പുറപ്പാട് 6:1
യഹോവ[46] മോശെയോടു: ഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവന്‍ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്‍റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 6:2
ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍: ഞാന്‍ യഹോവ[46] ആകുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:3
ഞാന്‍ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സര്‍വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല്‍ യഹോവ[46] എന്ന നാമത്തില്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടില്ല.(Add Ref)|(Add Notes)
പുറപ്പാട് 6:4
അവര്‍ പരദേശികളായി പാര്‍ത്ത കനാന്‍ ദേശം അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:5
മിസ്രയീമ്യര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായേല്‍മക്കളുടെ ഞരക്കം ഞാന്‍ കേട്ടു എന്‍റെ നിയമം ഓര്‍ത്തുമിരിക്കുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:6
അതുകൊണ്ടു നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍: ഞാന്‍ യഹോവ[46] ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു ഉദ്ധരിച്ചു അവരുടെ അടിമയില്‍ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.(Add Ref)|(Add Notes)
പുറപ്പാട് 6:7
ഞാന്‍ നിങ്ങളെ എനിക്കു ജനമാക്കിക്കൊള്‍കയും ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ[46] ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ അറിയും.(Add Ref)|(Add Notes)
പുറപ്പാട് 6:8
ഞാന്‍ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നലകുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങള്‍ക്കു അവകാശമായി തരും.(Add Ref)|(Add Notes)
പുറപ്പാട് 6:9
ഞാന്‍ യഹോവ[46] ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേല്‍മക്കളോടു പറഞ്ഞു: എന്നാല്‍ അവര്‍ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.(Add Ref)|(Add Notes)
പുറപ്പാട് 6:10
യഹോവ[46] പിന്നെയും മോശെയോടു അരുളിച്ചെയ്തതു:(Add Ref)|(Add Notes)
പുറപ്പാട് 6:11
നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേല്‍മക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ പറക എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 6:12
അതിന്നു മോശെ: യിസ്രായേല്‍ മക്കള്‍ എന്‍റെ വാക്കു കേട്ടില്ല; പിന്നെ ഫറവോന്‍ എങ്ങനെ കേള്‍ക്കും? ഞാന്‍ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയില്‍ പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 6:13
അനന്തരം യഹോവ[46] മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേല്‍മക്കളുടെ അടുക്കലേക്കും മിസ്രയീം രാജാവായ ഫറവോന്‍റെ അടുക്കലേക്കും നിയോഗിച്ചയച്ചു.(Add Ref)|(Add Notes)
പുറപ്പാട് 6:14
അവരുടെ കുടുംബത്തലവന്മാര്‍ ആരെന്നാല്‍ ; യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍ ; ഹനോക്, ഫല്ലൂ ഹെസ്രോന്‍ , കര്‍മ്മി; ഇവ രൂബേന്‍റെ കുലങ്ങള്‍ .(Add Ref)|(Add Notes)
പുറപ്പാട് 6:15
ശിമെയോന്‍റെ പുത്രന്മാര്‍ : യെമൂവേല്‍ , യാമീന്‍ , ഔഹദ്, യാഖീന്‍ , സോഹര്‍, കനാന്യസ്ത്രീയുടെ മകനായ ശൌല്‍ , ഇവ ശിമെയോന്‍റെ കുലങ്ങള്‍ .(Add Ref)|(Add Notes)
പുറപ്പാട് 6:16
വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവ: ഗേര്‍ശോന്‍ , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:17
ഗേര്‍ശോന്‍റെ പുത്രന്മാര്‍ : കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:18
കഹാത്തിന്‍റെ പുത്രന്മാര്‍ : അമ്രാം, യിസ്ഹാര്‍ , ഹെബ്രോന്‍ , ഉസ്സീയേല്‍ ; കഹാത്തിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.(Add Ref)|(Add Notes)
പുറപ്പാട് 6:19
മെരാരിയുടെ പുത്രന്മാര്‍ ; മഹ്ളി, മൂശി, ഇവര്‍ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങള്‍ ആകുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:20
അമ്രാം തന്‍റെ പിതാവിന്‍റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള്‍ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്‍റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:21
യിസ്ഹാരിന്‍റെ പുത്രന്മാര്‍ : കോരഹ്, നേഫെഗ്, സിക്രി.(Add Ref)|(Add Notes)
പുറപ്പാട് 6:22
ഉസ്സീയേലിന്‍റെ പുത്രന്മാര്‍ : മീശായേല്‍ , എല്‍സാഫാന്‍ , സിത്രി.(Add Ref)|(Add Notes)
പുറപ്പാട് 6:23
അഹരോന്‍ അമ്മീ നാദാബിന്‍റെ മകളും നഹശോന്‍റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള്‍ അവന്നു നാദാബ്, അബീഹൂ, എലെയാസാര്‍ , ഈഥാമാര്‍ എന്നിവരെ പ്രസവിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 6:24
കോരഹിന്‍റെ പുത്രന്മാര്‍ , അസ്സൂര്‍ , എല്‍ക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങള്‍ .(Add Ref)|(Add Notes)
പുറപ്പാട് 6:25
അഹരോന്‍റെ മകനായ എലെയാസാര്‍ ഫൂതീയേലിന്‍റെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ കുലം കുലമായി ലേവ്യകുടുംബത്തലവന്മാര്‍ ആകുന്നു.(Add Ref)|(Add Notes)
പുറപ്പാട് 6:26
നിങ്ങള്‍ യിസ്രായേല്‍മക്കളെ ഗണം ഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിപ്പിന്‍ എന്നു യഹോവ[46] കല്പിച്ച അഹരോനും മോശെയും ഇവര്‍ തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 6:27
യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാന്‍ മിസ്രയീം രാജാവായ ഫറവോനോടു സംസാരിച്ചവര്‍ ഈ മോശെയും അഹരോനും തന്നേ.(Add Ref)|(Add Notes)
പുറപ്പാട് 6:28
യഹോവ[46] മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളില്‍ : ഞാന്‍ യഹോവ[46] ആകുന്നു;(Add Ref)|(Add Notes)
പുറപ്പാട് 6:29
ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ[46] മോശെയോടു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 6:30
അതിന്നു മോശെ: ഞാന്‍ വാഗൈ്വഭവമില്ലാത്തവന്‍ ; ഫറവോന്‍ എന്‍റെ വാക്കു എങ്ങനെ കേള്‍ക്കും എന്നു യഹോവയുടെ സന്നിധിയില്‍ പറഞ്ഞു.(Add Ref)|(Add Notes)