📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 6 >>

2 ദിനവൃത്താന്തം 6:1
അപ്പോള്‍ ശലോമോന്‍ : താന്‍ കൂരിരുളില്‍ വസിക്കുമെന്നു യഹോവ[46] അരുളിച്ചെയ്തിരിക്കുന്നു;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:2
എങ്കിലും ഞാന്‍ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:3
പിന്നെ യിസ്രായേല്‍സഭ മുഴുവനും നില്‍ക്കെ രാജാവു തന്‍റെ മുഖം തിരിച്ചു യിസ്രായേലിന്‍റെ സര്‍വ്വസഭയേയും(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:4
അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്‍ : എന്‍റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] വാഴ്ത്തപ്പെട്ടവന്‍ .(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:5
എന്‍റെ ജനത്തെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്‍റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്‍റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:6
എങ്കിലും എന്‍റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്‍റെ ജനമായ യിസ്രായേലിനെ വാഴുവാന്‍ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:7
യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്‍റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:8
എന്നാല്‍ യഹോവ[46] എന്‍റെ അപ്പനായ ദാവീദിനോടു: എന്‍റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:9
എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്‍റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകന്‍ തന്നേ എന്‍റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:10
അങ്ങനെ യഹോവ[46] താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ[46] വാഗ്ദാനം ചെയ്തതുപോലെ എന്‍റെ അപ്പനായ ദാവീദിന്നു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്‍റെ സിംഹാസനത്തില്‍ ഇരുന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:11
യഹോവ[46] യിസ്രായേല്‍മക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാന്‍ അതില്‍ വെച്ചിട്ടുണ്ടു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:12
അനന്തരം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്‍റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലര്‍ത്തി;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:13
ശലോമോന്‍ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്‍റെ നടുവില്‍ വെച്ചിരുന്നു; അതില്‍ അവന്‍ കയറിനിന്നു യിസ്രായേലിന്‍റെ സര്‍വ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍ :(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:14
യിസ്രായേലിന്‍റെ ദൈവമായ യഹോവേ, പൂര്‍ണ്ണഹൃദയത്തോടെ നിന്‍റെ മുമ്പാകെ നടക്കുന്ന നിന്‍റെ ദാസന്മാര്‍ക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:15
നീ എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവര്‍ത്തിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:16
ആകയാല്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനോടു: നീ എന്‍റെ മുമ്പാകെ നടന്നതുപോലെ നിന്‍റെ പുത്രന്മാരും എന്‍റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താല്‍ യിസ്രായേലിന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ നിനക്കു ഒരു പുരുഷന്‍ എന്‍റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:17
യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നിന്‍റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:18
എന്നാല്‍ ദൈവം യഥാര്‍ത്ഥമായി ഭൂമിയില്‍ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തില്‍ അടങ്ങുന്നതു എങ്ങനെ?(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:19
എങ്കിലും എന്‍റെ ദൈവമായ യഹോവേ, അടിയന്‍ തിരുമുമ്പില്‍ കഴിക്കുന്ന നിലവിളിയും പ്രാര്‍ത്ഥനയും കേള്‍ക്കേണ്ടതിന്നു അടിയന്‍റെ പ്രാര്‍ത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:20
അടിയന്‍ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്‍റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേല്‍ രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:21
ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്‍റെയും നിന്‍റെ ജനമായ യിസ്രായേലിന്‍റെയും യാചനകളെ കേള്‍ക്കേണമേ; നിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേള്‍ക്കേണമേ; കേട്ടുക്ഷമിക്കേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:22
ഒരുത്തന്‍ തന്‍റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന്‍ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവന്‍ ഈ ആലയത്തില്‍ നിന്‍റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താല്‍(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:23
നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു പ്രവര്‍ത്തിച്ചു ദുഷ്ടന്‍റെ നടപ്പു അവന്‍റെ തലമേല്‍തന്നേ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്‍റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:24
