ലേവ്യപുസ്തകം 10:1
അനന്തരം അഹരോന്‍റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്തു അതില്‍ തീ ഇട്ടു അതിന്മേല്‍ ധൂപ വര്‍ഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:2
ഉടനെ യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര്‍ യഹോവയുടെ സന്നിധിയില്‍ മരിച്ചുപോയി.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:3
അപ്പോള്‍ മോശെ: എന്നോടു അടുക്കുന്നവരില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടും; സര്‍വ്വജനത്തിന്‍റെയും മുമ്പാകെ ഞാന്‍ മഹത്വപ്പെടും എന്നു യഹോവ[46] അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:4
പിന്നെ മോശെ അഹരോന്‍റെ ഇളയപ്പന്‍ ഉസ്സീയേലിന്‍റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടു: നിങ്ങള്‍ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്‍റെ മുമ്പില്‍നിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:5
മോശെ പറഞ്ഞതുപോലെ അവര്‍ അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:6
പിന്നെ മോശെ അഹരോനോടും അവന്‍റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വ്വസഭയുടെയും മേല്‍ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹം ഒക്കെയും യഹോവ[46] ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:7
നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്‍റെ വാതില്‍ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:8
യഹോവ[46] അഹരോനോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:9
നീയും നിന്‍റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:10
ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവും തമ്മില്‍ നിങ്ങള്‍ വകതിരിക്കേണ്ടതിന്നും(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:11
യഹോവ[46] മോശെമുഖാന്തരം യിസ്രായേല്‍മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:12
അഹരോനോടും അവന്‍റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍ : യഹോവയുടെ ദഹനയാഗങ്ങളില്‍ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്‍റെ അടുക്കല്‍ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ ; അതു അതിവിശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:13
അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിനക്കുള്ള അവകാശവും നിന്‍റെ പുത്രന്മാര്‍ക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:14
നിരാജനത്തിന്‍റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും നീയും നിന്‍റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍ അവ നിനക്കുള്ള അവകാശവും നിന്‍റെ മക്കള്‍ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:15
മേദസ്സിന്‍റെ ദഹനയാഗങ്ങളോടുകൂടെ അവര്‍ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യേണ്ടതിന്നു ഉദര്‍ച്ചയുടെ കൈക്കുറകും നീരാജനത്തിന്‍റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ[46] കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്‍റെ മക്കള്‍ക്കും ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:16
പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്‍പര്യമായി അന്വേഷിച്ചു; എന്നാല്‍ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍ അവന്‍ അഹരോന്‍റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:17
പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്‍ക്കുംവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്‍ക്കു തന്നതുമായിരിക്കെ നിങ്ങള്‍ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:18
അതിന്‍റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന്‍ ആജ്ഞാപിച്ചതു പോലെ നിങ്ങള്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:19
അപ്പോള്‍ അഹരോന്‍ മോശെയോടു: ഇന്നു അവര്‍ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാന്‍ പാപയാഗം ഭക്ഷിച്ചു എങ്കില്‍ അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 10:20
ഇതു കേട്ടപ്പോള്‍ മോശെക്കു ബോധിച്ചു.(Add Ref)|(Add Notes)