📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 22 >>

2 ദിനവൃത്താന്തം 22:1
യെരൂശലേംനിവാസികള്‍ അവന്‍റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തില്‍ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവു രാജാവായി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:2
അഹസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍റെ അമ്മെക്കു അഥല്യാ എന്നു പേ‍ര്‍ ; അവള്‍ ഒമ്രിയുടെ മകളായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:3
അവനും ആഹാബ്ഗൃഹത്തിന്‍റെ വഴികളില്‍ നടന്നു; ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ അവന്‍റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:4
അതുകൊണ്ടു അവന്‍ ആഹാബ്ഗൃഹത്തെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ അവന്‍റെ അപ്പന്‍ മരിച്ചശേഷം അവന്‍റെ നാശത്തിന്നായി അവന്‍റെ ആലോചനക്കാരായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:5
അവരുടെ ആലോചനപോലെ അവന്‍ നടന്നു; യിസ്രായേല്‍രാജാവായ ആഹാബിന്‍റെ മകന്‍ യോരാമിനോടുകൂടെ അവന്‍ ഗിലെയാദിലെ രാമോത്തില്‍ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:6
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു ഏറ്റ മുറിവുകള്‍ക്കു ചികിത്സ ചെയ്യേണ്ടതിന്നു അവന്‍ യിസ്രെയേലില്‍ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അസര്യാവു ആഹാബിന്‍റെ മകനായ യോരാം ദീനമായി കിടക്കുകയാല്‍ അവനെ കാണ്മാന്‍ യിസ്രെയേലില്‍ ചെന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:7
യോരാമിന്‍റെ അടുക്കല്‍ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല്‍ നാശഹേതുവായി ഭവിച്ചു; അവന്‍ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ[46] അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്‍റെ നേരെ അവന്‍ യെഹോരാമിനോടു കൂടെ പുറപ്പെട്ടു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:8
യേഹൂ ആഹാബ്ഗൃഹത്തോടു ന്യായവിധി നടത്തുകയില്‍ അവന്‍ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്നു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്‍റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ടു അവരെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:9
പിന്നെ അവന്‍ അഹസ്യാവെ അന്വേഷിച്ചു; അവന്‍ ശമര്യയില്‍ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു കൊന്നു; പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്‍റെ മകനല്ലോ എന്നു പറഞ്ഞു അവര്‍ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്‍റെ ഗൃഹത്തില്‍ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:10
അഹസ്യാവിന്‍റെ അമ്മയായ അഥല്യാ തന്‍റെ മകന്‍ മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:11
എന്നാല്‍ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയില്‍ നിന്നു അഹസ്യാവിന്‍റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്‍റെ ധാത്രിയെയും ഒരു ശയനഗൃഹത്തില്‍ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്‍റെ മകളും യെഹോയാദാപുരോഹിതന്‍റെ ഭാര്യയുമായ യെഹോശബത്ത്--അവള്‍ അഹസ്യാവിന്‍റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 22:12
അവന്‍ അവരോടുകൂടെ ആറു സംവത്സരം ദൈവാലയത്തില്‍ ഒളിച്ചിരുന്നു; എന്നാല്‍ അഥല്യാ ദേശം വാണു.(Add Ref)|(Add Notes)