2 ദിനവൃത്താന്തം 27:1
യോഥാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്‍റെ മകള്‍ ആയിരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:2
അവന്‍ തന്‍റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്കു അവന്‍ കടന്നില്ല; ജനമോ വഷളത്വം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:3
അവന്‍ യഹോവയുടെ ആലയത്തിന്‍റെ മേലത്തെ പടിവാതില്‍ പണിതു; ഓഫേലിന്‍റെ മതിലും അവന്‍ വളരെ പണിതു ഉറപ്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:4
അവന്‍ യെഹൂദാമലനാട്ടില്‍ പട്ടണങ്ങളും വനങ്ങളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:5
അവന്‍ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യര്‍ അവന്നു ആ ആണ്ടില്‍ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോര്‍ കോതമ്പും പതിനായിരം കോര്‍ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യര്‍ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:6
ഇങ്ങനെ യോഥാം തന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവന്‍ ബലവാനായിത്തീര്‍ന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:7
യോഥാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ സകലയുദ്ധങ്ങളും അവന്‍റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:8
വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 27:9
യോഥാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്‍റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്‍റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.(Add Ref)|(Add Notes)