📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 5 >>

ന്യായാധിപന്മാർ 5:1
അന്നു ദെബോരയും അബീനോവാമിന്‍റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:2
നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിന്‍ .(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:3
രാജാക്കന്മാരേ, കേള്‍പ്പിന്‍ ; പ്രഭുക്കന്മാരേ, ചെവിതരുവിന്‍ ; ഞാന്‍ പാടും യഹോവെക്കു ഞാന്‍ പാടും; യിസ്രായേലിന്‍ ദൈവമായ യഹോവേക്കു കീര്‍ത്തനം ചെയ്യും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:4
യഹോവേ, നീ സേയീരില്‍നിന്നു പുറപ്പെടുകയില്‍ : ഏദോമ്യദേശത്തുകൂടി നീ നടകൊള്‍കയില്‍, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു, ,(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:5
യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവെക്കു മുമ്പില്‍ ആ സീനായി തന്നേ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:6
അനാത്തിന്‍ പുത്രനാം ശംഗരിന്‍ നാളിലും, യായേലിന്‍ കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞ വഴികളില്‍ നടന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:7
ദെബോരയായ ഞാന്‍ എഴുന്നേലക്കുംവരെ, യിസ്രായേലില്‍ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍ യിസ്രായേലില്‍ അശേഷം അറ്റുപോയിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:8
അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കല്‍ യുദ്ധംഭവിച്ചു. യിസ്രായേലിന്‍റെ നാല്പതിനായിരത്തിന്‍ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:9
എന്‍റെ ഹൃദയം യിസ്രായേല്‍നായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍ .(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:10
വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളില്‍ ഇരിക്കുന്നവരേ, കാല്‍നടയായി പോകുന്നവരേ, വര്‍ണ്ണിപ്പിന്‍ !(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:11
വില്ലാളികളുടെ ഞാണൊലിയോടകലേ നീര്‍പ്പാത്തിക്കിടയില്‍ അവിടെ അവര്‍ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കല്‍ ചെന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:12
ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്‍ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്‍റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:13
അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:14
എഫ്രയീമില്‍നിന്നു അമാലേക്കില്‍ വേരുള്ളവരും, ബെന്യാമീനേ, നിന്‍റെ പിന്നാലെ നിന്‍റെ ജനസമൂഹത്തില്‍ മാഖീരില്‍നിന്നു അധിപന്മാരും സെബൂലൂനില്‍നിന്നു നായകദണ്ഡധാരികളും വന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:15
യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്‍റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:16
ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയില്‍ പാര്‍ക്കുന്നതെന്തു? രൂബേന്‍റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:17
ഗിലെയാദ് യോര്‍ദ്ദാന്നക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നതു എന്തു? ആശേര്‍ സമുദ്രതീരത്തു അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:18
സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളില്‍ തന്നേ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:19
രാജാക്കന്മാര്‍ വന്നു പൊരുതു: താനാക്കില്‍വെച്ചു മെഗിദ്ദോവെള്ളത്തിന്നരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതു, വെള്ളിയങ്ങവര്‍ക്കും കൊള്ളയായില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:20
ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതു അവ സീസെരയുമായി സ്വഗതികളില്‍ പൊരുതു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:21
കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:22
അന്നു വല്ഗിതത്താല്‍ : ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:23
മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍ , അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരെ യഹോവെക്കു തുണയായി തന്നേ.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:24
കേന്യനാം ഹേബേരിന്‍ ഭാര്യയാം യായേലോ നാരീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍ , കൂടാരവാസിനീജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:25
തണ്ണീര്‍ അവന്‍ ചോദിച്ചു, പാല്‍ അവള്‍ കൊടുത്തു; രാജകീയപാത്രത്തില്‍ അവള്‍ ക്ഷീരം കൊടുത്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:26
കുറ്റിയെടുപ്പാന്‍ അവള്‍ കൈനീട്ടി തന്‍റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്‍റെ തല തകര്‍ത്തു അവന്‍റെ ചെന്നി കുത്തിത്തുളെച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:27
അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു, അവളുടെ കാല്‍ക്കല്‍ അവന്‍ കുനിഞ്ഞുവീണു കിടന്നു; കുനിഞ്ഞേടത്തു തന്നേ അവന്‍ ചത്തുകിടന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:28
സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞിതു: അവന്‍റെ തേര്‍ വരുവാന്‍ വൈകുന്നതു എന്തു? രഥചക്രങ്ങള്‍ക്കു താമസം എന്തു?(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:29
ജ്ഞാനമേറിയ നായകിമാര്‍ അതിന്നുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു:(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:30
കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലെയോ? ഓ‍രോ പുരുഷന്നു ഒന്നും രണ്ടും പെണ്ണുങ്ങള്‍ , സീസെരെക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തില്‍ വിചിത്രശീല ഈരണ്ടു കാണും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 5:31
യഹോവേ, നിന്‍റെ ശത്രുക്കള്‍ ഒക്കെയും ഇവ്വണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ തന്നേ. പിന്നെ ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.(Add Ref)|(Add Notes)