📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 25

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 25 >>

2 ദിനവൃത്താന്തം 25:1
അമസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമില്‍ വാണു. അവന്‍റെ അമ്മെക്കു യെഹോവദ്ദാന്‍ എന്നു പേ‍ര്‍ ; അവള്‍ യെരൂശലേംകാരത്തിയായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:2
അവന്‍ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:3
രാജത്വം അവന്നു ഉറെച്ചശേഷം അവന്‍ തന്‍റെ അപ്പനായ രാജാവിനെ കൊന്ന തന്‍റെ ഭൃത്യന്മാര്‍ക്കും മരണശിക്ഷ നടത്തി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:4
എങ്കിലും അവരുടെ പുത്രന്മാരെ അവന്‍ കൊല്ലിച്ചില്ല; അപ്പന്മാര്‍ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാര്‍ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഓ‍രോരുത്തന്‍ താന്താന്‍റെ സ്വന്തപാപം നിമിത്തമേ മരിക്കാവു എന്നു യഹോവ[46] കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:5
എന്നാല്‍ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാര്‍ക്കും ശതാധിപന്മാര്‍ക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിര്‍ത്തി. ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാന്‍ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കള്‍ മൂന്നു ലക്ഷം എന്നു കണ്ടു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:6
അവന്‍ യിസ്രായേലില്‍നിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:7
എന്നാല്‍ ഒരു ദൈവപുരുഷന്‍ അവന്‍റെ അടുക്കല്‍ വന്നു: രാജാവേ, യിസ്രായേലിന്‍റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ[46] യിസ്രായേലിനോടു കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:8
നീ തന്നേ ചെന്നു യുദ്ധത്തില്‍ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്‍റെ മുമ്പില്‍ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:9
അമസ്യാവു ദൈവപുരുഷനോടു: എന്നാല്‍ ഞാന്‍ യിസ്രായേല്‍പടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷന്‍ : അതിനെക്കാള്‍ അധികം നിനക്കു തരുവാന്‍ യഹോവെക്കു കഴിയും എന്നുത്തരം പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:10
അങ്ങനെ അമസ്യാവു അവരെ, എഫ്രയീമില്‍നിന്നു അവന്‍റെ അടുക്കല്‍ വന്ന പടക്കൂട്ടത്തെ തന്നേ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിന്നു വേര്‍തിരിച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചു; അവര്‍ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:11
അനന്തരം അമസ്യാവു ധൈര്യപ്പെട്ടു തന്‍റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പുതാഴ്വരയില്‍ ചെന്നു സേയീര്യരില്‍ പതിനായിരംപേരെ നിഗ്രഹിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:12
വേറെ പതിനായിരംപേരെ യെഹൂദ്യര്‍ ജീവനോടെ പിടിച്ചു പാറമുകളില്‍ കൊണ്ടുപോയി പാറമുകളില്‍നിന്നു തള്ളിയിട്ടു; അവരെല്ലാവരും തകര്‍ന്നുപോയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:13
എന്നാല്‍ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാന്‍ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകള്‍ ശമര്യമുതല്‍ ബേത്ത്-ഹോരോന്‍ വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:14
എന്നാല്‍ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവന്‍ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിര്‍ത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്കു ധൂപം കാട്ടുകയും ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:15
അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്‍റെ നേരെ ജ്വലിച്ചു അവന്‍ ഒരു പ്രവാചകനെ അവന്‍റെ അടുക്കല്‍ അയച്ചു; നിന്‍റെ കയ്യില്‍നിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാന്‍ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:16
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവു അവനോടു: ഞങ്ങള്‍ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകന്‍ മതിയാക്കി: നീ എന്‍റെ ആലോചന കേള്‍ക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:17
അനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേല്‍രാജാവായി യേഹൂവിന്‍റെ മകനായ യെഹോവാഹാസിന്‍റെ മകന്‍ യോവാശിന്‍റെ അടുക്കല്‍ ആളയച്ചു: വരിക, നാം തമ്മില്‍ ഒന്നു നോക്കുക എന്നു പറയിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:18
അതിന്നു യിസ്രായേല്‍രാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്‍റെ അടുക്കല്‍ പറഞ്ഞയച്ചതെന്തെന്നാല്‍ : ലെബാനോനിലെ മുള്‍പടര്‍പ്പു ലെബാനോനിലെ ദേവദാരുവിന്‍റെ അടുക്കല്‍ ആളയച്ചു: നിന്‍റെ മകളെ എന്‍റെ മകന്നു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുള്‍പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:19
എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാന്‍ തക്കവണ്ണം നിന്‍റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടില്‍ അടങ്ങി പാര്‍ത്തുകൊള്‍ക; നീയും യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ഇടപെടുന്നതു എന്തിന്നു?(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:20
എന്നാല്‍ അമസ്യാവു കേട്ടില്ല; അവര്‍ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്‍റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താല്‍ സംഭവിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:21
അങ്ങനെ യിസ്രായേല്‍രാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു തമ്മില്‍ നേരിട്ടു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:22
യെഹൂദാ യിസ്രായേലിനോടു തോറ്റു ഓ‍രോരുത്തന്‍ താന്താന്‍റെ കൂടാരത്തിലേക്കു ഓടിപ്പോയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:23
യിസ്രായേല്‍രാജാവായ യോവാശ്, യെഹോവാഹാസിന്‍റെ മകനായ യോവാശിന്‍റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശെമെശില്‍വെച്ചു പിടിച്ചു യെരൂശലേമില്‍ കൊണ്ടുവന്നു; യെരൂശലേമിന്‍റെ മതില്‍ എഫ്രയീമിന്‍റെ പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറുമുഴം ഇടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:24
അവന്‍ ദൈവാലയത്തില്‍ ഓബേദ്-എദോമിന്‍റെ പക്കല്‍ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്യയിലേക്കു മടങ്ങിപ്പോയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:25
യിസ്രായേല്‍രാജാവായ യെഹോവാഹാസിന്‍റെ മകന്‍ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:26
എന്നാല്‍ അമസ്യാവിന്‍റെ മറ്റുള്ളവൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:27
അമസ്യാവു യഹോവയെ വിട്ടുമാറിയ കാലംമുതല്‍ അവര്‍ യെരൂശലേമില്‍ അവന്‍റെ നേരെ കൂട്ടുകെട്ടുണ്ടാക്കി; അതുനിമിത്തം അവന്‍ ലാഖീശിലേക്കു ഓടിപ്പോയി: എന്നാല്‍ അവര്‍ ലാഖീശിലേക്കു അവന്‍റെ പിന്നാലെ ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 25:28
അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തില്‍ അവന്‍റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.(Add Ref)|(Add Notes)