📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 18 >>

ലേവ്യപുസ്തകം 18:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:2
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ : ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു;(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:3
നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:4
എന്‍റെ വിധികളെ അനുസരിച്ചു എന്‍റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:5
ആകയാല്‍ എന്‍റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:6
നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:7
നിന്‍റെ അപ്പന്‍റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്‍റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:8
അപ്പന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ അപ്പന്‍റെ നഗ്നതയല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:9
അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ നിന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:10
നിന്‍റെ മകന്‍റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:11
നിന്‍റെ അപ്പന്നു ജനിച്ചവളും അവന്‍റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ സഹോദരിയല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:12
അപ്പന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:13
അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:14
അപ്പന്‍റെ സഹോദരന്‍റെ നഗ്നത അനാവൃതമാക്കരുതു; അവന്‍റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്‍റെ ഇളയമ്മയല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:15
നിന്‍റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ മകന്‍റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:16
സഹോദരന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ സഹോദരന്‍റെ നഗ്നതയല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:17
ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്‍റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു: അവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:18
ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:19
ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത അനാവൃതമാക്കുമാറു അവളോടു അടുക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:20
കൂട്ടുകാരന്‍റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:21
നിന്‍റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:22
സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:23
യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്‍റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:24
ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:25
ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:26
ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:27
നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം;(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:28
ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:29
ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 18:30
ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)