📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 38

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 38 >>

പുറപ്പാട് 38:1
അവന്‍ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:2
അതിന്‍റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകള്‍ അതില്‍നിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 38:3
ചട്ടി, ചട്ടുകം, കലശം, മുള്‍കൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്‍റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 38:4
അവന്‍ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്‍റെ ചുറ്റുപടിക്കു കീഴെ അതിന്‍റെ പാതിയോളം എത്തി.(Add Ref)|(Add Notes)
പുറപ്പാട് 38:5
താമ്രജാലത്തിന്‍റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാന്‍ നാലു വളയം വാര്‍ത്തു.(Add Ref)|(Add Notes)
പുറപ്പാട് 38:6
ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 38:7
യാഗപീഠം ചുമക്കേണ്ടതിന്നു അതിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ ആ തണ്ടുകള്‍ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 38:8
സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദര്‍പ്പണങ്ങള്‍കൊണ്ടു അവന്‍ താമ്രത്തൊട്ടിയും അതിന്‍റെ താമ്രക്കാലും ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 38:9
അവന്‍ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞി നൂല്‍കൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:10
അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:11
വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ ചുറ്റുപടിയും വെള്ളി ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:12
പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകള്‍ക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:13
കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:14
വാതിലിന്‍റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:15
മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്‍റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:16
ചുറ്റും പ്രാകാരത്തിന്‍റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:17
തൂണുകള്‍ക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകള്‍ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്‍റെ തൂണുകള്‍ ഒക്കെയും വെള്ളികൊണ്ടു മേല്‍ചുറ്റുപടിയുള്ളവയും ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:18
എന്നാല്‍ പ്രാകാരവാതിലിന്‍റെ മറശ്ശീല നീലനൂല്‍ , ധൂമ്രനൂല്‍ , ചുവപ്പുനൂല്‍ , പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍പണി ആയിരുന്നു; അതിന്‍റെ നീളം ഇരുപതു മുഴവും അതിന്‍റെ ഉയരമായ വീതി പ്രാകാരത്തിന്‍റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:19
അതിന്‍റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകള്‍ പൊതിഞ്ഞിരുന്ന തകിടും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:20
തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികള്‍ ഒക്കെയും താമ്രം ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:21
മോശെയുടെ കല്പന അനുസരിച്ചു പുരോഹിതനായ അഹരോന്‍റെ മകന്‍ ഈഥാമാര്‍ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാല്‍ കണക്കു കൂട്ടിയതുപോലെ സാക്‍ഷ്യകൂടാരമെന്ന തിരുനിവാസത്തിന്നുണ്ടായ ചെലവു എന്തെന്നാല്‍ :(Add Ref)|(Add Notes)
പുറപ്പാട് 38:22
യെഹൂദാഗോത്രത്തില്‍ ഹൂരിന്‍റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ മോശെയോടു യഹോവ[46] കല്പിച്ചതൊക്കെയും ഉണ്ടാക്കി.(Add Ref)|(Add Notes)
പുറപ്പാട് 38:23
അവനോടുകൂടെ ദാന്‍ ഗോത്രത്തില്‍ അഹീസാമാക്കിന്‍റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ചിത്രത്തയ്യല്‍പണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:24
വിശുദ്ധമന്ദിരത്തിന്‍റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:25
സഭയില്‍ ചാര്‍ത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:26
ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഓ‍രോരുത്തന്നു ഓ‍രോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല്‍ ആകുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:27
വിശുദ്ധമന്ദിരത്തിന്‍റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാര്‍ക്കുംന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.(Add Ref)|(Add Notes)
പുറപ്പാട് 38:28
ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെല്‍കൊണ്ടു അവന്‍ തൂണുകള്‍ക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേല്‍ചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 38:29
വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.(Add Ref)|(Add Notes)
പുറപ്പാട് 38:30
അതുകൊണ്ടു അവന്‍ സമാഗമനക്കുടാരത്തിന്‍റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്‍റെ താമ്രജാലവും യാഗപീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും(Add Ref)|(Add Notes)
പുറപ്പാട് 38:31
ചുറ്റും പ്രാകാരത്തിന്‍റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്‍റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്‍റെ കുറ്റികളും ഉണ്ടാക്കി.(Add Ref)|(Add Notes)