📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 25

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 25 >>

ലേവ്യപുസ്തകം 25:1
യഹോവ[46] സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതതു: ശബ്ബത്തു ആചരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ :ഞാന്‍ നിങ്ങള്‍ക്കു തരുന്ന ദെശത്തു നിങ്ങള്‍ എത്തിയശേഷം ദേശം യഹോവെക്കുശബ്വത്ത് ആചരിക്കണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:3
ആറു സംവത്സരം നിന്‍റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്‍റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:4
ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്‍റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:5
നിന്‍റെ കൊയ്ത്തിന്‍റെ പടുവിളവു കൊയ്യുകയും വള്ളിത്തലമുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു :അതു ദേശത്തിന്‍റെ ശബ്വത്താണ്ടു ആകുന്നു(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:6
ദേശത്തിന്‍റെ ശബ്ബത്തില്‍ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്‍റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാര്‍ക്കുന്ന പരദേശിക്കും(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:7
നിന്‍റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്‍റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:8
പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു സബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:9
അപ്പോള്‍ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തില്‍ നിങ്ങള്‍ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:10
അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികള്‍ക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങള്‍ക്കു യോബേല്‍സംവത്സരമായിരിക്കേണം: നിങ്ങള്‍ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓ‍രോരുത്തന്‍ താന്താന്‍റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:11
അമ്പതാം സംവത്സരം നിങ്ങള്‍ക്കു യോബേല്‍ സംവത്സരമായിരിക്കേണം; അതില്‍ നിങ്ങള്‍ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:12
അതു യോബേല്‍സംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍ വയലില്‍ നിന്നുതന്നേ എടുത്തു തിന്നേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:13
ഇങ്ങനെയുള്ള യോബേല്‍ സംവത്സരത്തില്‍ നിങ്ങള്‍ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:14
കൂട്ടുകാരന്നു എന്തെങ്കിലും വില്‍ക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:15
യോബേല്‍സംവത്സരത്തിന്‍റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്‍റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം അവന്‍ നിനക്കു വില്‍ക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:16
സംവത്സരങ്ങള്‍ ഏറിയിരുന്നാല്‍ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാല്‍ വില താഴ്ത്തേണം; അനുഭവത്തിന്‍റെ കാലസംഖ്യക്കു ഒത്തവണ്ണം അവന്‍ നിനക്കു വിലക്കുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:17
ആകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ അന്യായം ചെയ്യരുതു; നിന്‍റെ ദൈവത്തെ ഭയപ്പെടേണം: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:18
അതു കൊണ്ടു നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ചു എന്‍റെ വിധികള്‍ പ്രമാണിച്ചു ആചരിക്കേണം; എന്നാല്‍ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:19
ഭൂമി അതിന്‍റെ ഫലം തരും; നിങ്ങള്‍ തൃപ്തിയായി ഭക്ഷിച്ചു അതില്‍ നിര്‍ഭയം വസിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:20
എന്നാല്‍ ഏഴാം സംവത്സരത്തില്‍ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഞങ്ങള്‍ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കില്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:21
ഞാന്‍ ആറാം സംവത്സരത്തില്‍ നിങ്ങള്‍ക്കു എന്‍റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:22
എട്ടാം സംവാത്സരത്തില്‍ നിങ്ങള്‍ക്കു വിതക്കയും ഒന്പതാം സംവാത്സരം വരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം അതിന്‍റെ അനുഭവം വരും വരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:23
നിലം ജന്മം വില്‍ക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങള്‍ എന്‍റെ അടുക്കല്‍ പരദേശികളും വന്നു പാര്‍ക്കുന്നവരും അത്രേ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:24
നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:25
നിന്‍റെ സഹോദരന്‍ ദിരദ്രനായ്തീര്‍ന്നു തന്‍റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊള്ളേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:26
എന്നാല്‍ വീണ്ടുകൊള്ളുവാന്‍ അവന്നു ആരും ഇല്ലാതിരിക്കയും താന്‍ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:27
അവന്‍ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആള്‍ക്കു മടക്കിക്കൊടുത്തു തന്‍റെ അവകാശത്തിലേക്കു മടങ്ങിവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:28
എന്നാല്‍ മടക്കിക്കൊടുപ്പാന്‍ അവന്നു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയ യോബേല്‍ സംവത്സരംവരെ വാങ്ങിയവന്‍റെ കയ്യില്‍ ഇരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒഴിഞ്ഞുകൊടുക്കയും അവന്‍ തന്‍റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:29
ഒരുത്തന്‍ മതിലുള്ള പട്ടണത്തില്‍ ഒരു വീടു വിറ്റാല്‍ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍ ഒരു സംവത്സരത്തെ അവധി ഉണ്ടു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:30
ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കില്‍ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേല്‍സംവത്സരത്തില്‍ അതു ഒ ഴുഞ്ഞുകൊടുക്കേണ്ടാ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:31
മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവേക്കു വീണ്ടെടുപ്പു ഉണ്ടു; യോബേല്‍സംവത്സരത്തില്‍ അവയെ ഒഴിഞ്ഞുകൊടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:32
എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്കും എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:33
ലേവ്യരില്‍ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കില്‍ വിറ്റുപോയ വീടും അവന്‍റെ അവകാശമായ പട്ടണവും യോബേല്‍സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേല്‍ മക്കളുടെ ഇടയില്‍ അവര്‍ക്കുംള്ള അവകാശമല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:34
എന്നാല്‍ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുതു; അതു അവര്‍ക്കും ശാശ്വതാവകാശം ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:35
നിന്‍റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു നിന്‍റെ അടുക്കല്‍ വെച്ചു ക്ഷയിച്ചുപോയാല്‍ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍ നിന്‍റെ അടുക്കല്‍ പാര്‍ക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:36
അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; നിന്‍റെ സഹോദരന്‍ നിന്‍റെ അടുക്കല്‍ പാര്‍ക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:37
നിന്‍റെ പണം പലിശെക്കു കൊടുക്കരുതു; നിന്‍റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:38
ഞാന്‍ നിങ്ങള്‍ക്കു കനാന്‍ ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:39
നിന്‍റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ നിനക്കു വിറ്റാല്‍ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:40
കൂലിക്കാരന്‍ എന്നപോലെയും വന്നുപാര്‍ക്കുന്നവന്‍ എന്നപോലെയും അവന്‍ നിന്‍റെ അടുക്കല്‍ ഇരുന്നു യോബേല്‍സംവത്സരംവരെ നിന്നെ സേവിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:41
പിന്നെ അവന്‍ തന്‍റെ മക്കളുമായി നിന്നെ വിട്ടുതന്‍റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്‍റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവന്‍ മടങ്ങിപ്പോകേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:42
അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്‍റെ ദാസന്മാര്‍ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:43
അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു; നിന്‍റെ ദൈവത്തെ ഭയപ്പെടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:44
നിന്‍റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍നിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:45
അവ്വണ്ണം നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന അന്യജാതിക്കാരുടെ മക്കളില്‍നിന്നും അവര്‍ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളില്‍നിന്നും നിങ്ങള്‍ വാങ്ങേണം; അവര്‍ നിങ്ങള്‍ക്കു അവകാശമായിരിക്കേണം;(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:46
നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിന്നു നിലങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്കു അടിമകളായിരിക്കേണം; യിസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:47
നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്‍റെ അടുക്കലുള്ള നിന്‍റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ അന്യന്നോ പരദേശിക്കോ അന്യന്‍റെ സന്തതിക്കോ വില്‍ക്കയും ചെയ്താല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:48
അവന്‍ തന്നെത്താന്‍ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്‍റെ സഹോദരന്മാരില്‍ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:49
അവന്‍റെ പിതൃവ്യന്നോ പിതൃവ്യന്‍റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കില്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരില്‍ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കില്‍ തന്നെത്താന്‍ വീണ്ടെടുക്കാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:50
അവന്‍ തന്നെ വിറ്റ സംവത്സരം മുതല്‍ യോബേല്‍സംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്‍റെ വില സംവത്സരസംഖ്യെക്കു ഒത്തവണ്ണം ആയിരിക്കേണം; അവന്‍ ഒരു കൂലിക്കാരന്‍റെ കാലത്തിന്നു ഒത്തവണ്ണം അവന്‍റെ അടുക്കല്‍ പാര്‍ക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:51
സംവത്സരം ഏറെയുണ്ടെങ്കില്‍ അതിന്നു തക്കവണ്ണം അവന്‍ തന്‍റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തില്‍നിന്നു മടക്കിക്കൊടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:52
യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കില്‍ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം തന്‍റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:53
അവന്‍ ആണ്ടോടാണ്ടു കൂലിക്കാരന്‍ എന്നപോലെ അവന്‍റെ അടുക്കല്‍ ഇരിക്കേണം; നീ കാണ്‍കെ അവന്‍ അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:54
ഇങ്ങനെ അവന്‍ വീണ്ടെടുക്കപ്പെടാതെയിരുന്നാല്‍ അവനും അവനോടു കൂടെ അവന്‍റെ മക്കളും യോബേല്‍ സംവത്സരത്തില്‍ പുറപ്പെട്ടുപോകേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 25:55
യിസ്രായേല്‍മക്കള്‍ എനിക്കു ദാസന്മാര്‍ ആകുന്നു; അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്‍റെ ദാസന്മാര്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)