📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 10 >>

പുറപ്പാട് 10:1
യഹോവ[46] പിന്നെയും മോശെയോടു: നീ ഫറവോന്‍റെ അടുക്കല്‍ ചെല്ലുക. ഞാന്‍ അവന്‍റെ മുമ്പില്‍ എന്‍റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,(Add Ref)|(Add Notes)
പുറപ്പാട് 10:2
ഞാന്‍ മിസ്രയീമില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്‍റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാന്‍ യഹോവ[46] ആകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന്നും ഞാന്‍ അവന്‍റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 10:3
അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതെന്തെന്നാല്‍: എബ്രായരുടെ ദൈവമായ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാന്‍ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക.(Add Ref)|(Add Notes)
പുറപ്പാട് 10:4
എന്‍റെ ജനത്തെ വിട്ടയപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ നാളെ നിന്‍റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.(Add Ref)|(Add Notes)
പുറപ്പാട് 10:5
നിലം കാണ്മാന്‍ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയില്‍ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പില്‍ തളിര്‍ത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും.(Add Ref)|(Add Notes)
പുറപ്പാട് 10:6
നിന്‍റെ ഗൃഹങ്ങളും നിന്‍റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്‍റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയില്‍ ഇരുന്ന കാലം മുതല്‍ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവന്‍ തിരിഞ്ഞു ഫറവോന്‍റെ അടുക്കല്‍നിന്നു പോയി.(Add Ref)|(Add Notes)
പുറപ്പാട് 10:7
അപ്പോള്‍ ഭൃത്യന്മാര്‍ ഫറവോനോടു: എത്രത്തോളം ഇവന്‍ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 10:8
അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിന്‍ .(Add Ref)|(Add Notes)
പുറപ്പാട് 10:9
എന്നാല്‍ പോകേണ്ടുന്നവര്‍ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങള്‍ക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങള്‍ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 10:10
അവന്‍ അവരോടു: ഞാന്‍ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാല്‍ യഹോവ[46] നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിന്‍ ; ദോഷമാകുന്നു നിങ്ങളുടെ ആന്തരം.(Add Ref)|(Add Notes)
പുറപ്പാട് 10:11
അങ്ങനെയല്ല, നിങ്ങള്‍ പുരുഷന്മാര്‍ പോയി യഹോവയെ ആരാധിച്ചുകൊള്‍വിന്‍ ; ഇതല്ലോ നിങ്ങള്‍ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്‍റെ സന്നിധിയില്‍നിന്നു ആട്ടിക്കളഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 10:12
അപ്പോള്‍ യഹോവ[46] മോശെയോടു: നിലത്തിലെ സകലസസ്യാദികളും കല്മഴയില്‍ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാന്‍ നിന്‍റെ കൈ ദേശത്തിന്മേല്‍ നീട്ടുക എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 10:13
അങ്ങനെ മോശെ തന്‍റെ വടി മിസ്രയീംദേശത്തിന്മേല്‍ നീട്ടി; യഹോവ[46] അന്നു പകല്‍ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേല്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.(Add Ref)|(Add Notes)
പുറപ്പാട് 10:14
വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്‍റെ അതിര്‍ക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 10:15
അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാല്‍ ഇരുണ്ടുപോയി; കല്മഴയില്‍ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീം ദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെനിലത്തിലെ സസ്യത്തിലാകട്ടെപച്ചയായതൊന്നും ശേഷിച്ചില്ല.(Add Ref)|(Add Notes)
പുറപ്പാട് 10:16
ഫറവോന്‍ മോശെയെയും അഹരോനെയും വേഗത്തില്‍ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാന്‍ പാപം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 10:17
അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്‍റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 10:18
അവന്‍ ഫറവോന്‍റെ അടുക്കല്‍ നിന്നു പറപ്പെടു യഹോവയോടു പ്രാര്‍ത്ഥിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 10:19
യഹോവ[46] മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.(Add Ref)|(Add Notes)
പുറപ്പാട് 10:20
എന്നാല്‍ യഹോവ[46] ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 10:21
അപ്പോള്‍ യഹോവ[46] മോശെയോടു: മിസ്രയീംദേശത്തു സ്പര്‍ശിക്കത്തക്ക ഇരുള്‍ ഉണ്ടാകേണ്ടതിന്നു നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 10:22
മോശെ തന്‍റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.(Add Ref)|(Add Notes)
പുറപ്പാട് 10:23
മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തന്‍ കണ്ടില്ല; ഒരുത്തനും തന്‍റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കു എല്ലാവര്‍ക്കും തങ്ങളുടെ വാസസ്ഥലങ്ങളില്‍ വെളിച്ചം[50] ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 10:24
അപ്പോള്‍ ഫറവോന്‍ മോശെയെ വിളിപ്പിച്ചു. നിങ്ങള്‍ പോയി യഹോവയെ ആരാധിപ്പിന്‍ ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 10:25
അതിന്നു മോശെ പറഞ്ഞതു: ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവെക്കു അര്‍പ്പിക്കേണ്ടതിന്നു യാഗങ്ങള്‍ക്കും സര്‍വ്വാംഗഹോമങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങള്‍ക്കു തരേണം.(Add Ref)|(Add Notes)
പുറപ്പാട് 10:26
ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പില്‍ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതില്‍നിന്നല്ലോ ഞങ്ങള്‍ എടുക്കേണ്ടതു; ഏതിനെ അര്‍പ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങള്‍ അറിയുന്നില്ല.(Add Ref)|(Add Notes)
പുറപ്പാട് 10:27
എന്നാല്‍ യഹോവ[46] ഫറവോന്‍റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന്‍ അവന്നു മനസ്സായില്ല.(Add Ref)|(Add Notes)
പുറപ്പാട് 10:28
ഫറവോന്‍ അവനോടു: എന്‍റെ അടുക്കല്‍ നിന്നു പോക. ഇനി എന്‍റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്‍റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ:(Add Ref)|(Add Notes)
പുറപ്പാട് 10:29
നീ പറഞ്ഞതുപോലെ ആകട്ടെ; ഞാന്‍ ഇനി നിന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.(Add Ref)|(Add Notes)