📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 12 >>

2 ദിനവൃത്താന്തം 12:1
എന്നാല്‍ രെഹബെയാമിന്‍റെ രാജത്വം ഉറെച്ചു അവന്‍ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:2
അവര്‍ യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്‍റെ അഞ്ചാം ആണ്ടില്‍(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:3
മിസ്രയീംരാജാവായ ശീശക്‍ ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടും കൂടെ യെരൂശലേമിന്‍റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമില്‍നിന്നു വന്നിരുന്ന ലൂബ്യര്‍ , സൂക്യര്‍ , കൂശ്യര്‍ , എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:4
അവന്‍ യെഹൂദയോടു ചേര്‍ന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:5
അപ്പോള്‍ ശെമയ്യാപ്രവാചകന്‍ രെഹബെയാമിന്‍റെയും ശീശക്‍ നിമിത്തം യെരൂശലേമില്‍ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കല്‍ വന്നു അവരോടു: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്‍റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:6
അതിന്നു യിസ്രായേല്‍ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തി: യഹോവ[46] നീതിമാന്‍ ആകുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:7
അവര്‍ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ[46] കണ്ടപ്പോള്‍ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാല്‍ :അവര്‍ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാല്‍ ഞാന്‍ അവരെ നശിപ്പിക്കാതെ അവര്‍ക്കും ഒരുവിധം രക്ഷ നലകും; എന്‍റെ കോപം ശീശക്‍ മുഖാന്തരം യെരൂശലേമിന്മേല്‍ ചൊരികയുമില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:8
എങ്കിലും അവര്‍ എന്‍റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്‍റെ സേവയും തിരിച്ചറിയേണ്ടതിന്നു അവര്‍ അവന്നു അധീനന്മാരായ്തീരും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:9
ഇങ്ങനെ മിസ്രയീംരാജാവായ ശീശക്‍ യെരൂശലേമിന്‍റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും അവന്‍ എടുത്തുകൊണ്ടുപോയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:10
അവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതില്‍ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില്‍ ഏല്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:11
രാജാവു യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോള്‍ അകമ്പടികള്‍ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയില്‍ കൊണ്ടുപോയി വെക്കുകയും ചെയ്യും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:12
അവന്‍ തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയില്‍ ഏതാനും നന്മ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:13
ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമില്‍ തന്നെത്താന്‍ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള്‍ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ[46] തന്‍റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്‍റെ സകലഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അവന്‍റെ അമ്മെക്കു നയമാ എന്നു പേ‍ര്‍ , അവള്‍ അമ്മോന്യസ്ത്രീ ആയിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:14
യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാല്‍ അവന്‍ ദോഷം ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:15
രെഹബെയാമിന്‍റെ വൃത്താന്തങ്ങള്‍ ആദ്യാവസാനം ശെമയ്യാപ്രവാചകന്‍റെയും ഇദ്ദോദര്‍ശകന്‍റെയും വൃത്താന്തങ്ങളില്‍ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 12:16
രെഹബെയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്‍റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അബീയാവു അവന്നു പകരം രാജാവായി.(Add Ref)|(Add Notes)