2 ദിനവൃത്താന്തം 33:1
മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:2
യഹോവ[46] യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകളെപ്പോലെ അവന്‍ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:3
അവന്‍ തന്‍റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാല്‍വിഗ്രഹങ്ങള്‍ക്കു ബലിപീഠങ്ങളെ തീര്‍ത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:4
യെരൂശലേമില്‍ എന്‍റെ നാമം ഇരിക്കുമെന്നു യഹോവ[46] അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവന്‍ ബലിപീഠങ്ങള്‍ പണിതു;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:5
യഹോവയുടെ ആലയത്തിന്‍റെ പ്രാകാരം രണ്ടിലും അവന്‍ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങള്‍ പണിതു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:6
അവന്‍ തന്‍റെ പുത്രന്മാരെ ബെന്‍ -ഹിന്നോം താഴ്വരയില്‍ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുര്‍ത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:7
താന്‍ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാന്‍ എല്ലാ യിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്‍റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:8
ഞാന്‍ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാന്‍ അവര്‍ സൂക്ഷിക്കുമെങ്കില്‍ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാല്‍ ഞാന്‍ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്‍റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:9
അങ്ങനെ മനശ്ശെ യഹോവ[46] യിസ്രായേല്‍ പുത്രന്മാരുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികള്‍ ചെയ്തതിലും അധികം വഷളത്വം പ്രവര്‍ത്തിപ്പാന്‍ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:10
യഹോവ[46] മനശ്ശെയോടും അവന്‍റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവര്‍ ശ്രദ്ധിച്ചില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:11
ആകയാല്‍ യഹോവ[46] അശ്ശൂര്‍ രാജാവിന്‍റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവര്‍ മനശ്ശെയെ കൊളുത്തുകളാല്‍ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:12
കഷ്ടത്തില്‍ ആയപ്പോള്‍ അവന്‍ തന്‍റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്‍റെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ മുമ്പില്‍ തന്നെത്താന്‍ ഏറ്റവും താഴ്ത്തി അവനോടു പ്രാര്‍ത്ഥിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:13
അവന്‍ അവന്‍റെ പ്രാര്‍ത്ഥന കൈക്കൊണ്ടു അവന്‍റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമില്‍ അവന്‍റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:14
അതിന്‍റെശേഷം അവന്‍ ഗീഹോന്നു പടിഞ്ഞാറു താഴ്വരയില്‍ മീന്‍ വാതിലിന്‍റെ പ്രവേശനംവരെ ദാവീദിന്‍റെ നഗരത്തിന്നു ഒരു പുറമതില്‍ പണിതു; അവന്‍ അതു ഔഫേലിന്നു ചുറ്റും വളരെ പൊക്കത്തില്‍ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളില്‍ സേനാധിപന്മാരെ പാര്‍പ്പിക്കയും ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:15
അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പര്‍വ്വതത്തിലും യെരൂശലേമിലും താന്‍ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:16
അവന്‍ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേല്‍ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്‍പ്പിച്ചു; യിസ്രായേലിന്‍റെ ദൈവമായ യഹോവയെ സേവിപ്പാന്‍ യെഹൂദയോടു കല്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:17
എന്നാല്‍ ജനം പൂജാഗിരികളില്‍ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:18
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ തന്‍റെ ദൈവത്തോടു കഴിച്ച പ്രാര്‍ത്ഥനയും യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തില്‍ അവനോടു സംസാരിച്ച ദര്‍ശകന്മാരുടെ വചനങ്ങളും യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:19
അവന്‍റെ പ്രാര്‍ത്ഥനയും ദൈവം അവന്‍റെ പ്രാര്‍ത്ഥന കേട്ടതും അവന്‍ തന്നെത്താന്‍ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്‍റെ സകല പാപവും അകൃത്യവും അവന്‍ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദര്‍ശകന്മാരുടെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:20
മനശ്ശെ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്‍റെ അരമനയില്‍ അടക്കം ചെയ്തു; അവന്‍റെ മകനായ ആമോന്‍ അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:21
ആമോന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമില്‍ വാണു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:22
അവന്‍ തന്‍റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്‍റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങള്‍ക്കും ആമോന്‍ ബലികഴിച്ചു അവയെ സേവിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:23
തന്‍റെ അപ്പനായ മനശ്ശെ തന്നെത്താന്‍ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന്‍ തന്നെത്താന്‍ താഴ്ത്തിയില്ല; ആമോന്‍ മേലക്കുമേല്‍ അകൃത്യം ചെയ്തതേയുള്ളു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:24
അവന്‍റെ ഭൃത്യന്മാര്‍ അവന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്‍റെ നേരെ അരമനയില്‍വെച്ചു കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 33:25
എന്നാല്‍ ദേശത്തെ ജനം ആമോന്‍ രാജാവിന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്‍റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.(Add Ref)|(Add Notes)