📚 എല്ലാ പുസ്തകങ്ങളും

📖 2 ദിനവൃത്താന്തം : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 2 ദിനവൃത്താന്തം : അധ്യായം 13 >>

2 ദിനവൃത്താന്തം 13:1
യൊരോബെയാംരാജാവിന്‍റെ പതിനെട്ടാം ആണ്ടില്‍ അബീയാവു യെഹൂദയില്‍ രാജാവായി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:2
അവന്‍ മൂന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്‍റെ അമ്മെക്കു മീഖായാ എന്നു പേ‍ര്‍ ; അവള്‍ ഗിബെയക്കാരനായ ഊരീയേലിന്‍റെ മകള്‍ , അബീയാവിന്നും യൊരോബെയാമിന്നും തമ്മില്‍ യുദ്ധം ഉണ്ടായി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:3
അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്‍റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:4
എന്നാല്‍ അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളില്‍ നിന്നുംകൊണ്ടു പറഞ്ഞതു: യെരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍ .(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:5
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താല്‍ ദാവീദിന്നു, അവന്നും അവന്‍റെ പുത്രന്മാര്‍ക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതല്ലയോ?(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:6
എന്നാല്‍ ദാവീദിന്‍റെ മകനായ ശലോമോന്‍റെ ദാസനും നെബാത്തിന്‍റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്‍റെ യജമാനനോടു മത്സരിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:7
നീചന്മാരായ നിസ്സാരന്മാര്‍ അവന്‍റെ അടുക്കല്‍ വന്നുകൂടി, ശലോമോന്‍റെ മകനായ രെഹബെയാമിനോടു ധാര്‍ഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാല്‍ അവരോടു എതിര്‍ത്തുനില്പാന്‍ അവന്നു കഴിഞ്ഞില്ല.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:8
നിങ്ങള്‍ ഇപ്പോള്‍ ദാവീദിന്‍റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിര്‍ത്തുനില്പാന്‍ വിചാരിക്കുന്നു; നിങ്ങള്‍ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങള്‍ക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊന്‍ കാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:9
നിങ്ങള്‍ അഹരോന്‍റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങള്‍ക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവേക്കു പുരോഹിതനായ്തീരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:10
ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല: യഹോവെക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്‍റെ പുത്രന്മാര്‍ ഞങ്ങള്‍ക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:11
അവര്‍ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവെക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേല്‍ അടുക്കന്നു; പൊന്‍ നിലവിളക്കും അതിന്‍റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:12
ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്‍റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള്‍ യുദ്ധം ചെയ്യരുതു; നിങ്ങള്‍ കൃതാര്‍ത്ഥരാകയില്ല;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:13
എന്നാല്‍ യൊരോബെയാം അവരുടെ പുറകില്‍ വളഞ്ഞുചെല്ലുവാന്‍ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാര്‍ പുറകിലും ആയി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:14
യെഹൂദ്യര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാര്‍ കാഹളം ഊതി, യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:15
യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോലക്കുമാറാക്കി.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:16
യിസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പില്‍നിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യില്‍ ഏല്പിച്ചു;(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:17
അബീയാവും അവന്‍റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലില്‍ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കള്‍ ഹതന്മാരായി വീണു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:18
ഇങ്ങനെ യിസ്രായേല്യര്‍ക്കും ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയില്‍ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:19
അബീയാവു യൊരോബെയാമിനെ പിന്തുടര്‍ന്നുചെന്നു അവന്‍റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തന്നേ.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:20
യൊരോബെയാം അബീയാവിന്‍റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ[46] അവനെ ബാധിച്ചു,(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:21
അവന്‍ മരിച്ചുപോയി. എന്നാല്‍ അബീയാവു ബലവാനായ്തീര്‍ന്നു; അവന്‍ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
2 ദിനവൃത്താന്തം 13:22
അബീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്‍റെ ചരിത്രപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.(Add Ref)|(Add Notes)