ലേവ്യപുസ്തകം 11:1
യഹോവ[46] പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:2
നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ : ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ:(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:3
മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:4
എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:5
കുഴിമുയല്‍ ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:6
മുയല്‍ ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:7
പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:8
ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:9
വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:10
എന്നാല്‍ കടലുകളിലും നദികളിലും ള്ളള വെള്ളത്തില്‍ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:11
അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:12
ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:13
പക്ഷികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകന്‍ , ചെമ്പരുന്തു,(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:14
കടല്‍റാഞ്ചന്‍ , ഗൃദ്ധം, അതതു വിധം പരുന്തു,(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:15
അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:16
പുള്ളു, കടല്‍കാക്ക, അതതു വിധം പ്രാപ്പിടിയന്‍ ,(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:17
നത്തു, നീര്‍ക്കാക്ക, ക്കുമന്‍ , മൂങ്ങ,(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:18
വേഴാമ്പല്‍ , കുടുമ്മച്ചാത്തന്‍ , പെരിഞാറ,(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:19
അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീര്‍ എന്നിവയും(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:20
ചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍കൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:21
എങ്കിലും ചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേല്‍ തുട ഉള്ളവയെ നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:22
ഇവയില്‍ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടില്‍ , അതതു വിധം ചീവീടു, അതതു വിധം തുള്ളന്‍ എന്നിവയെ നിങ്ങള്‍ക്കു തിന്നാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:23
ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:24
അവയാല്‍ നിങ്ങള്‍ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:25
അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:26
കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങള്‍ക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:27
നാലുകാല്‍കൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാല്‍ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:28
അവയുടെ പിണം വഹിക്കുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്കു അശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:29
നിലത്തു ഇഴയുന്ന ഇഴജാതിയില്‍നിങ്ങള്‍ക്കു അശുദ്ധമായവ ഇവ:(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:30
പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവന്‍ .(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:31
എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:32
ചത്തശേഷം അവയില്‍ ഒന്നു ഏതിന്മേല്‍ എങ്കിലും വീണാല്‍ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില്‍ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:33
അവയില്‍ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിന്നകത്തു വീണാല്‍ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള്‍ അതു ഉടെച്ചുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:34
തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാല്‍ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തില്‍ ഉണ്ടെങ്കില്‍ അതു അശുദ്ധമാകും;(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:35
അവയില്‍ ഒന്നിന്‍റെ പിണം വല്ലതിന്മേലും വീണാല്‍ അതു ഒക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്‍ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്കു അശുദ്ധം ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:36
എന്നാല്‍ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:37
വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയില്‍ ഒന്നിന്‍റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:38
എന്നാല്‍ വിത്തില്‍ വെള്ളം ഒഴിച്ചിട്ടു അവയില്‍ ഒന്നിന്‍റെ പിണം അതിന്മേല്‍ വീണാല്‍ അതു അശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:39
നിങ്ങള്‍ക്കു തിന്നാകുന്ന ഒരു മൃഗം ചത്താല്‍ അതിന്‍റെ പിണം തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:40
അതിന്‍റെ പിണം തിന്നുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്‍റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:41
നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:42
ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:43
യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:44
ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ[46] ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:45
ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ[46] ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:46
ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും(Add Ref)|(Add Notes)
ലേവ്യപുസ്തകം 11:47
വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.(Add Ref)|(Add Notes)