📚 എല്ലാ പുസ്തകങ്ങളും

📖 ന്യായാധിപന്മാർ : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ന്യായാധിപന്മാർ : അധ്യായം 2 >>

ന്യായാധിപന്മാർ 2:1
അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:2
നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്‍റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു?(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:3
അതുകൊണ്ടു ഞാന്‍ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:4
യഹോവയുടെ ദൂതന്‍ ഈ വചനം എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തില്‍ കരഞ്ഞു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:5
അവര്‍ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവര്‍ ) എന്നു പേരിട്ടു; അവിടെ യഹോവെക്കു യാഗം കഴിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:6
എന്നാല്‍ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേല്‍മക്കള്‍ ദേശം കൈവശമാക്കുവാന്‍ ഓ‍രോരുത്തന്‍ താന്താന്‍റെ അവകാശത്തിലേക്കു പോയി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:7
യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാള്‍ ജീവിച്ചിരുന്നവരായി യഹോവ[46] യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:8
എന്നാല്‍ യഹോവയുടെ ദാസനായി നൂന്‍റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:9
അവനെ എഫ്രയീംപര്‍വ്വതത്തിലെ തിമ്നാത്ത്--ഹേരെസില്‍ ഗായശ് മലയുടെ വടക്കുവശത്തു അവന്‍റെ അവകാശഭൂമിയില്‍ അടക്കംചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:10
പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്‍ന്നു; അവരുടെ ശേഷം യഹോവയെയും അവന്‍ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:11
എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍വിഗ്രഹങ്ങളെ സേവിച്ചു,(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:12
തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:13
അവര്‍ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:14
യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവരെ കവര്‍ച്ചചെയ്യേണ്ടതിന്നു അവന്‍ അവരെ കവര്‍ച്ചക്കാരുടെ കയ്യില്‍ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്‍ക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന്‍ അവര്‍ക്കും പിന്നെ കഴിഞ്ഞില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:15
യഹോവ[46] അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ[46] അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ത്ഥം വരത്തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു; അവര്‍ക്കും മഹാകഷ്ടം ഉണ്ടാകയും ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:16
എന്നാല്‍ യഹോവ[46] ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവര്‍ കവര്‍ച്ചക്കാരുടെ കയ്യില്‍ നിന്നു അവരെ രക്ഷിച്ചു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:17
അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാര്‍ നടന്ന വഴിയില്‍നിന്നു വേഗം മാറിക്കളഞ്ഞു; അവര്‍ യഹോവയുടെ കല്പനകള്‍ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:18
യഹോവ[46] അവര്‍ക്കും ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോള്‍ യഹോവ[46] അതതു ന്യായധിപനോടു കൂടെയിരുന്നു അവന്‍റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കല്‍ യഹോവെക്കു മനസ്സിലിവു തോന്നും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:19
എന്നാല്‍ ആ ന്യായാധിപന്‍ മരിച്ചശേഷം അവര്‍ തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചും കൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിക്കും; അവര്‍ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:20
അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചിട്ടുള്ള എന്‍റെ നിയമം ലംഘിച്ചു എന്‍റെ വാക്കു കേള്‍ക്കായ്കയാല്‍(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:21
അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന യഹോവയുടെ വഴിയില്‍ ഇവരും അനസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും,(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:22
യോശുവ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ ജാതികളില്‍ ഒന്നിനെയും ഇനി അവരുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
ന്യായാധിപന്മാർ 2:23
അങ്ങനെ യഹോവ[46] ആ ജാതികളെ വേഗത്തില്‍ നീക്കിക്കളയാതെയും യോശുവയുടെ കയ്യില്‍ ഏല്പിക്കാതെയും വെച്ചിരുന്നു.(Add Ref)|(Add Notes)