📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 2 >>

ലേവ്യപുസ്തകം 2:1
ആരെങ്കിലും യഹോവെക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ അവന്‍റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍ അതിന്മേല്‍ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:2
അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കല്‍ അതുകൊണ്ടു വരേണം. അവന്‍ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍ അതു നിവേദ്യമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹന യാഗം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:3
എന്നാല്‍ ഭോജനയാഗത്തിന്‍റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളില്‍ അതു അതിവിശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:4
അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:5
നിന്‍റെ വഴിപാടു ചട്ടിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:6
അതു കഷണംകഷണമായി നുറക്കി അതിന്മേല്‍ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:7
നിന്‍റെ വഴിപാടു ഉരുളിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:8
ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുചെല്ലുകയും അവന്‍ അതു യാഗപീഠത്തിങ്കല്‍ കൊണ്ടുപോകയും വേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:9
പുരോഹിതന്‍ ഭോജനയാഗത്തിന്‍റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേല്‍ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:10
ഭോജനയാഗത്തിന്‍റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കും ഇരിക്കേണം; അതു യഹോവെക്കുള്ള ദഹനയാഗങ്ങളില്‍ അതിവിശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:11
നിങ്ങള്‍ യഹോവെക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:12
അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവെക്കു അര്‍പ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേല്‍ അവ കയറരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:13
നിന്‍റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണം; നിന്‍റെ ദൈവത്തിന്‍റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:14
നിന്‍റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കില്‍ കതിര്‍ ചുട്ടു ഉതിര്‍ത്ത മണികള്‍ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:15
അതിന്മേല്‍ എണ്ണ ഒഴിച്ചു അതിന്‍ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 2:16
ഉതിര്‍ത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതന്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.(Add Ref)|(Add Notes)