ലേവ്യപുസ്തകം 1:1
യഹോവ[46] സമാഗമനക്കുടാരത്തില്‍വെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:2
നീ യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍ : നിങ്ങളില്‍ ആരെങ്കിലും യഹോവെക്കു വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:3
അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:4
അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈവെക്കേണം; എന്നാല്‍ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്കും സുഗ്രാഹ്യമാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:5
അവന്‍ യഹോവയുടെ സന്നിധിയില്‍ കാളക്കിടാവിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ ഉള്ള യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:6
അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:7
പുരോഹിതനായ അഹരോന്‍റെ പുത്രന്മാര്‍ യാഗപീഠത്തിന്മേല്‍ തീ ഇട്ടു തീയുടെ മേല്‍ വിറകു അടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:8
പിന്നെ അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:9
അതിന്‍റെ കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേല്‍ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:10
ഹോമയാഗത്തിന്നുള്ള അവന്‍റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:11
അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്‍റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:12
അവന്‍ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍ അവയെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:13
കുടലും കാലും അവന്‍ വെള്ളത്തില്‍ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവെക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:14
യഹോവെക്കു അവന്‍റെ വഴിപാടു പറവ ജാതിയില്‍ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില്‍ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍ കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:15
പുരോഹിതന്‍ അതിനെ യാഗപീഠത്തിന്‍റെ അടുക്കല്‍ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ പാര്‍ശ്വത്തിങ്കല്‍ പിഴിഞ്ഞുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:16
അതിന്‍റെ തീന്‍ പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്‍റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 1:17
അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തില്‍ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.(Add Ref)|(Add Notes)