നെ ഗിദെയോന്‍ അവരോടു: ഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഓരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:25
ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്നു അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില്‍ കിട്ടിയ കടുക്കന്‍ അതില്‍ ഇട്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:26
അവന്‍ ചോദിച്ചു വാങ്ങിയ പൊന്‍ കടുക്കന്‍റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല്‍ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:27
ഗിദെയോന്‍ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്‍റെ പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്‍റെ അടുക്കല്‍ ചെന്നു; അതു ഗിദെയോന്നും അവന്‍റെ കുടുംബത്തിന്നും ഒരു കണിയായി തീര്‍ന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:28
എന്നാല്‍ മിദ്യാന്‍ തലപൊക്കാതവണ്ണം യിസ്രായേല്‍ മക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്‍റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:29
യോവാശിന്‍റെ മകനായ യെരുബ്ബാല്‍ തന്‍റെ വീട്ടില്‍ ചെന്നു സുഖമായി പാര്‍ത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:30
ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:31
ശെഖേമിലുള്ള അവന്‍റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്‍ എന്നു അവന്‍ പേരിട്ടു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:32
യോവാശിന്‍റെ മകനായ ഗിദെയോന്‍ നല്ല വാര്‍ദ്ധക്യത്തില്‍ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുംള്ള ഒഫ്രയില്‍ അവന്‍റെ അപ്പനായ യോവാശിന്‍റെ കല്ലറയില്‍ അടക്കംചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:33
ഗിദെയോന്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും പരസംഗമായി ബാല്‍വിഗ്രഹങ്ങളുടെ അടുക്കല്‍ ചെന്നു ബാല്‍ബെരീത്തിനെ തങ്ങള്‍ക്കു ദേവനായി പ്രതിഷ്ഠിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:34
യിസ്രായേല്‍മക്കള്‍ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യില്‍ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓര്‍ത്തില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 8:35
ഗിദെയോന്‍ എന്ന യെരുബ്ബാല്‍ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്‍റെ കടുംബത്തോടു ദയ ചെയ്തതുമില്ല.(Add Ref)|(Add Notes)