📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 23 >>

2 ദിനവൃത്താന്തം 23:1
ഏഴാം സംവത്സരത്തില്‍ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്‍റെ മകന്‍ അസര്യാവു യെഹോഹാനാന്‍റെ മകന്‍ യിശ്മായേല്‍ , ഓബേദിന്‍റെ മകന്‍ അസര്യവു, അദായാവിന്‍റെ മകന്‍ മയശേയാ, സിക്രിയുടെ മകന്‍ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:2
അവര്‍ യെഹൂദയില്‍ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്‍റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമില്‍ വന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:3
സര്‍വ്വസഭയും ദൈവാലയത്തില്‍വെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവന്‍ അവരോടു പറഞ്ഞതു: ദാവീദിന്‍റെ പുത്രന്മാരെക്കുറിച്ചു യഹോവ[46] അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നേ രാജാവാകേണം.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:4
നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതു: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ ശബ്ബത്തില്‍ തവണമാറി വരുന്ന മൂന്നില്‍ ഒരു ഭാഗം വാതില്‍കാവല്‍ക്കാരായിരിക്കേണം.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:5
മൂന്നില്‍ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നില്‍ ഒരു ഭാഗം അടിസ്ഥാനവാതില്‍ക്കലും നില്‍ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തില്‍ പ്രാകാരങ്ങളില്‍ ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:6
എങ്കിലും പുരോഹിതന്മാരും ലേവ്യരില്‍വെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തില്‍ കടക്കരുതു; അവര്‍ വിശുദ്ധരാകകൊണ്ടു അവര്‍ക്കും കടക്കാം; എന്നാല്‍ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:7
ലേവ്യരോ ഓ‍രോരുത്തന്‍ താന്താന്‍റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്‍ക്കേണം; മറ്റാരെങ്കിലും ആലയത്തില്‍ കടന്നാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:8
ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതന്‍ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓ‍രോരുത്തന്‍ താന്താന്‍റെ ആളുകളെ ശബ്ബത്തില്‍ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തില്‍ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതന്‍ കൂറുകളെ വിട്ടയച്ചിരുന്നില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:9
യെഹോയാദാപുരോഹിതന്‍ ദാവീദ് രാജാവിന്‍റെ വകയായി ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:10
അവന്‍ സകലജനത്തെയും താന്താന്‍റെ കയ്യില്‍ ആയുധവുമായി ആലയത്തിന്‍റെ വലത്തുവശം മുതല്‍ ആലയത്തിന്‍റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്‍റെ ചുറ്റും നിര്‍ത്തി;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:11
അവര്‍ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആര്‍ത്തുവിളിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:12
ജനം വരികയും രാജാവിനെ കീര്‍ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്‍റെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:13
പ്രവേശനത്തിങ്കല്‍ രാജാവു തന്‍റെ തൂണിന്‍റെ അരികെ നില്ക്കുന്നതു രാജാവിന്‍റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാല്‍ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:14
യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടു: അവളെ അണികളില്‍കൂടി പുറത്തു കൊണ്ടു പോകുവിന്‍ ; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവന്‍ വാളാല്‍ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തില്‍വെച്ചു കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:15
അങ്ങനെ അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തു: അവള്‍ രാജധാനിക്കു സമീപത്തു കുതിരവാതിലിന്‍റെ പ്രവേശനത്തിങ്കല്‍ എത്തിയപ്പോള്‍ അവിടെവെച്ചു അവര്‍ അവളെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:16
അനന്തരം യെഹോയാദാ തങ്ങള്‍ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സര്‍വ്വജനവും രാജാവും തമ്മില്‍ ഒരു നിയമം ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:17
പിന്നെ ജനമൊക്കെയും ബാലിന്‍റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്‍റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:18
ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അര്‍പ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴില്‍ യഹോവയുടെ ആലയത്തില്‍ ഉദ്യോഗങ്ങളെ നിയമിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:19
വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവന്‍ യഹോവയുടെ ആലയത്തിന്‍റെ വാതില്‍ക്കല്‍ കാവല്‍ക്കാരെ നിയമിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:20
അവന്‍ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്‍റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍ നിന്നു ഇറക്കി മേലത്തെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തില്‍ ഇരുത്തി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 23:21
ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ വാള്‍കൊണ്ടു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)