2 ദിനവൃത്താന്തം 31:1
ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേല്‍മക്കള്‍ എല്ലാവരും ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:2
അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുകൂറായി ഓരോരുത്തനെ അവനവന്‍റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്‍റെ വാതിലുകളില്‍ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:3
രാജാവു ഹോമയാഗങ്ങള്‍ക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങള്‍ക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങള്‍ക്കായിട്ടും തന്നേ സ്വന്തവകയില്‍നിന്നു ഒരു ഓഹരി നിശ്ചയിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:4
യെരൂശലേമില്‍ പാര്‍ത്ത ജനത്തോടു അവന്‍ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തില്‍ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഓഹരി കൊടുപ്പാന്‍ കല്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:5
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേല്‍മക്കള്‍ ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍ , വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്‍റെയും ദശാംശവും അനവധി കൊണ്ടുവന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:6
യെഹൂദാനഗരങ്ങളില്‍ പാര്‍ത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളില്‍ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:7
മൂന്നാം മാസത്തില്‍ അവര്‍ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തില്‍ തീര്‍ത്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:8
യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോള്‍ അവര്‍ യഹോവയെയും അവന്‍റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:9
യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:10
അതിന്നു സാദോക്കിന്‍റെ ഗൃഹത്തില്‍ മഹാപുരോഹിതനായ അസര്‍യ്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതല്‍ ഞങ്ങള്‍ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ[46] തന്‍റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:11
അപ്പോള്‍ യെഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ അറകള്‍ ഒരുക്കുവാന്‍ കല്പിച്ചു;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:12
അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നു: ലേവ്യനായ കോനന്യാവു അവെക്കു മേല്‍വിചാരകനും അവന്‍റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:13
യെഹിസ്കീയാരാജാവിന്‍റെയും ദൈവാലയപ്രമാണിയായ അസര്യാവിന്‍റെയും ആജ്ഞപ്രകാരം യെഹീയേല്‍ , അസസ്യാവു, നഹത്ത്, അസാഹേല്‍ , യെരീമോത്ത്, യോസാബാദ്, എലീയേല്‍ , യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവര്‍ കോനന്യാവിന്‍റെയും അവന്‍റെ അനുജന്‍ ശിമെയിയുടെയും കീഴില്‍ വിചാരകന്മാരായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:14
കിഴക്കെ വാതില്‍ കാവല്‍ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാന്‍ ദൈവത്തിന്നുള്ള ഓദാര്യദാനങ്ങള്‍ക്കു മേല്‍വിചാരകനായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:15
അവന്‍റെ കീഴില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും, വലിയവര്‍ക്കും ചെറിയവര്‍ക്കും കൂറുകൂറായി കൊടുപ്പാന്‍ ഏദെന്‍ , മിന്യാമീന്‍ , യേശുവ, ശെമയ്യാവു, അമര്യാവു, ശെഖന്യാവു എന്നിവര്‍ പുരോഹിതനഗരങ്ങളില്‍ ഉദ്യോഗസ്ഥന്മാരായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:16
മൂന്നു വയസ്സുമുതല്‍ മേലോട്ടു വംശാവലിയില്‍ ചാര്‍ത്തപ്പെട്ടിരുന്ന ആണുങ്ങളായി ഓരോ ദിവസത്തിന്‍റെ ആവശ്യംപോലെ കൂറുകൂറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:17
ആലയത്തില്‍ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയില്‍ പിതൃഭവനംപിതൃഭവനമായി ചാര്‍ത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു കൂറുകൂറായി താന്താങ്ങളുടെ തവണമുറെക്കു ചാര്‍ത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:18
സര്‍വ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയില്‍ ചാര്‍ത്തപ്പെട്ടവര്‍ക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവര്‍ തങ്ങളുടെ ഉദ്യോഗങ്ങള്‍ക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയില്‍ വിശുദ്ധീകരിച്ചുപോന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:19
പുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരില്‍ വംശാവലിയായി ചാര്‍ത്തപ്പെട്ട എല്ലാവര്‍ക്കും ഓഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാര്‍ക്കും ഓരോ പട്ടണത്തില്‍ പേര്‍വിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:20
യെഹിസ്കീയാവു യെഹൂദയില്‍ ഒക്കെയും ഇവ്വണ്ണം ചെയ്തു; തന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 31:21
അവന്‍ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്‍റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിച്ചു കൃതാര്‍ത്ഥനായിരുന്നു.(Add Ref)|(Add Notes)