📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 14

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 14 >>

ലേവ്യപുസ്തകം 14:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:2
കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തില്‍ അവനെ സംബന്ധിച്ചുള്ഷ പ്രമാണമാവിതു: അവനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:3
പുരോഹിതന്‍ പാളയത്തിന്നു പുറത്തുചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതന്‍ കണ്ടാല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:4
ശുദ്ധീകരണം കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍ , ഈ സോപ്പു എന്നിവയെ കൊണ്ടുവരുവാന്‍ കല്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:5
പുരോഹിതന്‍ ഒരു പക്ഷിയെ ഒരു മണ്‍പാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന്‍ കല്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:6
ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂല്‍ . ഈസോപ്പു എന്നിവയെ അവന്‍ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തില്‍ മുക്കി(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:7
കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്‍റെ മേല്‍ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയില്‍ വിടുകയും വേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:8
ശുദ്ധീകരണം കഴിയുന്നവന്‍ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തില്‍ കുളിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും; അതിന്‍റെ ശേഷം അവന്‍ പാളയത്തില്‍ ചെന്നു തന്‍റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാര്‍ക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:9
ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍ കഴുകുകയും വേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:10
എട്ടാം ദിവസം അവന്‍ ഊനമില്ലാത്ത രണ്ടു ആണ്‍കുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെണ്‍കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:11
ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ നിര്‍ത്തേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:12
പുരോഹിതന്‍ ആണ്‍കുഞ്ഞാടുകളില്‍ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അര്‍പ്പിച്ചു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:13
അവന്‍ വിശുദ്ധമന്ദിരത്തില്‍ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:14
പുരോഹിതന്‍ അകൃത്യയാഗത്തിന്‍റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്‍റെ വലത്തുകാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്‍റെ പെരുവിരലിന്മേലും പുരട്ടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:15
പിന്നെ പുരോഹിതന്‍ ആ എണ്ണ കുറെ തന്‍റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:16
പുരോഹിതന്‍ ഇടങ്കയ്യില്‍ ഉള്ള എണ്ണയില്‍ വലങ്കയ്യുടെ വിരല്‍ മുക്കി വിരല്‍കൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയില്‍ എണ്ണ തളിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:17
ഉള്ളങ്കയ്യില്‍ ശേഷിച്ച എണ്ണ കുറെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്‍റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്‍റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്‍റെ രക്തത്തിന്മീതെ പുരട്ടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:18
പുരോഹിതന്‍റെ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്‍റെ തലയില്‍ ഒഴിച്ചു യഹോവയുടെ സന്നിധിയില്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:19
പുരോഹിതന്‍ പാപയാഗം അര്‍പ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:20
പുരോഹിതന്‍ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം; അങ്ങനെ പുരോഹിതന്‍ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:21
അവന്‍ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കില്‍ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേര്‍ത്ത ഒരിടങ്ങഴി നേരിയ മാവും(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:22
ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്‍റെ ശുദ്ധീകരണത്തിന്നായി(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:23
എട്ടാം ദിവസം സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:24
പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണം;(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:25
അവന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടിന്‍ കുട്ടിയെ അറുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്‍റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്‍റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്‍റെ പെരുവിരലിന്മേലും പുരട്ടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:26
പുരോഹിതന്‍ എണ്ണ കുറെ തന്‍റെ ഇടത്തെ ഉള്ളങ്കയ്യില്‍ ഒഴിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:27
പുരോഹിതന്‍ ഇടത്തുകയ്യില്‍ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരല്‍കൊണ്ടു യഹോവയുടെ സന്നിധിയില്‍ ഏഴു പ്രാവശ്യം തളിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:28
പുരോഹിതന്‍ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെശുദ്ധികരണം കഴിയുന്നവന്‍റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്‍റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്‍റെ രക്തം ഉള്ളേടത്തു പുരട്ടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:29
പുരോഹിതന്‍ ഉള്ളങ്കയ്യില്‍ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്‍റെ തലയില്‍ ഒഴിച്ചു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:30
അവന്‍ പ്രാപ്തിപോലെ കുറുപ്രാവുകളിലോ(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:31
പ്രാവിന്‍ കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:32
ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:33
യഹോവ[46] പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍ .(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:34
ഞാന്‍ നിങ്ങള്‍ക്കു അവകാശമായി തരുന്ന കനാന്‍ ദേശത്തു നിങ്ങള്‍ എത്തിയശേഷം ഞാന്‍ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടില്‍ കുഷ്ഠബാധ വരുത്തുമ്പോള്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:35
വീട്ടുടമസ്ഥന്‍ വന്നു വീട്ടില്‍ കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നു എന്നു പുരോഹിതനെ അറിയിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:36
അപ്പോള്‍ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാന്‍ പുരോഹിതന്‍ വടു നോക്കേണ്ടതിന്നു ചെല്ലുംമുമ്പെ വീടു ഒഴിച്ചിടുവാന്‍ കല്പിക്കേണം; പിന്നെ പുരോഹിതന്‍ വീടു നോക്കുവാന്‍ അകത്തു ചെല്ലേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:37
അവന്‍ വടു നോക്കേണം; വീട്ടിന്‍റെ ചുവരില്‍ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള്‍ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള്‍ കുഴിഞ്ഞതായി കണ്ടാല്‍ പുരോഹിതന്‍ വീടു വിട്ടു(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:38
വാതില്‍ക്കല്‍ വന്നു വീടു ഏഴു ദിവസത്തേക്കു അടെച്ചിടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:39
ഏഴാം ദിവസം പുരോഹിതന്‍ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്‍റെ ചുവരില്‍ പരന്നിട്ടുണ്ടെങ്കില്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:40
വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാന്‍ പുരോഹിതന്‍ കല്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:41
പിന്നെ വീട്ടിന്‍റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:42
പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:43
അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടില്‍ ഉണ്ടായി വന്നാല്‍ പുരോഹിതന്‍ ചെന്നു നോക്കേണം;(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:44
വടു വീട്ടില്‍ പരന്നിരുന്നാല്‍ അതു വീട്ടില്‍ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:45
വീട്ടിന്‍റെ കല്ലും മരവും കുമ്മായവും ഇടിച്ചു പൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:46
വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവന്‍ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:47
വീട്ടില്‍ കിടക്കുന്നവന്‍ വസ്ത്രം അലക്കേണം ആ വീട്ടില്‍ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:48
വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതന്‍ അകത്തു ചെന്നു നോക്കി വീട്ടില്‍ വടു പരന്നിട്ടില്ല എന്നു കണ്ടാല്‍ വടു മാറിപ്പോയതുകൊണ്ടു പുരോഹിതന്‍ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:49
അപ്പോള്‍ അവന്‍ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍ ; ഈസോപ്പു എന്നിവയെ എടുത്തു(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:50
ഒരു പക്ഷിയെ മണ്‍പാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:51
പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പു നൂല്‍ , ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേല്‍ ഏഴു പ്രാവശ്യം തളിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:52
പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:53
ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയില്‍ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു ശുദ്ധമാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:54
ഇതു സകലകുഷ്ഠത്തിന്നും വടുവിന്നും(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:55
പുറ്റിന്നും വസ്ത്രത്തിന്‍റെയും വീട്ടിന്‍റെയും(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:56
കുഷ്ഠത്തിന്നും തിണര്‍പ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 14:57
എപ്പോള്‍ അശുദ്ധമെന്നും എപ്പോള്‍ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.(Add Ref)|(Add Notes)