📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 7 >>

ലേവ്യപുസ്തകം 7:1
അകൃത്യയാഗത്തിന്‍റെ പ്രമാണമാവിതു: അതു അതിവിശുദ്ധം(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:2
ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്‍റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:3
അതിന്‍റെ സകലമേദസ്സും തടിച്ചവാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:4
അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:5
പുരോഹിതന്‍ യാഗപീഠത്തിന്മേല്‍ യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:6
പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:7
പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവെക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:8
പുരോഹിതന്‍ ഒരുത്തന്‍റെ ഹോമയാഗം അര്‍പ്പിക്കുമ്പോള്‍ അര്‍പ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്‍റെ തോല്‍ ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:9
അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അര്‍പ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:10
എണ്ണ ചേര്‍ത്തതോ ചേര്‍ക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്‍റെ സകലപുത്രന്മാര്‍ക്കും ഒരുപോലെ ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:11
യഹോവെക്കു അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്‍റെ പ്രമാണം ആവിതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:12
അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കില്‍ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:13
സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:14
ആ എല്ലാവഴിപാടിലും അതതു വകയില്‍ നിന്നു ഒരോന്നു യഹോവെക്കു നീരാജനാര്‍പ്പണമായിട്ടു അര്‍പ്പിക്കേണം; അതു സമാധാന യാഗത്തിന്‍റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:15
എന്നാല്‍ സ്തോത്രമായുള്ള സമാധാനയാഗത്തിന്‍റെ മാംസം, അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ തിന്നേണം; അതില്‍ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:16
അര്‍പ്പിക്കുന്ന യാഗം ഒരു നേര്‍ച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കില്‍ യാഗം അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ അതു തിന്നേണം; അതില്‍ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:17
യാഗമാംസത്തില്‍ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍ ഇട്ടു ചുട്ടുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:18
സമാധാനയാഗത്തിന്‍റെ മാംസത്തില്‍ ഏതാനും മൂന്നാം ദിവസം തിന്നാല്‍ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:19
ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:20
എന്നാല്‍ അശുദ്ധി തന്‍റെ മേല്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്‍റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:21
മനുഷ്യന്‍റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവേക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്‍റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:22
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:23
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ : ചെമ്മരിയാട്ടിന്‍റെയോ കോലാട്ടിന്‍റെയോ കാളയുടെയോ മേദസ്സും നിങ്ങള്‍ അശേഷം തിന്നരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:24
താനേ ചത്തതിന്‍റെ മേദസ്സും പറിച്ചുകീറിപ്പോയതിന്‍റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:25
യഹോവെക്കു ദഹനയാഗമായി അര്‍പ്പിച്ച മൃഗത്തിന്‍റെ മേദസ്സു ആരെങ്കിലും തിന്നാല്‍ അവനെ അവന്‍റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:26
നിങ്ങളുടെ വാസസ്ഥലങ്ങളില്‍ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്‍റെയും രക്തം നിങ്ങള്‍ ഭക്ഷിക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:27
വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്‍റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:28
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:29
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ : യഹോവെക്കു സമാധാനയാഗം അര്‍പ്പിക്കുന്നവന്‍ തന്‍റെ സമാധാനയാഗത്തില്‍നിന്നു യഹോവേക്കു വഴിപാടു കൊണ്ടുവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:30
സ്വന്തകയ്യാല്‍ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:31
പുരോഹിതന്‍ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; എന്നാല്‍ നെഞ്ചു അഹരോനും പുത്രന്മര്‍ക്കും ഇരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:32
നിങ്ങളുടെ സമാധാനയാഗങ്ങളില്‍ വലത്തെ കൈക്കുറകു ഉദര്‍ച്ചാര്‍പ്പണത്തിന്നായി നിങ്ങള്‍ പുരോഹിതന്‍റെ പക്കല്‍ കൊടുക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:33
അഹരോന്‍റെ പുത്രന്മാരില്‍ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അര്‍പ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഓ‍ഹരിയായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:34
യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍നിന്നു നീരാജനത്തിന്‍റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും ഞാന്‍ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാര്‍ക്കും യിസ്രായേല്‍മക്കളില്‍നിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:35
ഇതു അഹരോനെയും പുത്രന്മാരെയും യഹോവെക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ പ്രതിഷ്ഠിച്ച നാള്‍മുതല്‍ യഹോവയുടെ ദഹനയാഗങ്ങളില്‍നിന്നു അഹരോന്നുള്ള ഓഹരിയും അവന്‍റെ പുത്രന്മാര്‍ക്കുംള്ള ഓ‍ഹരിയും ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:36
യിസ്രായേല്‍മക്കള്‍ അതു അവര്‍ക്കും കൊടുക്കേണമെന്നു താന്‍ അവരെ അഭിഷേകം ചെയ്തനാളില്‍ യഹോവ[46] കല്പിച്ചു; അതു അവര്‍ക്കും തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:37
ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ.(Add Ref)|(Add Notes)
ലേവ്യപുസ്തകം 7:38
യഹോവേക്കു തങ്ങളുടെ വഴിപാടുകള്‍ കഴിപ്പാന്‍ അവന്‍ യിസ്രായേല്‍മക്കളോടു സീനായിമരുഭൂമിയില്‍വെച്ചു അരുളിച്ചെയ്ത നാളില്‍ യഹോവ[46] മോശെയോടു സീനായിപര്‍വ്വതത്തില്‍ വെച്ചു ഇവ കല്പിച്ചു.(Add Ref)|(Add Notes)