📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 15 >>

2 ദിനവൃത്താന്തം 15:1
അനന്തരം ഓദേദിന്‍റെ മകനായ അസര്യാവിന്‍റെമേല്‍ ദൈവത്തിന്‍റെ ആത്മാവു വന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:2
അവന്‍ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാല്‍ : ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ; നിങ്ങള്‍ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന്‍ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കില്‍ നിങ്ങള്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിങ്ങളെയും ഉപേക്ഷിക്കും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:3
യിസ്രായേല്‍ ഇപ്പോള്‍ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:4
എന്നാല്‍ അവര്‍ തങ്ങളുടെ ഞെരുക്കത്തില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോള്‍ , അവര്‍ അവനെ കണ്ടെത്തി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:5
ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികള്‍ക്കു ഒക്കെയും മഹാകലാപങ്ങള്‍ ഭവിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:6
ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകര്‍ത്തുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:7
എന്നാല്‍ നിങ്ങള്‍ ധൈര്യമായിരിപ്പിന്‍ ; നിങ്ങളുടെ കൈകള്‍ തളര്‍ന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:8
ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്‍റെ പ്രവചനവും കേട്ടപ്പോള്‍ അവന്‍ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്‍റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടില്‍ അവന്‍ പിടിച്ചിരുന്ന പട്ടണങ്ങളില്‍നിന്നും മ്ളേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിന്‍ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:9
പിന്നെ അവന്‍ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമില്‍നിന്നും മനശ്ശെയില്‍ നിന്നും ശിമേയോനില്‍നിന്നും അവരുടെ അടുക്കല്‍ വന്നുപാര്‍ക്കുന്നവരെയും കൂട്ടിവരുത്തി; അവന്‍റെ ദൈവമായ യഹോവ[46] അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലില്‍നിന്നു അനേകര്‍ വന്നു അവനോടു ചേര്‍ന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:10
ഇങ്ങനെ അവര്‍ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടില്‍ മൂന്നാം മാസത്തില്‍ യെരൂശലേമില്‍ വന്നുകൂടി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:11
തങ്ങള്‍ കൊണ്ടുവന്ന കൊള്ളയില്‍നിന്നു അവര്‍ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:12
പിന്നെ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:13
ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവര്‍ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:14
അവര്‍ മഹാഘോഷത്തോടും ആര്‍പ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യംചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:15
എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ സത്യംചെയ്തു പൂര്‍ണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവര്‍ അവനെ കണ്ടെത്തുകയും യഹോവ[46] അവര്‍ക്കും ചുറ്റും വിശ്രമം നലകുകയും ചെയ്തു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:16
ആസാരാജാവു തന്‍റെ അമ്മയായ മയഖയെയും അവള്‍ അശേരക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തില്‍നിന്നു നീക്കക്കളഞ്ഞു; അവളുടെ മ്ളേച്ഛവിഗ്രഹം ആസാ വെട്ടിത്തകര്‍ത്തു കിദ്രോന്‍ തോട്ടിങ്കല്‍വെച്ചു ചുട്ടുകളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:17
എന്നാല്‍ പൂജാഗിരികള്‍ക്കു യിസ്രായേലില്‍ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്‍റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:18
വെള്ളി, പൊന്നു, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്‍റെ അപ്പന്‍ നിവേദിച്ചതും താന്‍ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 15:19
ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായിശ്ല.(Add Ref)|(Add Notes)