ലേവ്യപുസ്തകം 27:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:2
യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ : ആരെങ്കിലും യഹോവെക്കു ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്‍റെ മതിപ്പുപോലെ യഹോവെക്കുള്ളവന്‍ ആകേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:3
ഇരുപതു വയസ്സുമുതല്‍ അറുപതുവയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്‍റെ മതിപ്പു അമ്പതു ശേക്കെല്‍ വെള്ളി ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:4
പെണ്ണായിരുന്നാല്‍ നിന്‍റെ മതിപ്പു മുപ്പതു ശേക്കെല്‍ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:5
അഞ്ചു വയസ്സുമുതല്‍ ഇരുപതു വയസ്സുവരെ എങ്കില്‍ നിന്‍റെ മതിപു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:6
ഒരു മാസം മുതല്‍ അഞ്ചുവയസ്സുവരെയുള്ളതായാല്‍ നിന്‍റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെല്‍ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെല്‍ വെള്ളിയും ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:7
അറുപതു വയസ്സുമുതല്‍ മേലോട്ടെങ്കില്‍ നിന്‍റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:8
നിന്‍റെ മതിപ്പുപോലെ കൊടുപ്പാ൯ കഴിയാതവണ്ണം ഒരുത്തന്‍ ദരിദ്രനായിരുന്നാല്‍ അവനെ പുരോഹിതന്‍റെ മുന്പാകെ കൊണ്ടുവന്നു നിറുര്‍തേണം; പുരോഹിതന്‍ അവനെ മതിക്കേണം; നേര്‍ന്നവന്‍റെ പ്രാപ്തിക്കു ഒത്തവണ്ണം പുരോഹിതന്‍ അവനെ മതിക്കേണം(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:9
അതു യഹോവെക്കു വഴിപാടു കഴിപ്പാന്‍ തക്ക മൃഗം ആകുന്നു എങ്കില്‍ ആ വകയില്‍ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:10
തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കില്‍ അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:11
അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കില്‍ ആ മൃഗത്തെ പുരോഹിതന്‍റെ മുമ്പാകെ നിര്‍ത്തേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:12
അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതനായ നീ ആതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:13
അതിനെ വീണ്ടെടുക്കുന്ന എങ്കില്‍ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:14
ഒരുത്തന്‍ തന്‍റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാല്‍ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം. പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:15
തന്‍റെ വീടു വിശുദ്ധീകരിച്ചാല്‍ അതു വീണ്ടുക്കുന്നെങ്കില്‍ അവന്‍ നിന്‍റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല്‍ അതു അവന്നുള്ളതാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:16
ഒരുത്തന്‍ തന്‍റെ അവകാശനിലത്തില്‍ ഏതാനും യഹോവെക്കു വിശുദ്ധീകരിച്ചാല്‍ നിന്‍റെ മതിപ്പു അതിന്‍റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെല്‍ വെള്ളി മതിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:17
യോബേല്‍ സംവത്സരംമുതല്‍ അവന്‍ തന്‍റെ നിലം വിശുദ്ധീകരിച്ചാല്‍ അതു നിന്‍റെ മതിപ്പു പോലെ ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:18
യോബേല്‍സംവത്സരത്തിന്‍റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം പുരോഹിതന്‍ അതിന്‍റെ വില കണക്കാക്കേണം; അതു നിന്‍റെ മതിപ്പില്‍നിന്നു കുറെക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:19
നിലം വിശുദ്ധീകരിച്ചവന്‍ അതു വീണ്ടെടുക്കുന്നെങ്കില്‍ അവന്‍ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല്‍ അതുഅവന്നു സ്ഥിരമായിരിക്കും(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:20
അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:21
ആ നിലം യൊബേല്‍ സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്‍റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:22
തന്‍റെ അവകാശനിലങ്ങളില്‍ ഉള്‍പ്പെടാതെ സ്വായര്‍ജ്ജിതമായുള്ള ഒരു നിലം ഒരുത്തന്‍ യഹോവെക്കു ശുദ്ധീകരിച്ചാല്‍(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:23
പുരോഹിതന്‍ യോബേല്‍ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്‍റെ മതിപ്പുവില അവന്‍ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:24
ആ നിലം മുന്നുടമസ്ഥന്നു യോബേല്‍സംവത്സരത്തില്‍ തിരികെ ചേരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:25
നിന്‍റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:26
കടിഞ്ഞൂല്‍പിറവിയാല്‍ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:27
അതു അശുദ്ധമൃഗമാകുന്നു എങ്കില്‍ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കില്‍ നിന്‍റെ മതിപ്പുവിലെക്കു അതിനെ വില്‍ക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:28
എന്നാല്‍ ഒരുത്തന്‍ തനിക്കുള്ള ആള്‍ , മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്‍ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതം ഒക്കെയും യഹോവേക്കു അതിവിശുദ്ധം ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:29
മനുഷ്യവര്‍ഗ്ഗത്തില്‍നിന്നു ശപഥാര്‍പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:30
നിലത്തിലെ വിത്തിലും വൃക്ഷത്തിന്‍റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:31
ആരെങ്കിലും തന്‍റെ ദശാംശത്തില്‍ ഏതാനും വീണ്ടെടുക്കുന്നു എങ്കില്‍ അതിനോടു അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:32
മാടാകട്ടെ ആടാകട്ടെ കോലിന്‍ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:33
അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 27:34
യിസ്രായേല്‍മക്കള്‍ക്കുവേണ്ടി യഹോവ[46] സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നേ.(Add Ref)|(Add Notes)