📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 21 >>

2 ദിനവൃത്താന്തം 21:1
യെഹോശാഫാത്ത് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്‍റെ നഗരത്തില്‍ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്‍റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:2
അവന്നു യെഹോശാഫാത്തിന്‍റെ പുത്രന്മാരായി അസര്യാവു, യെഹീയേല്‍ , സെര്യാവു, അസര്യാവു, മീഖായേല്‍ , ശെഫത്യാവു എന്നീ സഹോദരന്മാര്‍ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:3
അവരുടെ അപ്പന്‍ അവര്‍ക്കും വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാല്‍ യെഹോരാം ആദ്യജാതനായിരിക്കയാല്‍ രാജത്വം അവന്നു കൊടുത്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:4
യെഹോരാം തന്‍റെ അപ്പന്‍റെ രാജത്വം ഏറ്റു തന്നേത്താല്‍ ബലപ്പെടുത്തിയശേഷം തന്‍റെ സഹോദരന്മാരെ ഒക്കെയും യിസ്രായേല്‍പ്രഭുക്കന്മാരില്‍ പലരെയും വാള്‍കൊണ്ടു കൊന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:5
യെഹോരാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:6
ആഹാബ്ഗൃഹം ചെയ്തതുപോലെ അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; ആഹാബിന്‍റെ മകള്‍ അവന്നു ഭാര്യയായിരുന്നുവല്ലോ; അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:7
എന്നാല്‍ യഹോവ[46] ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്‍റെ പുത്രന്മാര്‍ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:8
അവന്‍റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:9
യെഹോരാം തന്‍റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയില്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:10
എന്നാല്‍ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവന്‍ തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്‍റെ മേലധികാരത്തോടു മത്സരിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:11
അവന്‍ യെഹൂദാപര്‍വ്വതങ്ങളില്‍ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:12
അവന്നു എലീയാപ്രവാചകന്‍റെ പക്കല്‍നിന്നു ഒരു എഴുത്തു വന്നതെന്തെന്നാല്‍ : നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്‍റെ അപ്പനായ യെഹോശാഫാത്തിന്‍റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:13
യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടക്കയും ആഹാബ്ഗൃഹത്തിന്‍റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാള്‍ നല്ലവരായ നിന്‍റെ പിതൃഭവനത്തിലുള്ള നിന്‍റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:14
യഹോവ[46] നിന്‍റെ ജനത്തെയും നിന്‍റെ മക്കളെയും നിന്‍റെ ഭാര്യമാരെയും നിന്‍റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:15
നിനക്കോ ദീനത്താല്‍ നിന്‍റെ കുടല്‍ കാലക്രമേണ പുറത്തു ചാടുംവരെ കുടലില്‍ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:16
യഹോവ[46] ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്‍റെ നേരെ ഉണര്‍ത്തി;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:17
അവര്‍ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയില്‍ കണ്ട സകലവസ്തുവകകളെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്‍റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:18
ഇതെല്ലാം കഴിഞ്ഞശേഷം യഹോവ[46] അവനെ കുടലില്‍ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:19
കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താല്‍ അവന്‍റെ കുടല്‍ പുറത്തുചാടി അവന്‍ കഠിനവ്യാധിയാല്‍ മരിച്ചു; അവന്‍റെ ജനം അവന്‍റെ പിതാക്കന്മാര്‍ക്കും കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 21:20
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്‍റെ നഗരത്തില്‍ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില്‍ അല്ലതാനും.(Add Ref)|(Add Notes)