📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 22 >>

ലേവ്യപുസ്തകം 22:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:2
യിസ്രായേല്‍മക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്‍റെ പുത്രന്മാരും സൂക്ഷിച്ചു നില്‍ക്കേണമെന്നും എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:3
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍ : നിങ്ങളുടെ തലമുറകളില്‍ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍ അവനെ എന്‍റെ മുമ്പില്‍നിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:4
അഹരോന്‍റെ സന്തതിയില്‍ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ളസ്രവക്കാരനോ ആയാല്‍ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു; ശവത്താല്‍ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:5
അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:6
ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തില്‍ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:7
സൂര്യന്‍ അസ്തമിച്ചശേഷം അവന്‍ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കാം; അതു അവന്‍റെ ആഹാരമല്ലോ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:8
താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താല്‍ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:9
ആകയാല്‍ അവര്‍ എന്‍റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേല്‍ പാപം വരുത്തുകയും അതിനാല്‍ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:10
യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:11
എന്നാല്‍ പുരോഹിതന്‍ ഒരുത്തനെ വിലെക്കു വാങ്ങിയാല്‍ അവന്നും വീട്ടില്‍ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവര്‍ക്കും അവന്‍റെ ആഹാരം ഭക്ഷിക്കാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:12
പുരോഹിതന്‍റെ മകള്‍ അന്യകുടുംബക്കാരന്നു ഭാര്യയായാല്‍ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:13
പുരോഹിതന്‍റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്‍റെ വീട്ടിലേക്കു തന്‍റെ ബാല്യത്തില്‍ എന്നപോലെ മടങ്ങിവന്നാല്‍ അവള്‍ക്കു അപ്പന്‍റെ ആഹാരം ഭക്ഷിക്കാം; എന്നാല്‍ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:14
ഒരുത്തന്‍ അബദ്ധവശാല്‍ വിശുദ്ധസാധനം ഭക്ഷിച്ചുപോയാല്‍ അവന്‍ വിശുദ്ധസാധനം അഞ്ചില്‍ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:15
യിസ്രായേല്‍മക്കള്‍ യഹോവെക്കു അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:16
അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതില്‍ അവരുടെ മേല്‍ അകൃത്യത്തിന്‍റെ കുറ്റം വരുത്തരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:17
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:18
നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍ മക്കളോടും പറയേണ്ടതു എന്തെന്നാല്‍ യിസ്രായേല്‍ ഗൃഹത്തിലോ യിസ്രായേല്‍ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവെക്കു ഹോമയാഗമായിട്ടു അര്‍പ്പിക്കുന്ന വല്ല നേര്‍ച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയില്‍ഏതെങ്കിലും ഒരു വഴിപ്പാടു കഴിക്കുന്നു എങ്കില്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:19
നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:20
ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:21
ഒരുത്തന്‍ നേര്‍ച്ചനിവൃത്തിക്കായിട്ടോ സ്വമേധാദാനമായിട്ടോ യഹോവെക്കു മാടുകളില്‍നിന്നാകട്ടെ ആടുകളില്‍നിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായിട്ടു അര്‍പ്പിക്കുന്പോള്‍ അതു പ്രസാദമാകവാന്തക്കവണ്ണം ഊനമില്ലാത്തതായിരിക്കേണം; അതിന്നു ഒരു കുറവും ഉണ്ടായിരിക്ക്രുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:22
കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:23
അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അര്‍പ്പിക്കാം; എന്നാല്‍ നേര്‍ച്ചയായിട്ടു അതു പ്രസാദമാകയില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:24
വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:25
അന്യന്‍റെ കയ്യില്‍നിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്‍റെ ഭോജനമായിട്ടു അര്‍പ്പിക്കരുതു; അവെക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:26
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:27
ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:28
പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തില്‍ അറുക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:29
യഹോവെക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:30
അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:31
ആകയാല്‍ നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ചു ആചരിക്കേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:32
എന്‍റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 22:33
നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)