2 ദിനവൃത്താന്തം 17:1
അവന്‍റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവന്‍ യിസ്രായേലിന്നെതിരെ പ്രബലനായ്തീര്‍ന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:2
അവന്‍ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്‍റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:3
യെഹോശാഫാത്ത് തന്‍റെ പിതാവായ ദാവീദിന്‍റെ ആദ്യത്തെ വഴികളില്‍ നടക്കയും ബാല്‍വിഗ്രഹങ്ങളെ ആശ്രയിക്കാതെ(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:4
തന്‍റെ പിതാവിന്‍റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്‍റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്‍റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ[46] അവനോടുകൂടെ ഉണ്ടായിരുന്നു(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:5
യഹോവ[46] അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:6
അവന്‍റെ ഹൃദയം യഹോവയുടെ വഴികളില്‍ ധൈര്യപ്പെട്ടിട്ടു അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയില്‍നിന്നു നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:7
അവന്‍ തന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ യെഹൂദാനഗരങ്ങളില്‍ ഉപദേശിപ്പാനായിട്ടു ബെന്‍ -ഹയീല്‍ , ഓബദ്യാവു, സെഖര്യാവു, നെഥനയേല്‍ , മീഖാ എന്നീ തന്‍റെ പ്രഭുക്കന്മാരെയും(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:8
അവരോടുകൂടെ ശെമര്യാവു, നെഥന്യാവു, സെബദ്യാവു, അസായേല്‍ , ശെമീരാമോത്ത്, യെഹോനാഥാന്‍ , അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:9
അവര്‍ യെഹൂദയില്‍ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:10
യഹോവയിങ്കല്‍നിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:11
ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍ കൂട്ടത്തെ കൊണ്ടുവന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:12
യെഹോശാഫാത്ത് മേലക്കുമേല്‍ പ്രബലനായ്തീര്‍ന്നു, യെഹൂദയില്‍ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:13
അവന്നു യെഹൂദാനഗരങ്ങളില്‍ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കള്‍ യെരൂശലേമില്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:14
പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതു: യെഹൂദയുടെ സഹസ്രാധിപന്മാര്‍ : അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍ ;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:15
അവന്‍റെശേഷം യെഹോഹാനാന്‍ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേര്‍ ;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:16
അവന്‍റെ ശേഷം തന്നെത്താന്‍ മന:പൂര്‍വ്വമായി യഹോവെക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകന്‍ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികള്‍ .(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:17
ബെന്യാമീനില്‍നിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേര്‍ ,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:18
അവന്‍റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേര്‍ .(Add Ref)|(Add Notes)
2 ദിനവൃത്താന്തം 17:19
രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളില്‍ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവര്‍ ഇവര്‍ തന്നേ.(Add Ref)|(Add Notes)