📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 5 >>

ലേവ്യപുസ്തകം 5:1
ഒരുത്തന്‍ സത്യവാചകം കേട്ടിട്ടു, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല്‍ അവന്‍ തന്‍റെ കുറ്റം വഹിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:2
ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:3
അല്ലെങ്കില്‍ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്‍റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അതു അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:4
അല്ലെങ്കില്‍ മനുഷ്യന്‍ നിര്‍വ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്‍റെ അധരങ്ങള്‍ കൊണ്ടു നിര്‍വ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അതു അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:5
ആ വക കാര്യത്തില്‍ അവന്‍ കുറ്റക്കാരനാകുമ്പോള്‍ താന്‍ പാപം ചെയ്തു എന്നു അവന്‍ ഏറ്റുപറയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:6
താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവെക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിന്‍ കുട്ടിയോ കോലാട്ടിന്‍ കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതന്‍ അവന്നുവേണ്ടി അവന്‍റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:7
ആട്ടിന്‍ കുട്ടിക്കു അവന്നു വകയില്ലെങ്കില്‍ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവേക്കു കൊണ്ടുവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:8
അവന്‍ അവയെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ പാപയാഗത്തിന്നുള്ളതിനെ മുമ്പെ അര്‍പ്പിച്ചു അതിന്‍റെ തല കഴുത്തില്‍നിന്നു പിരിച്ചുപറിക്കേണം; എന്നാല്‍ രണ്ടായി പിളര്‍ക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:9
അവന്‍ പാപയാഗത്തിന്‍റെ രക്തം കുറെ യാഗപീഠത്തിന്‍റെ പാര്‍ശ്വത്തില്‍ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്‍റെ ചുവട്ടില്‍ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:10
രണ്ടാമത്തെതിനെ അവന്‍ നിയമപ്രകാരം ഹോമയാഗമായി അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍ ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:11
രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിന്‍ കുഞ്ഞിന്നോ അവന്നു വകയില്ലെങ്കില്‍ പാപം ചെയ്തവന്‍ പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:12
അവന്‍ അതു പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുവരേണം: പുരോഹിതന്‍ നിവേദ്യമായി അതില്‍നിന്നു കൈ നിറച്ചെടുത്തു യാഗപീതത്തിന്മേല്‍ യഹോവേക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:13
ഇങ്ങനെ പുരോഹിതന്‍ ആവക കാര്യത്തില്‍ അവന്‍ ചെയ്ത പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗം പോലെ പുരോഹിതന്നു ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:14
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:15
ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാല്‍ അതിക്രമം ചെയ്തു പിഴെച്ചു എങ്കില്‍ അവന്‍ തന്‍റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവേക്കു കൊണ്ടുവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:16
വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താന്‍ പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവന്‍ പുരോഹിതന്നു കൊടുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:17
ചെയ്യരുതെന്നു യഹോവ[46] കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവന്‍ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവന്‍ തന്‍റെ കുറ്റം വഹിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:18
അവന്‍ അകൃത്യയാഗത്തിന്നായി നിന്‍റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്‍റെ അടുക്കല്‍ കൊണ്ടു വരേണം; അവന്‍ അബദ്ധവശാല്‍ പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതന്‍ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കും.(Add Ref)|(Add Notes)
ലേവ്യപുസ്തകം 5:19
ഇതു അകൃത്യയാഗം; അവന്‍ യഹോവയോടു അകൃത്യം ചെയ്തുവല്ലോ.(Add Ref)|(Add Notes)