📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 11 >>

2 ദിനവൃത്താന്തം 11:1
രെഹബെയാം യെരൂശലേമില്‍ വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്‍റെയും ഗൃഹത്തില്‍നിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:2
എന്നാല്‍ ദൈവപുരുഷനായ ശെമയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ :(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:3
ശലോമോന്‍റെ മകനായി യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക:(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:4
നിങ്ങള്‍ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഓ‍രോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്‍റെ ഹിതത്താല്‍ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ[46] അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്‍റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:5
രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു യെഹൂദയില്‍ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:6
അവന്‍ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:7
ഏതാം, തെക്കോവ, ബേത്ത്-സൂര്‍ , സോഖോ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:8
അദുല്ലാം, ഗത്ത്, മാരേശാ, സീഫ്,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:9
അദോരയീം, ലാഖീശ്, അസേക്കാ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:10
സോരാ, അയ്യാലോന്‍ , ഹെബ്രോന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:11
അവന്‍ കോട്ടകളെയും ഉറപ്പിച്ചു, അവയില്‍ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:12
അവന്‍ ഓ‍രോ പട്ടണത്തിലും വന്‍ പരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്‍റെ പക്ഷത്തു ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:13
എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളില്‍ നിന്നും അവന്‍റെ അടുക്കല്‍ വന്നുചേര്‍ന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:14
യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:15
ലേവ്യര്‍ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:16
അവരുടെ പിന്നാലെ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളില്‍നിന്നും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാന്‍ യെരൂശലേമില്‍ വന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:17
ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്‍റെയും ശലോമോന്‍റെയും വഴിയില്‍ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്‍റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:18
രെഹബെയാം ദാവീദിന്‍റെ മകനായ യെരീമോത്തിന്‍റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്‍റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:19
അവള്‍ അവന്നു യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:20
അവളുടെശേഷം അവന്‍ അബ്ശാലോമിന്‍റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവള്‍ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:21
രെഹബെയാം തന്‍റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും വെച്ചു അബ്ശാലോമിന്‍റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവന്‍ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:22
രെഹബെയാം മയഖയുടെ മകനായ അബീയാവെ രാജാവാക്കുവാന്‍ ഭാവിച്ചതുകൊണ്ടു അവനെ അവന്‍റെ സഹോദരന്മാരില്‍ തലവനും പ്രധാനിയുമായി നിയമിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 11:23
അവന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചു: യെഹൂദയുടെയും ബെന്യാമീന്‍റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്‍റെ പുത്രന്മാരെ ഒക്കെയും പിരിച്ചയച്ചു, അവര്‍ക്കും ധാരാളം ഭക്ഷണസാധനങ്ങള്‍ കൊടുക്കയും അവര്‍ക്കുംവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.(Add Ref)|(Add Notes)