📚 എല്ലാ പുസ്തകങ്ങളും

📖 ലേവ്യപുസ്തകം : അധ്യായം 21

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ലേവ്യപുസ്തകം : അധ്യായം 21 >>

ലേവ്യപുസ്തകം 21:1
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു: അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്‍ :പുരോഹിതന്‍ തന്‍റെ ജനത്തില്‍ ഒരുവന്‍റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:2
എന്നാല്‍ തന്‍റെ അമ്മ, അപ്പന്‍ , മകന്‍ , മകള്‍ , സഹോദരന്‍ ,(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:3
തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്‍ച്ചക്കാരാല്‍ അവന്നു മലിനനാകാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:4
അവന്‍ തന്‍റെ ജനത്തില്‍ പ്രമാണിയായിരിക്കയാല്‍ തന്നെത്താന്‍ മലിനമാക്കി അശുദ്ധനാക്കരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:5
അവര്‍ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില്‍ മുറിവുണ്ടാക്കുകയും അരുതു;(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:6
തങ്ങളുടെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്‍റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:7
വേശ്യയെയോ ദുര്‍ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുതു; ഭര്‍ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന്‍ തന്‍റെ ദൈവത്തിന്നു വിശുദ്ധന്‍ ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:8
അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്‍റെ ദൈവത്തിന്നു ഭോജനം അര്‍പ്പിക്കുന്നവനാകയാല്‍ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:9
പുരോഹിതന്‍റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല്‍ അവള്‍ തന്‍റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:10
അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്‍റെ സഹോദരന്മാരില്‍ മഹാ പുരോഹിതനായവന്‍ തന്‍റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:11
അവന്‍ യാതൊരു ശവത്തോടും അടുക്കുകയും തന്‍റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:12
വിശുദ്ധമന്ദിരം വിട്ടു അവന്‍ പുറത്തിറങ്ങുകയും തന്‍റെ ദൈവത്തിന്‍റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്‍റെ ദൈവത്തിന്‍റെ അഭിഷേകതൈലമായ സംസ്കാരം അവന്‍റെ മേല്‍ ഇരിക്കുന്നു; ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:13
കന്യകയായ സ്ത്രീയെ മാത്രമേ അവന്‍ വിവാഹം കഴിക്കാവു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:14
വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍ , ദുര്‍ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന്‍ വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:15
അവന്‍ തന്‍റെ സന്തതിയെ തന്‍റെ ജനത്തിന്‍റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:16
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:17
നിന്‍റെ സന്തതിയില്‍ അംഗഹീനനായവന്‍ നിന്‍റെ ദൈവത്തിന്‍റെ ഭോജനം അര്‍പ്പിപ്പാന്‍ ഒരിക്കലും അടുത്തുവരരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:18
അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടന്‍ , മുടന്തന്‍ ,(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:19
പതിമക്കൂന്‍ , അധികാംഗന്‍ , കാലൊടിഞ്ഞവന്‍ , കയ്യൊടിഞ്ഞവന്‍ ,(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:20
കൂനന്‍ , മുണ്ടന്‍ , പൂക്കണ്ണന്‍ , ചൊറിയന്‍ , പൊരിച്ചുണങ്ങന്‍ , ഷണ്ഡന്‍ എന്നിങ്ങനെയുള്ളവരും അരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:21
പുരോഹിതനായ അഹരോന്‍റെ സന്തതിയില്‍ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിപ്പാന്‍ അടുത്തു വരരുതു; അവന്‍ അംഗഹീനന്‍ ; അവന്‍ തന്‍റെ ദൈവത്തിന്‍റെ ഭോജനം അര്‍പ്പിപ്പാന്‍ അടുത്തുവരരുതു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:22
തന്‍റെ ദൈവത്തിന്‍റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:23
എങ്കിലും തിരശ്ശീലയുടെ അടുക്കല്‍ ചെല്ലുകയും യാഗപീഠത്തിങ്കല്‍ അടുത്തുവരികയും അരുതു; അവന്‍ അംഗഹീനനല്ലോ; അവന്‍ എന്‍റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
ലേവ്യപുസ്തകം 21:24
മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞു.(Add Ref)|(Add Notes)