📚 എല്ലാ പുസ്തകങ്ങളും

📖 പുറപ്പാട് : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< പുറപ്പാട് : അധ്യായം 8 >>

പുറപ്പാട് 8:1
യഹോവ[46] നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോള്‍ മോശെയോടു കല്പിച്ചതു: നീ ഫറവോന്‍റെ അടുക്കല്‍ ചെന്നു പറയേണ്ടതു എന്തെന്നാല്‍: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക.(Add Ref)|(Add Notes)
പുറപ്പാട് 8:2
നീ അവരെ വിട്ടയപ്പാന്‍ സമ്മതിക്കയില്ലെങ്കില്‍ ഞാന്‍ നിന്‍റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും.(Add Ref)|(Add Notes)
പുറപ്പാട് 8:3
നദിയില്‍ തവള അനവധിയായി ജനിക്കും; അതു കയറി നിന്‍റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്‍റെ ഭൃത്യന്മാരുടെ വീടുകളിലും നിന്‍റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.(Add Ref)|(Add Notes)
പുറപ്പാട് 8:4
തവള നിന്‍റെ മേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ സകലഭൃത്യന്മാരുടെ മേലും കയറും.(Add Ref)|(Add Notes)
പുറപ്പാട് 8:5
യഹോവ[46] പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാന്‍ നദികളിന്‍ മേലും പുഴകളിന്‍ മേലും കുളങ്ങളിന്‍ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 8:6
അങ്ങനെ അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളിന്‍ മേല്‍ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.(Add Ref)|(Add Notes)
പുറപ്പാട് 8:7
മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.(Add Ref)|(Add Notes)
പുറപ്പാട് 8:8
എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്‍റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ . എന്നാല്‍ യഹോവെക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 8:9
മോശെ ഫറവോനോടു: തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയില്‍ മാത്രം ഇരിക്കേണ്ടതിന്നു ഞാന്‍ നിനക്കും നിന്‍റെ ഭൃത്യന്മാര്‍ക്കും നിന്‍റെ ജനത്തിനും വേണ്ടി എപ്പോള്‍ പ്രാര്‍ത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 8:10
നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്‍റെ വാക്കുപോലെ ആകട്ടെ;(Add Ref)|(Add Notes)
പുറപ്പാട് 8:11
തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും നിന്‍റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയില്‍ മാത്രം ഇരിക്കും എന്നു അവന്‍ പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 8:12
അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍നിന്നു ഇറങ്ങി ഫറവോന്‍റെ മേല്‍ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 8:13
മോശെയുടെ പ്രാര്‍ത്ഥനപ്രകാരം യഹോവ[46] ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.(Add Ref)|(Add Notes)
പുറപ്പാട് 8:14
അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.(Add Ref)|(Add Notes)
പുറപ്പാട് 8:15
എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ[46] അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്‍റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 8:16
അപ്പോള്‍ യഹോവ[46] മോശെയോടു: നിന്‍റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേന്‍ ആയ്തീരും എന്നു കല്പിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 8:17
അവര്‍ അങ്ങനെ ചെയ്തു; അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പേന്‍ ആയ്തീര്‍ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന്‍ ആയ്തീര്‍ന്നു.(Add Ref)|(Add Notes)
പുറപ്പാട് 8:18
മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ പേന്‍ ഉളവാക്കുവാന്‍ അതുപോലെ ചെയ്തു; അവര്‍ക്കും കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ ഉളവായതുകൊണ്ടു മന്ത്രവാദികള്‍ ഫറവോനോടു:(Add Ref)|(Add Notes)
പുറപ്പാട് 8:19
ഇതു ദൈവത്തിന്‍റെ വിരല്‍ ആകുന്നു എന്നു പറഞ്ഞു; എന്നാല്‍ യഹോവ[46] അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.(Add Ref)|(Add Notes)
പുറപ്പാട് 8:20
പിന്നെ യഹോവ[46] മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്‍റെ മുമ്പാകെ നില്‍ക്ക; അവന്‍ വെള്ളത്തിന്‍റെ അടുക്കല്‍ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാല്‍ : യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക.(Add Ref)|(Add Notes)
പുറപ്പാട് 8:21
നീ എന്‍റെ ജനത്തെ വിട്ടയക്കയില്ല എങ്കില്‍ ഞാന്‍ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെ മേലും നിന്‍റെ ജനത്തിന്‍ മേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.(Add Ref)|(Add Notes)
പുറപ്പാട് 8:22
ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ[46] എന്നു നീ അറിയേണ്ടതിന്നു എന്‍റെ ജനം പാര്‍ക്കുന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും.(Add Ref)|(Add Notes)
പുറപ്പാട് 8:23
എന്‍റെ ജനത്തിന്നും നിന്‍റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും.(Add Ref)|(Add Notes)
പുറപ്പാട് 8:24
യഹോവ[46] അങ്ങനെ തന്നേ ചെയ്തു: അനവധി നായീച്ച ഫറവോന്‍റെ അരമനയിലും അവന്‍റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാല്‍ ദേശം നശിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 8:25
അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങള്‍ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 8:26
അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യര്‍ക്കും അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യര്‍ക്കും അറെപ്പായുള്ളതു അവര്‍ കാണ്‍കെ ഞങ്ങള്‍ യാഗം കഴിച്ചാല്‍ അവര്‍ ഞങ്ങളെ കല്ലെറികയില്ലയോ?(Add Ref)|(Add Notes)
പുറപ്പാട് 8:27
ഞങ്ങളുടെ ദൈവമായ യഹോവ[46] ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയില്‍ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 8:28
അപ്പോള്‍ ഫറവോന്‍ : നിങ്ങളുടെ ദൈവമായ യഹോവേക്കു മരുഭൂമിയില്‍വെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 8:29
അതിന്നു മോശെ: ഞാന്‍ നിന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാന്‍ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാല്‍ ഫറവോന്‍ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
പുറപ്പാട് 8:30
അങ്ങനെ മോശെ ഫറവോന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിച്ചു.(Add Ref)|(Add Notes)
പുറപ്പാട് 8:31
യഹോവ[46] മോശെയുടെ പ്രാര്‍ത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി.(Add Ref)|(Add Notes)
പുറപ്പാട് 8:32
എന്നാല്‍ ഫറവോന്‍ ഈ പ്രാവശ്യവും തന്‍റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.(Add Ref)|(Add Notes)