📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 7 >>

2 ദിനവൃത്താന്തം 7:1
ശലോമോന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തില്‍ നിറഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:2
യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാര്‍ക്കും യഹോവയുടെ ആലയത്തില്‍ കടപ്പാന്‍ കഴിഞ്ഞില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:3
തീ ഇറങ്ങിയതും ആലയത്തില്‍ യഹോവയുടെ തേജസ്സും യിസ്രായേല്‍മക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കല്‍ക്കളത്തില്‍ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവന്‍ നല്ലവന്‍ അല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:4
പിന്നെ രാജാവും സര്‍വ്വജനവും യഹോവയുടെ സന്നിധിയില്‍ യാഗംകഴിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:5
ശലോമോന്‍ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സര്‍വ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:6
പുരോഹിതന്മാര്‍ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്‍ : അവന്‍റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവര്‍മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാന്‍ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേല്‍ ഒക്കെയും നില്‍ക്കേ പുരോഹിതന്മാര്‍ അവരുടെ മുമ്പില്‍ കാഹളം ഊതി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:7
ശലോമോന്‍ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേല്‍ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോന്‍ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്‍റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:8
ശലോമോനും ഹമാത്തിന്‍റെ അതിര്‍മുതല്‍ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:9
എട്ടാം ദിവസം അവര്‍ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവര്‍ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:10
ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവന്‍ ജനത്തെ യഹോവ[46] ദാവീദിന്നും ശലോമോന്നും തന്‍റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:11
ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയവും രാജധാനിയും തീര്‍ത്തു; യഹോവയുടെ ആലയത്തിലും തന്‍റെ അരമനയിലും ഉണ്ടാക്കുവാന്‍ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവന്‍ ശുഭമായി നിവര്‍ത്തിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:12
അതിന്‍റെശേഷം യഹോവ[46] രാത്രിയില്‍ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ : ഞാന്‍ നിന്‍റെ പ്രാര്‍ത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:13
മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്‍റെ ജനത്തിന്‍റെ ഇടയില്‍ മഹാമാരി വരുത്തുകയോ ചെയ്താല്‍ ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:14
എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്‍റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്‍റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍ , ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:15
ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു എന്‍റെ കണ്ണു തുറന്നിരിക്കയും എന്‍റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:16
എന്‍റെ നാമം ഈ ആലയത്തില്‍ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്‍റെ ദൃഷ്ടിയും എന്‍റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:17
നീയോ നിന്‍റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്‍റെ മുമ്പാകെ നടക്കയും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താല്‍ ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:18
യിസ്രായേലില്‍ വാഴുവാന്‍ നിനക്കു ഒരു പുരുഷന്‍ ഇല്ലാതെവരികയില്ല എന്നു ഞാന്‍ നിന്‍റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാന്‍ നിന്‍റെ രാജാസനത്തെ സ്ഥിരമാക്കും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:19
എന്നാല്‍ നിങ്ങള്‍ തിരിഞ്ഞു, ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്ന എന്‍റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:20
ഞാന്‍ അവര്‍ക്കും കൊടുത്ത എന്‍റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്‍റെ നാമത്തിന്നായി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാന്‍ എന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയില്‍ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീര്‍ക്കും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:21
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചു: യഹോവ[46] ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാന്‍ സംഗതി എന്തു എന്നു ചോദിക്കും.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 7:22
അതിന്നു അവര്‍ : തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍ ഈ അനര്‍ത്ഥമൊക്കെയും അവര്‍ക്കും വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.(Add Ref)|(Add Notes)