📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 19 >>

ലേവ്യപുസ്തകം 19:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:2
നീ യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയോടും പറയേണ്ടതു എന്തെന്നാല്‍ : നിങ്ങളുടെ ദൈവമായ യഹോവ[46] എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ .(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:3
നിങ്ങള്‍ ഓ‍രോരുത്തന്‍ താന്താന്‍റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്‍റെ ശബ്ബത്തുകള്‍ പ്രമാണിക്കേണം: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:4
വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:5
യഹോവെക്കു സമാധാനയാഗം അര്‍പ്പിക്കുന്നു എങ്കില്‍ നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:6
അര്‍പ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍ ഇട്ടു ചുട്ടുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:7
മൂന്നാം ദിവസം തിന്നു എന്നു വരികില്‍ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:8
അതു തിന്നുന്നവന്‍ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവന്‍ അശുദ്ധമാക്കിയല്ലോ; അവനെ അവന്‍റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:9
നിങ്ങളുടെ നിലത്തിലെ വിള നിങ്ങള്‍ കൊയ്യുമ്പോള്‍ വയലിന്‍റെ അരികു തീര്‍ത്തുകൊയ്യരുതു; നിന്‍റെ കൊയ്ത്തില്‍ കാലാ പെറുക്കയും അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:10
നിന്‍റെ മുന്തിരിത്തോട്ടത്തില്‍ കാലാ പറിക്കരുതു; നിന്‍റെ മുന്തിരിത്തോട്ടത്തില്‍ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:11
മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തന്‍ ഭോഷകു പറയരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:12
എന്‍റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:13
കൂട്ടുകാരനെ പീഡിപ്പിക്കരുതെ;അവന്‍റെ വസ്തു കവര്‍ച്ച ചെയ്കയും അരുതെ; കൂലിക്കാരന്‍റെ കൂലി പിറ്റേന്നു രാവിലെ വരെ നിന്‍റെ പക്കല്‍ ഇരിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:14
ചെകിടനെ ശപിക്കരുതു; കുരുടന്‍റെ മുമ്പില്‍ ഇടര്‍ച്ച വെക്കരുതു; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:15
ന്യായവിസ്താരത്തില്‍ അന്യായം ചെയ്യരുതു; എളിയവന്‍റെ മുഖം നോക്കാതെയും വലിയവന്‍റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:16
നിന്‍റെ ജനത്തിന്‍റെ ഇടയില്‍ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്‍റെ മരണത്തിന്നായി നിഷ്കര്‍ഷിക്കരുതു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:17
സഹോദരനെ നിന്‍റെ ഹൃദയത്തില്‍ ദ്വേഷിക്കരുതു; കൂട്ടുകാരന്‍റെ പാപം നിന്‍റെ മേല്‍ വരാതിരിപ്പാന്‍ അവനെ താല്പര്യമായി ശാസിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:18
പ്രതികാരം ചെയ്യരുതു. നിന്‍റെ ജനത്തിന്‍റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:19
നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുതു; നിന്‍റെ വയലില്‍ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:20
ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തന്‍ ശയിച്ചാല്‍ അവരെ ശിക്ഷിക്കേണം. എന്നാല്‍ അവള്‍ സ്വാതന്ത്ര്യമില്ലാത്തവളായാല്‍ അവരെ കൊല്ലരുതു;(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:21
അവന്‍ യഹോവക്കു അകൃത്യയാഗത്തിന്നായി സമാഗമകൂടാരത്തിന്‍റെ വാതില്ക്കല്‍ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:22
അവന്‍ ചെയ്ത പാപത്തിന്നായി പുരോഹിതന്‍ അകൃത്യയാഗത്തിന്‍റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ ചെയ്തപാപം അവനോടു ക്ഷമിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:23
നിങ്ങള്‍ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങള്‍ക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:24
നാലാം സംവത്സരത്തില്‍ അതിന്‍റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:25
അഞ്ചാം സംവത്സരത്തിലോ നിങ്ങള്‍ക്കു അതിന്‍റെ ഫലം തിന്നാം; അങ്ങനെ അതിന്‍റെ അനുഭവം നിങ്ങള്‍ക്കു വര്‍ദ്ധിച്ചുവരും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:26
രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂര്‍ത്തം നോക്കരുതു;(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:27
നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:28
മരിച്ചവന്നുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുതു; മെയ്മേല്‍ പച്ചകുത്തരുതു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:29
ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്‍മ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്‍റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:30
നിങ്ങള്‍ എന്‍റെ ശബ്ബത്തുകള്‍ പ്രമാണിക്കയും എന്‍റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:31
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കല്‍ പോകരുതു. അവരാല്‍ അശുദ്ധരായ്തീരുവാന്‍ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:32
നരച്ചവന്‍റെ മുമ്പാകെ എഴുന്നേല്‍ക്കയും വൃദ്ധന്‍റെ മുഖം ബഹുമാനിക്കയും നിന്‍റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:33
പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്‍ത്താല്‍ അവനെ ഉപദ്രവിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:34
നിങ്ങളോടുകൂടെ പാര്‍ക്കുന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:35
ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അന്യായം ചെയ്യരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:36
ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്കു ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 19:37
നിങ്ങള്‍ എന്‍റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)