ലേവ്യപുസ്തകം 26:1
വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:2
നിങ്ങള്‍ എന്‍റെ ശബ്ബത്തുകള്‍ ആചരിക്കയും എന്‍റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:3
എന്‍റെ ചട്ടം ആചരിച്ചു എന്‍റെ കല്പന പ്രമാണിച്ചു അനുസരിച്ചാല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:4
ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:5
നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നിലക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നിലക്കും; നിങ്ങള്‍ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിര്‍ഭയം വസിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:6
ഞാന്‍ ദേശത്തു സമാധാനം തരും; നിങ്ങള്‍ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:7
നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഓടിക്കും; അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:8
നിങ്ങളില്‍ അഞ്ചുപേര്‍ നൂറുപേരെ ഓടിക്കും; നിങ്ങളില്‍ നൂറുപേര്‍ പതിനായിരംപേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:9
ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്‍റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:10
നിങ്ങള്‍ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്‍റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:11
ഞാന്‍ എന്‍റെ നിവാസം നിങ്ങളുടെ ഇടയില്‍ ആക്കും; എന്‍റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:12
ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എനിക്കു ജനവും ആയിരിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:13
നിങ്ങള്‍ മിസ്രയീമ്യര്‍ക്കും അടിമകളാകാതിരിപ്പാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ[46] ഞാന്‍ ആകുന്നു; ഞാന്‍ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നു നടക്കുമാറാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:14
എന്നാല്‍ നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:15
എന്‍റെ ചട്ടങ്ങള്‍ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്‍റെ വിധികളെ വെറുത്തു നിങ്ങള്‍ എന്‍റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്‍റെ നിയമം ലംഘിച്ചാല്‍ :(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:16
ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും: കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാന്‍ നിങ്ങളുടെ മേല്‍ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങള്‍ വെറുതെ വിതെക്കും; ശത്രുക്കള്‍ അതു ഭക്ഷിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:17
ഞാന്‍ നിങ്ങളുടെ നേരെ ദൃഷ്ടിവേക്കും; നിങ്ങള്‍ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര്‍ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവര്‍ ഇല്ലാതെ നിങ്ങള്‍ ഓടും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:18
ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:19
ഞാന്‍ നിങ്ങളുടെ ബലത്തിന്‍റെ പ്രതാപം കൊടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പു പോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:20
നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:21
നിങ്ങള്‍ എനിക്കു വിരോധമായി നടന്നു എന്‍റെ വാക്കു കേള്‍ക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേല്‍ വരുത്തും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:22
ഞാന്‍ നിങ്ങളുടെ ഇടയില്‍ കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തില്‍ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികള്‍ പാഴായി കിടക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:23
ഇവയാലും നിങ്ങള്‍ക്കു ബോധംവരാതെ നിങ്ങള്‍ എനിക്കു വിരോധമായി നടന്നാല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:24
ഞാനും നിങ്ങള്‍ക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:25
എന്‍റെ നിയമത്തിന്‍റെ പ്രതികാരം നടത്തുന്ന വാള്‍ ഞാന്‍ നിങ്ങളുടെ മേല്‍ വരുത്തും; നിങ്ങല്‍ പട്ടണങ്ങളില്‍ ഒന്നിച്ചു കൂടുന്പോള്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ മഹാമാരി അയക്കുയും നിങ്ങളെ ശത്രുവിന്‍റെ കയ്യില്‍ ഏല്പിക്കയും ചെയ്യും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:26
ഞാന്‍ നിങ്ങളുടെ അപ്പമൊന്ന കോല്‍ ഒടിച്ചിരിക്കുമ്പോള്‍ പത്തു സ്ത്രീകള്‍ ഒരടുപ്പില്‍ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങള്‍ക്കു തിരികെ തൂക്കിത്തരും; നിങ്ങള്‍ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:27
ഇതെല്ലാമായിട്ടും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കാതെ എനിക്കു വിരോധമായി നടന്നാല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:28
ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:29
നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങള്‍ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:30
ഞാന്‍ നിങ്ങളുടെ പുജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേല്‍ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:31
ഞാന്‍ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാന്‍ മണക്കുകയില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:32
ഞാന്‍ ദേശത്തെ ശൂന്യമാക്കും; അതില്‍ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിങ്കല്‍ ആശ്ചര്യപ്പെടും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:33
ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള്‍ ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള്‍ പാഴ്നിലമായും കിടക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:34
അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:35
നിങ്ങള്‍ അവിടെ പാര്‍ത്തിരുന്നപ്പോള്‍ നിങ്ങളുടെ ശബ്ബത്തുകളില്‍ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:36
ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില്‍ ഞാന്‍ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര്‍ ഓടും; വാളിന്‍റെ മുമ്പില്‍നിന്നു ഓടുന്നതുപോലെ അവര്‍ ഓടും; ആരും ഓടിക്കാതെ അവര്‍ ഓടിവീഴും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:37
ആരും ഓടിക്കാതെ അവര്‍ വാളിന്‍റെ മുമ്പില്‍നിന്നു എന്നപോലെ ഓടി ഒരുത്തന്‍റെ മേല്‍ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:38
നിങ്ങള്‍ ജാതികളുടെ ഇടയില്‍ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:39
നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:40
അവര്‍ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍ എനിക്കു വിരോധമായി നടന്നതുകൊണ്ടു(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:41
ഞാനും അവര്‍ക്കും വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍ താഴുകയും അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:42
ഞാന്‍ യാക്കോബിനോടുള്ള എന്‍റെ നിയമം ഓര്‍ക്കും; യിസ്ഹാക്കിനോടുള്ള എന്‍റെ നിയമവും അബ്രാഹാമിനോടുള്ള എന്‍റെ നിയമവും ഞാന്‍ ഓര്‍ക്കും; ദേശത്തെയും ഞാന്‍ ഓര്‍ക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:43
അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്‍റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്‍റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:44
എങ്കിലും അവര്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കുവാനും അവരോടുള്ള എന്‍റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന്‍ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന്‍ അവരുടെ ദൈവമായ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:45
ഞാന്‍ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികള്‍ കാണ്‍കെ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന അവരുടെ പൂര്‍വ്വന്മാരോടു ചെയ്ത നിയമം ഞാന്‍ അവര്‍ക്കും വേണ്ടി ഔര്‍ക്കും; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 26:46
യഹോവ[46] സീനായി പര്‍വ്വതത്തില്‍വെച്ചു തനിക്കും യിസ്രായേല്‍മക്കള്‍ക്കും തമ്മില്‍ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.(Add Ref)|(Add Notes)