നിന്‍റെ ജനമായ യിസ്രായേല്‍ നിന്നോടു പാപം ചെയ്ക നിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്‍റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തില്‍വെച്ചു നിന്‍റെ മുമ്പാകെ പ്രാര്‍ത്ഥിക്കയും യാചിക്കയും ചെയ്താല്‍(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:25
നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്‍റെ ജനമായ യിസ്രായേലിന്‍റെ പാപം ക്ഷമിച്ചു നീ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:26
അവര്‍ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിച്ചു നിന്‍റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താല്‍ .(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:27
നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു നിന്‍റെ ദാസന്മാരുടെയും നിന്‍റെ ജനമായ യിസ്രായേലിന്‍റെയും പാപം ക്ഷമിച്ചു അവര്‍ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്‍റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്‍റെ ദേശത്തു മഴപെയ്യിക്കയും ചെയ്യേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:28
ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍ , വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാല്‍ , അവരുടെ ശത്രുക്കള്‍ അവരുടെ പട്ടണങ്ങളുള്ള ദേശത്തില്‍ അവരെ നിരോധിച്ചാല്‍ , വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാല്‍ ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:29
യാതൊരുത്തനെങ്കിലും നിന്‍റെ ജനമായ യിസ്രായേല്‍ മുഴുവനെങ്കിലും വല്ല പ്രാര്‍ത്ഥനയും യാചനയും കഴിക്കയും ഓ‍രോരുത്തന്‍ താന്താന്‍റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആയലത്തിങ്കലേക്കു തിരിഞ്ഞു കൈ മലര്‍ത്തുകയും ചെയ്താല്‍ ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:30
നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു ക്ഷമിക്കയും(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:31
ഞങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തു അവര്‍ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്‍റെ വഴികളില്‍ നടപ്പാന്‍ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓ‍രോരുത്തന്‍റെ ഹൃദയം അറിയുന്നതുപോലെ ഓ‍രോരുത്തന്നു അവനവന്‍റെ നടപ്പുപോലെ ഒക്കെയും നലകുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:32
നിന്‍റെ ജനമായ യിസ്രായേലില്‍ ഉള്ളവനല്ലാത്ത അന്യജാതിക്കാരന്‍ നിന്‍റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാല്‍ -- അവര്‍ ഈ ആയലത്തില്‍ വന്നു പ്രാര്‍ത്ഥിക്കും നിശ്ചയം--(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:33
നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്‍റെ ജനമായ യിസ്രായേല്‍ എന്നപോലെ നിന്‍റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:34
നീ നിന്‍റെ ജനത്തെ അയക്കുന്ന വഴിയില്‍ അവര്‍ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാന്‍ നിന്‍റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാര്‍ത്ഥിച്ചാല്‍(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:35
നീ സ്വര്‍ഗ്ഗത്തില്‍നിന്നു അവരുടെ പ്രാര്‍ത്ഥനയും യാചനയും കേട്ടു അവര്‍ക്കും ന്യായം പാലിച്ചുകൊടുക്കേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:36
അവര്‍ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കള്‍ക്കു ഏല്പിക്കയും അവര്‍ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താല്‍(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:37
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവര്‍ തങ്ങളുടെ ഹൃദയത്തില്‍ ഉണര്‍ന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങള്‍ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:38
അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാന്‍ നിന്‍റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാര്‍ത്ഥിക്കയും ചെയ്താല്‍(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:39
നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു അവരുടെ പ്രാര്‍ത്ഥനയും യാചനകളും കേട്ടു അവര്‍ക്കും ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്‍റെ ജനത്തോടു ക്ഷമിക്കേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:40
ഇപ്പോഴും എന്‍റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു നിന്‍റെ കണ്ണു തുറന്നും നിന്‍റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:41
ആകയാല്‍ യഹോവയായ ദൈവമേ, നീയും നിന്‍റെ ബലത്തിന്‍റെ പെട്ടകവും എഴുന്നേറ്റു നിന്‍റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്‍റെ പുരോഹിതന്മാര്‍ രക്ഷാവസ്ത്രം ധരിക്കയും നിന്‍റെ ഭക്തന്മാര്‍ നന്മയില്‍ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 6:42
യഹോവയായ ദൈവമേ, നിന്‍റെ അഭിഷിക്തന്‍റെ മുഖം ത്യജിച്ചുകളയരുതേ; നിന്‍റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓര്‍ക്കേണമേ.(Add Ref)|(Add Notes)